Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ധരാത്രി ചര്‍ച്ച; രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അന്‍വറിന്റെ വീട്ടിലെത്തി, ദൃശ്യങ്ങള്‍ പ്രചരിക്കുന്നു

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കെ ഓരോ ദിവസവും വ്യത്യസ്തമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. പിവി അന്‍വര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യം ഇപ്പോഴും അന്തരീക്ഷത്തില്‍ നില്‍ക്കെ, അദ്ദേഹം ഒറ്റയ്ക്ക് മല്‍സരിച്ചേക്കുമെന്നാണ് വിവരം. അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ രാത്രി പിവി അന്‍വറിനെ വീട്ടിലെത്തി കണ്ടു. ഒതായിയിലെ വീട്ടിലെത്തിയാണ് പിവി അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ കണ്ടത് എന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വീഡിയോയും ചാനല്‍ പുറത്തുവിട്ടു. രാത്രി ഏകദേശം 12 മണിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതത്രെ. പിവി അന്‍വറിന്റെ വീട്ടില്‍ ഈ സമയവും നിരവധി പേരുണ്ടായിരുന്നു.

rahul mankootathil meets pv anvar

തുടര്‍ന്ന് ഇരുവരും ചര്‍ച്ച നടത്തി എന്ന വിവരം പുറത്തുവന്നെങ്കിലും എന്താണ് ചര്‍ച്ചയുടെ ഫലം എന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെ മാധ്യമങ്ങളെ കണ്ട പിവി അന്‍വര്‍ താന്‍ ഇനി യുഡിഎഫിലേക്ക് ഇല്ല എന്ന് പറഞ്ഞിരുന്നു. പണമില്ലാത്തതിനാലാണ് മല്‍സരിക്കാത്തത് എന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ വൈകീട്ട് അന്‍വര്‍ അല്‍പ്പം മയപ്പെടുത്തിയാണ് സംസാരിച്ചത്.

ഒറ്റയ്ക്ക് മല്‍സരിക്കുന്ന കാര്യവും പരിഗണനയിലാണ് എന്നായിരുന്നു വൈകീട്ട് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അര്‍ധരാത്രിയിലെ സന്ദര്‍ശനം. പിവി അന്‍വര്‍ മല്‍സരിച്ചാല്‍ യുഡിഎഫിന്റെ ജയസാധ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്ന് ഉറപ്പാണ്.

സംസ്ഥാന ആഭ്യന്തര വകുപ്പില്‍ സംഘപരിവാര്‍ പിടിമുറുക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തടയുന്നില്ലെന്നും ആരോപിച്ചാണ് പിവി അന്‍വര്‍ എല്‍ഡിഎഫ് വിട്ടതും എംഎല്‍എ പദവി രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും.

തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യുഡിഎഫിനൊപ്പം ചേരാനുള്ള അദ്ദേഹത്തിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. ഇതില്‍ അസ്വസ്ഥനായി പിവി അന്‍വര്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയര്‍മാനുമായ വിഡി സതീശനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ചത് അന്‍വറിന്റെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. എം സ്വരാജിന്റെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കടുത്ത പോരാട്ടത്തിന് തയ്യാറാണ് എന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചു. സാധാരണ മലപ്പുറം ജില്ലയില്‍ പൊതുസ്വതന്ത്രനെ തിരയുന്ന രീതി മാറ്റിവച്ചാണ് സിപിഎം മുതിര്‍ന്ന നേതാവിനെ തന്നെ കളത്തിലിറക്കിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ പിവി അന്‍വറിന്റെ പിന്തുണ വിജയത്തിന്റെ ആക്കം കൂട്ടുമെന്ന് യുഡിഎഫ് കരുതുന്നു. അദ്ദേഹം തനിച്ച് മല്‍സരിച്ചാല്‍ വോട്ടുകള്‍ ചിതറുമെന്നും യുഡിഎഫ് മനസിലാക്കുന്നു. അതാണ് അനുനയ നീക്കത്തിന് ശ്രമം ഊര്‍ജിതമാക്കിയത്. അര്‍ധരാത്രി നടന്ന ചര്‍ച്ചയുടെ ഫലം വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വഖഫ് സംരക്ഷണ വേദി പിന്തുണയില്‍ സ്ഥാനാര്‍ഥി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വഖഫ് സംരക്ഷണ വേദിയുടെ പിന്തുണയില്‍ സ്ഥാനാര്‍ഥിയുണ്ടാകും. സംഘടനയുടെ ജോയിന്റെ സെക്രട്ടറി സുന്നാജാന്‍ ആണ് സ്വതന്ത്രനായി മല്‍സരിക്കുക. വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണ് ഇവരുടെ മല്‍സരം.

യുഡിഎഫിന് വേണ്ടി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫിന് വേണ്ടി എം സ്വരാജ്, എസ്ഡിപിഐക്ക് വേണ്ടി അഡ്വ. സാദിഖ് നടുത്തൊടി എന്നിവരാണ് നിലവില്‍ മല്‍സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ പ്രചാരണം വിപുലമാക്കുമെന്ന് എല്ലാ പാര്‍ട്ടികളും അറിയിച്ചു.

മണ്ഡലം രൂപീകരിച്ച ശേഷം കൂടുതലും യുഡിഎഫിനൊപ്പം നിന്ന ചരിത്രമാണുള്ളത്. നാല് തവണ ഇടതുപക്ഷത്തിനൊപ്പവും. വ്യക്തമായ മേല്‍ക്കൈ ഇരുപക്ഷത്തിനുമില്ല എന്നതാണ് നിലമ്പൂരിനെ വ്യത്യസ്തമാക്കുന്നത്. ശക്തരായ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നതിനാല്‍ ഇത്തവണ പോരാട്ടം കനക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ജൂണ്‍ 19നാണ് പോളിങ്. നാലാംദിനം വോട്ടെണ്ണും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+