Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രീ ശ്രീ എപ്പോള്‍ വാ തുറക്കും?; മുഖ്യമന്ത്രിക്കെതിരെ രാഹുല്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. സ്വര്‍ണക്കടത്ത് കേസും അതിന് അനുബന്ധമായി നടന്ന ചില സംഭവങ്ങളെ കുറിച്ചുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചോദ്യങ്ങള്‍ .

ലൈഫ് മിഷന്‍ കേസില്‍ പുതിയ എന്തെങ്കിലും വഴിത്തിരിവുണ്ടോ, തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കുന്ന ലൈഫ് മിഷന്‍ കേസില്‍ , പാലക്കാട് വിജിലന്‍സ് യൂണിറ്റ് സരിത്തിനെ കൊണ്ടു പോയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നു. ഇതുപോലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രീ ശ്രീ ഇനി എപ്പോള്‍ വാ തുറക്കുമെന്നും രാഹുല്‍ ചോദിക്കുന്നു . . കുറിപ്പ് ഇങ്ങനെ ,'

1

ലൈഫ് മിഷന്‍ കേസ് മാത്രം അന്വേഷിക്കുന്ന വിജിലന്‍സ് എന്തിന് സ്വപ്നയുടെ വെളിപ്പെടുത്തലിനു ശേഷം സരിത്തിനെ പിടിച്ചു കൊണ്ട് പോയി? ലൈഫ് മിഷന്‍ കേസില്‍ പുതിയ എന്തെങ്കിലും വഴിത്തിരിവുണ്ടോ? തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കുന്ന ലൈഫ് മിഷന്‍ കേസില്‍, പാലക്കാട് വിജിലന്‍സ് യൂണിറ്റ് സരിത്തിനെ കൊണ്ടു പോയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തില്‍?

2

വിജിലന്‍സ് പിടികൂടും എന്ന് ലോക്കല്‍ പോലീസ് അറിയാത്ത വിവരം എങ്ങനെ ഷാജി കിരണ്‍ അറിഞ്ഞു? 164 സ്റ്റേറ്റ്‌മെന്റ് എന്ന ലീഗല്‍ കണ്‍ഫഷന്റെ പേരില്‍ എങ്ങനെ കെ ടി ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 153 എ പ്രകാരം കേസ് എടുക്കുവാന്‍ കഴിഞ്ഞു?
മുഖ്യമന്ത്രി പ്രതിസന്ധിയിലാകുമ്പോഴത്രയും വിവാദം വഴിതിരിച്ചു വിടാന്‍ കോടിയേരിയുടെ മകന്റെ പാര്‍ട്ട്‌നര്‍ കൂടിയായ ഷോണ്‍ ജോര്‍ജ്ജിന്റെ പിതാവ് പി.സി ജോര്‍ജ്ജ് പ്രത്യക്ഷപ്പെടുന്നതില്‍ ദുരൂഹതയുണ്ടോ?

3

സ്വപ്ന ജോലി ചെയ്യുന്ന എച്ച് ആര്‍ ഡി എസ് എന്ന സംഘപരിവാര്‍ സ്ഥാപനത്തില്‍ ലോഗോ ലോഞ്ച് ചെയ്യുന്നതടക്കമുള്ള മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും ബന്ധമെന്താണ്? 164 സ്റ്റേറ്റ്‌മെന്റിലെ വെളിപ്പെടുത്തലുകള്‍ 108 സ്റ്റേറ്റ്‌മെന്റില്‍ കിട്ടിയിട്ടും കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ട് അന്വേഷിച്ചില്ല?

4

മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസും, ബി ജെ പി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെട്ട കുഴല്‍പ്പണ കേസും ഒരു പോലെ എങ്ങനെ അന്വേഷണം നിര്‍ജ്ജീവമായി? വിജിലന്‍സ് എ ഡി ജി പി അജിത് കുമാറും, ലോ ആന്റ് ഓര്‍ഡര്‍ എ ഡി ജി പി വിജയ് സാക്കറെയും 56 തവണ വിളിച്ചു എന്ന സ്വപ്നയുടെ ആരോപണം വ്യാജമാണെങ്കില്‍ എന്തുകൊണ്ട് കോള്‍ ലിസ്റ്റ് പുറത്ത് വിടുന്നില്ല?

5

സ്വപ്നയെയും സരിത്തിനെയും സര്‍ക്കാര്‍ സംശയത്തില്‍ നിര്‍ത്തുമ്പോള്‍, കൂട്ടുപ്രതിയായ ശിവശങ്കര്‍ ഐ എ എസ് എന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കായിക വകുപ്പ് സെക്രട്ടറിയായി തുടരുന്നതില്‍ സര്‍ക്കാരിനു ആശങ്കയില്ലാത്തത് എന്താണ്?
ഇതുപോലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രീ ശ്രീ ഇനി എപ്പോള്‍ വാ തുറക്കും?- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

6

അതേസമയം, സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് സമരം. പ്രതിഷേധത്തിനിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. കോഴിക്കോടും കണ്ണൂരും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലഭീരംഗി പ്രയോഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+