രാഹുലിനെതിരെ പരാതിയില്ല, ഒരു ചെറുപ്പക്കാരന്റെ ജീവിതം തകർത്തു, ഉമ്മൻചാണ്ടിയെ മറക്കരുത്, പിന്തുണച്ച് സംവിധായകൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പിന്തുണയുമായി സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്ത്. പുറത്ത് വന്ന ശബ്ദരേഖ ആരാണെന്നോ എന്താണെന്നോ വ്യക്തത ഇല്ലെന്നും മുഖമില്ലാത്ത ആരോപണങ്ങളുടെ പേരിൽ രാജി വെക്കേണ്ടതില്ലെന്നുമാണ് സനൽ കുമാർ ശശിധരൻ പറയുന്നത്.
ആരോപണം ഉന്നയിച്ചവർ പരാതിയുമായി മുന്നോട്ട് വന്ന് രാഹുൽ കുറ്റവാളിയാണെന്ന് തെളിഞ്ഞാൽ അയാളെ തൂക്കിക്കൊല്ലട്ടെ. ഇപ്പോൾ നടക്കുന്നത് ഒരു ചെറുപ്പക്കാരന്റെ ജീവിതം തകർക്കുകയാണെന്നും സനൽ കുമാർ ശശിധരൻ ആരോപിക്കുന്നു.
കേരളത്തിലെ മാധ്യമങ്ങൾ മാഫിയകളുടെ പതാകവാഹകരാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സനൽ കുമാർ ശശിധരൻ പറയുന്നു. ''സ്ത്രീ പീഡന ആരോപണങ്ങൾ തുടർച്ചയായി നേരിട്ട ആളുകൾ മന്ത്രിമാരായും നിഴൽ മുഖ്യമന്ത്രിമാരായും വിലസുമ്പോൾ മാധ്യമങ്ങൾ അവരുടെയൊന്നും രാജിക്കായി മുറവിളികൂട്ടില്ല. കോടതികൾ നിയമലംഘനവും ഭരണഘടനാ വിരുദ്ധതയും ചൂണ്ടിക്കാട്ടി വിമർശിക്കുന്ന മുഖ്യമന്ത്രിയുടെ രാജി അവർക്ക് വേണ്ട. ഒറ്റനോട്ടത്തിൽ തന്നെ ആസൂത്രിതം എന്ന് മനസിലാവുന്ന ഒരു മുഖമില്ലാത്ത ആരോപണത്തിന്റെ പേരിൽ ഒരു ചെറുപ്പക്കാരനായ എം.എൽ.എ രാജിവെച്ചില്ല എങ്കിൽ മാധ്യമങ്ങളിലെ ധർമരക്ഷകർക്ക് ഉറക്കം വരുന്നില്ല.

പറ്റുമെങ്കിൽ അയാളെ തൂക്കി കൊന്ന് ശവമടക്കും കൂടി നടത്തി അടിയന്തിരവും ഉണ്ടിട്ടെ അവർ ഉറങ്ങുകയുള്ളു. നാണമില്ലാത്ത വർഗ്ഗം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇനിയും ഒരു പോലീസ് പരാതി ഒരു സ്ത്രീയും കൊടുത്തിട്ടില്ല. മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞവർ പറയുന്നു തങ്ങൾക്ക് പരാതിയില്ലാ. ഒരു സ്ത്രീ പറയുന്നു അയാൾ നവീകരിക്കണമത്രേ. എന്താണത്? അയാൾ സിപിഎമ്മിൽ ചേരണം എന്നായിരിക്കും. അയാളുടേതെന്ന് പുറത്തുവന്നിരിക്കുന്ന ശബ്ദരേഖയിൽ മറുവശത്തു സംസാരിച്ചിരിക്കുന്ന സ്ത്രീ ആരെന്ന് വ്യക്തമല്ല.
അതിലുള്ളതാണെങ്കിൽ ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള അതീവ സ്വകാര്യമായ സംഭാഷണവും. മാധ്യമങ്ങൾ സ്ത്രീയുടെ ശബ്ദം വികൃതമാക്കി അവരുടെ സ്വകാര്യത സംരക്ഷിക്കുന്നു. അവർക്ക് സ്വകാര്യതയുണ്ട് പരാതിയില്ല. രാഹുൽ മാൻകൂട്ടത്തിലിന് സ്വകാര്യതയില്ല. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വകാര്യ സംഭാഷണം ആരാണ് ചോർത്തിയത്?
കേരളാപോലീസ് പൗരന്മാരുടെ സ്വകാര്യത ചോർത്തുന്നു എന്ന ഗുരുതരമായ ആരോപണം ഏറെക്കാലമായി ഉയരുന്നതാണ്. എനിക്കത് നേരിട്ട് അനുഭവവും ഉള്ളതാണ്. എന്റെയും മഞ്ജു വാര്യരുടെയും ഫോണുകൾ സർവദാ കേരളാപോലീസിന്റെ നിരീക്ഷണത്തിലാണ്. പിണറായി വിജയനെ വിമർശിക്കുന്നവരെ നിരീക്ഷിക്കാനും അവരുടെ സ്വകാര്യജീവിതം ചോർത്താനുമുള്ള ഉപകരണമാണ് കേരളാപോലീസ് എന്ന് ഉയർന്ന ആരോപണങ്ങൾക്ക് കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഒന്നും തന്നെ വേണ്ടത്ര ഗൗരവം കൊടുത്തില്ല. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള അതീവ സ്വകാര്യ സ്വഭാവമുള്ള ഒരു ടെലഫോൺ സംഭാഷണം പുറത്തുവരുമ്പോൾ അത് എവിടെനിന്നും വന്നു എന്ന് ചോദ്യം ഉയരേണ്ടതുണ്ട്. ആരാണത് റെക്കോർഡ് ചെയ്തത്? മാധ്യമങ്ങൾക്ക് അതെങ്ങനെ കിട്ടി? ചോദ്യങ്ങൾ ചോദിക്കപ്പെടണം.
എവിടെ നിന്ന് എന്ന് ആരും പറയാത്ത, ആരും ആരും തമ്മിലുള്ള സംഭാഷണമാണ് എന്ന് വെളിപ്പെടുത്താത്ത ഒരു സംഭാഷണ ശകലം ആവർത്തിച്ച് ഉപയോഗിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരന്റെ ജീവിതം തകർത്തിരിക്കുന്നു. മാധ്യമശവം തീനികൾ! കേരളത്തിൽ നടക്കുന്നത് പച്ചയായ മാധ്യമ വ്യഭിചാരമാണ്. പൗരന്റെ സ്വകാര്യത ചോർത്തുന്നത് സർക്കാർ സംവിധാനമാണെങ്കിൽ അത് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തു എന്ന് പറയുന്ന കുറ്റങ്ങളെക്കാൾ പതിന്മടങ്ങ് ഗൗരവമുള്ളതാണ്. ഇന്ന് ഞാൻ നാളെ നീ എന്നത് എല്ലാവരും ഓർത്തുകൊള്ളുക.
കോൺഗ്രസ്സ് പാർട്ടി അതിന്റെ ഒരു യുവനേതാവിനെ ഒറ്റുകൊടുത്തുകൊണ്ട് കാതലായ വിഷയത്തിൽ നിന്ന് ഒളിച്ചോടാതെ നിവർന്നു നിന്ന് ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കണം. മോദിയുടെയും പിണറായിയുടെയും ചതി രാഷ്ട്രീയത്തെ കപടമായ രാഷ്ട്രീയ ധാർമികതയുടെ ഉരുൾ നേർച്ചകൾക്കൊണ്ട് നിങ്ങൾക്ക് നേരിടാനാവില്ല.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുണ്ടെങ്കിൽ പരാതിക്കാർ മുന്നോട്ട് വന്നു കേസ് കൊടുക്കട്ടെ. അയാൾ തന്റെ നിരപരാധിത്വം തെളിയിക്കട്ടെ. അപരാധിയാണെന്ന് തെളിഞ്ഞാൽ അയാളെ തൂക്കിക്കൊല്ലട്ടെ. കോൺഗ്രസ്സ് പാർട്ടി ഇതുപോലൊരു നാടകത്തിനു വഴങ്ങി ഒറ്റുകൊടുത്ത ഉമ്മൻചാണ്ടിയെ മറന്നുപോകരുത്''.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications