'മുന്‍ എംപിയുടെ മകളെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചിട്ടില്ല, എംപിയുമായി നല്ല ബന്ധം', ആരോപണം തള്ളി രാഹുൽ
തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണങ്ങളെല്ലാം നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പരാതികള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിക്കുന്നത്. ജാമ്യം കിട്ടി ജയില്‍ മോചിതനായതിന് പിന്നാലെ 24 ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
രാഷ്ട്രീയ ലക്ഷ്യത്തോടെ തനിക്കെതിരെ പാര്‍ട്ടിക്ക് പുറത്ത് നിന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും രാഹുല്‍ ആരോപിച്ചു. പുറത്ത് വന്ന ചാറ്റുകളുടെ പൂര്‍ണരൂപം പുറത്ത് വിടാനും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. മാത്രമല്ല മൂന്നാമത്തെ കേസിലെ അതിജീവിതയെ സാമ്പത്തികമായി ചൂഷണം ചെയ്തു എന്നുളള ആരോപണങ്ങളും രാഹുല്‍ തള്ളി. ഫ്ളാറ്റ് വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടു എന്നുളളതടക്കം വസ്തുതാ വിരുദ്ധമാണെന്നാണ് രാഹുലിന്റെ വാദം.

തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പേരില്‍ നടപടിയെടുക്കുന്നതിന് മുന്‍പ് പാര്‍ട്ടി തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഇതുവരെ ഇക്കാര്യത്തില്‍ സംസാരം നടന്നിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. ഒരു മുന്‍ എംപിയുടെ മകളെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നുളള ആരോപണവും രാഹുല്‍ തള്ളിക്കളഞ്ഞു. ഈ എംപിയുമായി തനിക്ക് ഇപ്പോഴും നല്ല ബന്ധമാണ് ഉളളതെന്നും ഈയടുത്ത് വരെ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
''ആ കുട്ടിക്ക് ഒരു കുടുംബവും ജീവിതവും ഇല്ലേ, മാധ്യമങ്ങള്‍ പേര് പറയുന്നില്ല. ആരെന്ന് വ്യക്തമാകുന്ന തരത്തില്‍ സൂചനകളാണ് പറയുന്നത്. അവര്‍ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക. ആരോപണവുമായി അടിസ്ഥാനപരമായി ഒരു ബന്ധവും ഇല്ല. ഈ പറയുന്ന നേതാവുമായി ഈ ദിവസം വരെയും തനിക്ക് നല്ല ബന്ധമാണ് ഉളളത്. ഡിസംബറില്‍ ഒരു വിശേഷത്തിന് അദ്ദേഹത്തെ വിളിച്ച് ആശംസകള്‍ നേര്‍ന്നിരുന്നു'', രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
''അന്തരീക്ഷത്തിലേക്ക് ചില ആരോപണങ്ങള്‍ അങ്ങ് വിടുകയാണ്. ചില മുഖ്യധാര മാധ്യമങ്ങള്‍ നിലവിട്ട് പോകുന്നുണ്ട്. ഒരു മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥയോട് വേദിയില്‍ വെച്ച് മോശമായി പെരുമാറി എന്നും ആരോപണം വന്നു. ഇക്കാര്യം ആദ്യമായി തന്നോട് സംസാരിക്കുന്നത് ഒരു കോണ്‍ഗ്രസ് നേതാവാണ്. ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുമായും ബന്ധമില്ലെന്ന് താന്‍ പറഞ്ഞു. അദ്ദേഹം അവരോട് നേരിട്ട് അന്വേഷിച്ച ശേഷം തന്നെ വിളിച്ച് പറഞ്ഞു, അത് വ്യാജമാണെന്ന് ബോധ്യപ്പെട്ടുവെന്ന്. താനും ആ ഉദ്യോഗസ്ഥയും ഒരു വേദിയിലും ഒരുമിച്ച് പങ്കെടുത്തിട്ടില്ല'', രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
-
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം












Click it and Unblock the Notifications