അരുണ്‍ കുമാറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍: അശ്ലീല പ്രയോഗമെന്ന്; എഡിറ്റ് ചെയ്തതാണെങ്കില്‍ പിന്നെ..
റിപ്പോർട്ടർ ടിവിയിലെ അവതാരകനും പ്രമുഖ മാധ്യമപ്രവർത്തകനുമായ അരുണ്‍ കുമാറിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. 'അരുൺ കുമാർ താങ്കളിൽ നിന്നോ താങ്കളുടെ മാധ്യമ സ്ഥാപനമായ റിപ്പോർട്ടർ ചാനലിൽ നിന്നോ മാന്യമായതും നിഷ്പക്ഷമായതുമായ മാധ്യമ പ്രവർത്തനം ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല, ആഗ്രഹിക്കുന്നുമില്ല.' രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യ എസ് അയ്യർ ഐ എ എസിനെതിരെ വലിയ വിമർനമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയിരുന്നത്. വിമർശനങ്ങള്‍ സൈബർ അധിക്ഷേപത്തിലേക്ക് വരെ നീണ്ടു. ഈ വിഷയം റിപ്പോർട്ടർ ടിവിയിലെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടി ചർച്ച ചെയ്യുന്നതിനിടെ അരുണ്‍കുമാർ സംഘടനയെ അപമാനിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ആരോപണം. എന്നാല്‍ ഇത് വ്യാജപ്രചരണമാണെന്നാണ് റിപ്പോർട്ടർ ടിവി വ്യക്തമാക്കുന്നത്. എന്ത് തന്നെയായാലും സോഷ്യല്‍ മീഡിയയില്‍ അരുണ്‍ കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്നും വലിയ വിമർശനവും നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ അരുണ്‍ കുമാറിനെതിരെ പ്രതികരിച്ചുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്ത് വന്നിരിക്കുന്നത്.

നിങ്ങളുടെയോ നിങ്ങളുടെ ചാനലിന്റെയോ താരാട്ടോ തലോടലോ പ്രതീക്ഷിച്ച് അല്ല യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സംഘടന പ്രവർത്തനം നടത്തുന്നത്. താങ്കൾ യൂത്ത് കോൺഗ്രസ്സിനു എതിരെ ഇന്നലെ നടത്തിയ അശ്ലീല പ്രയോഗത്തോടെ താങ്കളുടെ ഉള്ളിലെ അന്ധമായ കോൺഗ്രസ്സ് വിരുദ്ധതയുടെ വിഷം ഒരിക്കൽ കൂടി പൊതു സമൂഹത്തിന് കാണാൻ കഴിഞ്ഞു. ഈ വിഷയത്തിൽ പ്രതികരിക്കാൻ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല, കാരണം താങ്കളോട് ഒക്കെ പ്രതികരിക്കണ്ട എന്ത് കാര്യം എന്ന ചിന്ത ശക്തമായി തന്നെയുണ്ട്.
പക്ഷേ പല സഹപ്രവർത്തകരും വിളിച്ച് പ്രതികരിക്കണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ് ഇത് എഴുതുന്നത്. താങ്കളുടെയോ താങ്കളുടെ മാധ്യമ സ്ഥാപനത്തിന്റെയോ ഭാഗത്ത് നിന്ന് കോൺഗ്രസ്സിനും രാഹുൽ ഗാന്ധി വരെയുള്ള നേതാക്കൻമാർക്കും നേരെയുള്ള പരിഹാസവും ആക്ഷേപവും ഇതു ആദ്യമായിട്ടല്ല അവസാനമായിട്ടുമല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.
നിങ്ങൾ യൂത്ത് കോൺഗ്രസിന് എതിരെ പറഞ്ഞ അശ്ലീലം എല്‍ ഡി എഫ് യുവജന പ്രസ്ഥാനത്തിന് എതിരെ പറഞ്ഞാൽ ഉണ്ടാകുന്ന അക്രമോത്സുകമായ പ്രതിഷേധം റിപ്പോർട്ടറിന് എതിരെ നടത്താൻ യൂത്ത് കോൺഗ്രസിന് ചെയ്യാൻ അധികം സമയം ഒന്നും വേണ്ട. അത് ചെയ്യാത്തത് മറ്റൊന്നും കൊണ്ടല്ല, കാര്യം നിങ്ങൾ ചെയ്യുന്നത് വേറെ ആണെങ്കിലും പറയുന്നത് മാധ്യമ പ്രവർത്തനം എന്ന് ആണല്ലോ! മാധ്യമ പ്രവർത്തനത്തോട് കോൺഗ്രസിനു എന്നും ബഹുമാനം തന്നെയാണ്...
പിന്നെ ഇന്ന് നല്കിയ വിശദീകരണത്തിൽ താങ്കൾ പറഞ്ഞല്ലോ ആരോ വീഡിയോ എഡിറ്റ് ചെയ്തതാണ് എന്ന്. അത് താങ്കൾ ആ അശ്ലീല പദം ഉപയോഗിച്ചപ്പോൾ തന്നെ അതിനെ എതിർത്തുകൊണ്ട് "അനാവശ്യമായ വാക്കുകൾ ഉപയോഗിക്കരുത്" എന്ന് പറഞ്ഞ് താങ്കളെ തിരുത്തുന്ന താങ്കളുടെ തന്നെ സഹപ്രവർത്തകരെ ആദ്യം ബോധ്യപ്പെടുത്തിയിട്ട് മതി ഞങ്ങളെ ബോധ്യപ്പെടുത്താൻ.
പിന്നെ യൂത്ത് കോൺഗ്രസ്സ് ഓരോ വിഷയത്തിലും എന്ത് നിലപാട് എടുക്കണം എന്നുള്ളതിൽ താങ്കളുടെ ക്ലാസ്സിൽ ഇരിക്കാൻ സൗകരുമില്ല! ചാനൽ മാറുന്നതിനൊപ്പം നിലപാട് മാറുന്ന താങ്കളുടെയൊക്കെ നിലപാടിന്റെ ട്യൂഷൻ വേറെ ആർക്കേലും കൊടുക്ക്. താങ്കൾ ഒക്കെ തിരുത്തണം എന്ന് പറയില്ല, ഇങ്ങനെ തന്നെ മുന്നോട്ട് പോവുക - എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേർത്തു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications