കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ മമ്മൂട്ടിക്ക് അഭിവാദ്യം; പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
വയനാട് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തില്‍ നടന് മമ്മൂട്ടിക്ക് പിന്തുണയുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. എന്താണ് മമ്മൂട്ടി ചെയ്ത തെറ്റ് എന്ന് അദ്ദേഹം ചോദിച്ചു. അഭിനയ മികവ് കൊണ്ട് മുഴുന്‍ ഇന്ത്യക്കാര്‍ക്കും മാതൃകയായ മനുഷ്യനാണ് മമ്മൂട്ടി. കൈരളി ചെയര്മാന് ആയിട്ടു കൂടി അദ്ദേഹത്തെ വളഞ്ഞിട്ട് ആക്ഷേപിക്കുകയാണെന്നും രാഹുല്‍ പറയുന്നു.
വയനാട്ടിലെ ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ മമ്മൂട്ടി എത്തിയതു മുതല്‍ മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടി സിപിഎം ജില്ലാ സെക്രട്ടറി കൂടെയുണ്ട്. അദ്ദേഹത്തോട് മാന്യമായിട്ടാണ് മമ്മൂട്ടി കാര്യം പറഞ്ഞത്. അല്ലാതെ കടക്ക് പുറത്ത് എന്ന് പറഞ്ഞില്ല. അവരുടെ പാര്‍ട്ടി പരിപാടിക്ക് അല്ലല്ലോ അദ്ദേഹം എത്തിയത്. മമ്മൂട്ടി പറഞ്ഞത് ശരിയല്ലേ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഇന്നലെ മുതല്‍ മമ്മുക്കക്ക് എതിരെ ഇടത് സൈബര്‍ കീടങ്ങള്‍ വലിയ തോതില്‍ സൈബര്‍ അറ്റാക്ക് നടത്തുകയാണ്. തന്റെ അഭിനയമികവ് കൊണ്ട് മലയാളികള്‍ക്ക് മാത്രമല്ല മുഴുവന്‍ ഇന്ത്യക്കാര്‍ക്കും മാതൃകയായ മനുഷ്യനാണ് ശ്രീ മമ്മൂട്ടി. ആ മനുഷ്യനെയാണ്, കൈരളിയുടെ ചെയര്മാന് ആയിട്ട് കൂടി ഇങ്ങനെ വളഞ്ഞിട്ട് ആക്ഷേപിക്കുന്നത് എന്ന് ഓര്‍ക്കണം.
ഏത് വിശേഷത്തിനും ഒരു വിശേഷം ഇല്ലെങ്കിലും വല്യേട്ടന് സിനിമ ഇടുന്ന ചാനലിന്റെ പാര്‍ട്ടിക്കാരാണ് മമ്മൂക്കയുടെ അഭിനയത്തിനെ വരെ ആക്ഷേപിക്കുന്നത്. എന്താണ് ശ്രീ മമ്മൂട്ടി ചെയ്ത തെറ്റ്? വയനാട്ടിലെ ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ എത്തിയ മമ്മൂക്ക, കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തൊട്ട് ബോധപൂര്‍വം മീഡിയ അറ്റന്ഷന് കിട്ടാന്‍ വേണ്ടി സിപിഎം ന്റെ ജില്ലാ സെക്രട്ടറി വട്ടം ഇട്ട് നടന്നപ്പോള്‍, അയാളോട് വളരെ മാന്യമായി പറഞ്ഞത്''നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ തന്നെ നടക്കുന്നത്? ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണ് എന്ന് ആളുകള്‍ വിചാരിക്കില്ലേ?''.
ഇതില്‍ എന്താണ് തെറ്റ്? അയാളോട് കടക്ക് പുറത്ത് എന്ന് ഒന്നും പറഞ്ഞില്ലല്ലോ. മമ്മുക്ക പറഞ്ഞത് ശരിയല്ലേ? അവരുടെ പാര്‍ട്ടി പരിപാടിക്ക് അല്ലല്ലോ അദ്ദേഹം എത്തിയത്. അദ്ദേഹം പറഞ്ഞത് പോലെ ഈ നാട് നല്കിയ സോഷ്യല്‍ ക്യാപിറ്റല്‍ കൊണ്ട് സര്‍ക്കാര്‍ നിര്‍മ്മിച്ച ടൗണ്‍ഷിപ് കാണാന്‍ വന്ന മമ്മൂട്ടിയെ എന്തിനാണ് സിപിഎം ജില്ല സെക്രട്ടറി അയാളുടെ ജഞ ന് വേണ്ടി ഉപയോഗിക്കുന്നത്?
ഔചിത്യമില്ലാതെ തള്ളുന്ന ഈ സിപിഎം നേതാവിന്റെ സ്ഥാനത്ത് ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഈ കവിത എഴുതുന്ന സാംസ്കാരിക നായ കര് എന്തൊക്കെ ഒച്ചപ്പാട് ഉണ്ടാക്കിയേനേം. ആ പാവത്തിന്റെ കുടുംബത്തെയും പല തലമുറകളെയും വരെ ആക്ഷേപിച്ചേനേം. ഇത് ഭാഗ്യത്തിന് ഒരു ''അയ്മനം സഖാവ്'' ആയത് കൊണ്ട് അയാള്‍ രക്ഷപെട്ടു!
ഇമ്മാതിരി കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തിയ മമ്മൂട്ടിക്ക് അഭിവാദ്യങ്ങള്‍... ഈ ചളിപ്പ് മാറ്റാന്‍ വേണമെങ്കില്‍ മമ്മൂക്കയെ പോയി കണ്ടു ഒരു വീഡിയോ പോസ്റ്റ് ചെയ്തു നാറ്റം മാറ്റാം''
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications