'സിപിഎം ദുഷിച്ച കോളാമ്പി വായിലൂടെ വിസര്‍ജിക്കുകയാണ്, ഇനിയും കവചമൊരുക്കും'; രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി എന്ന മനുഷ്യനെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മരണ ശേഷവും ആ വേട്ടയാടല്‍ തുടരുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ജീവിച്ചിരുന്ന കാലത്ത് സി പി എം അതിക്രമങ്ങളില്‍ നിന്ന് പ്രതിരോധിച്ച് ഉമ്മന്‍ ചാണ്ടി സാറിനെ ചേര്‍ത്ത് നിര്‍ത്തിയ പ്രസ്ഥാനം അദ്ദേഹത്തിനെ ഇനിയും കവചമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
'അവര്‍ വിലാപയാത്രയിലെ ആള്‍ക്കൂട്ടത്തെ പരിഹസിച്ചു. അതിനു ശേഷം ഖബറില്‍ കണ്ണീരോടെ എത്തിയ മനുഷ്യരെ പരിഹസിച്ചു. തിരഞ്ഞെടുപ്പ് പ്രഖാപിച്ചയുടന് സി പി എമ്മിനു വേണ്ടി അവരുടെ ഒരു ദുഷിച്ച കോളാമ്പി വായിലൂടെ വിസര്‍ജിക്കുകയാണ്. ചാണ്ടി ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വം കുടുംബവാഴ്ച്ചയാണ് എന്ന് പറഞ്ഞു. അതിന് ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ പാരമ്പര്യം കൊണ്ട് മറുപടി പറയുകയും ചെയ്തു'- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചാണ്ടി ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചാണ്ടി ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വം കുടുംബ വാഴ്ചയാണെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇടത് പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്. ഇതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. സി പി എം ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടിയും രാഹുല്‍ പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകളിലേക്ക്...
ഉമ്മന്‍ ചാണ്ടി എന്ന മനുഷ്യനെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മരണ ശേഷവും ആ വേട്ടയാടല്‍ തുടരുകയാണ്...
ആദ്യം അവര്‍ വിലാപയാത്രയിലെ ആള്‍ക്കൂട്ടത്തെ പരിഹസിച്ചു... അതിനു ശേഷം ഖബറില്‍ കണ്ണീരോടെ എത്തിയ മനുഷ്യരെ പരിഹസിച്ചു...
തിരഞ്ഞെടുപ്പ് പ്രഖാപിച്ചയുടന് സി പി എമ്മിനു വേണ്ടി അവരുടെ ഒരു ദുഷിച്ച കോളാമ്പി വായിലൂടെ വിസര്‍ജിക്കുകയാണ്.
ആദ്യം അയാള്‍ ചാണ്ടി ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വം കുടുംബവാഴ്ച്ചയാണ് എന്ന് പറഞ്ഞു.
അതിന് ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ പാരമ്പര്യം കൊണ്ട് മറുപടി പറയുകയും , മാത്രമല്ല ഈ ആക്ഷേപിച്ച സി പി എമ്മുകാരന് അച്ഛന്റെ പാരമ്പര്യത്തില്‍ വന്നതാണെന്നും, അച്ഛന് പ്രസിഡന്റ് ആയിരുന്ന പഞ്ചായത്തില്‍ ഇപ്പോള്‍ ആ ബലത്തില്‍ ഇയാളുടെ സഹോദരനാണ് പ്രസിഡന്റ് എന്നും , അച്ഛന് പ്രസിഡന്റായിരുന്ന ബാങ്കില്‍ പിന്നെ ഇയാളാണ് പ്രസിഡന്റ് എന്നും പറഞ്ഞപ്പോള്‍ ആ ആരോപണം വിട്ടു...
ഇപ്പോഴിതാ ഉമ്മന്‍ ചാണ്ടി സാറിന്റെ രോഗത്തെയും ചികിത്സയെയും നികൃട്മായി അധിക്ഷേപിക്കുന്നു.
മറുപടി പറയാം...
1) ഉമ്മന്‍ ചാണ്ടി സാറിന്റെ രോഗത്തെ സംബന്ധിച്ച ബയോപ്സി റിപ്പോര്‍ട്ട് ആസ്റ്റര്‍ മെഡിസിറിയില് വെച്ച് വരുന്നത് 2019 ല്‍.
2) 2019 ഒക്ടോബറില്‍ തന്നെ ചികിത്സയ്ക്ക് ന്യൂയോര്‍ക്കില്‍ കൊണ്ടു പോയി.
3) അവിടെ റഫര്‍ ചെയ്ത ചികിത്സാരീതികള്‍ വെല്ലൂരില്‍ തുടര്‍ന്നു.
4) അവിടെ നിന്നും 2019 ല്‍ തന്നെ ജര്‍മ്മനിയിലെ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് സാറിനെ എത്തിച്ചു.
5) 2022 വരെ അവിടുത്തെ ചികിത്സാ രീതികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
6) 2022 ല്‍ രാജഗിരിയില്‍ സാര്‍ ചികിത്സ തേടി.
7) 2022 നവംബറില്‍ വീണ്ടും ജര്‍മ്മനിയില്‍ സാറിനെ എത്തിച്ചു.
8 ) 2022 ല്‍ തന്നെ ജര്‍മ്മനിയിലെ ചികിത്സാ റഫറന്‍സില്‍ ബാംഗ്ലൂരില്‍ സാര്‍ എത്തി.
9) 2022 ല്‍ ന്യുമോണിയ ബാധിച്ചപ്പോള്‍ നിംസില്‍ സാറിനെ എത്തിച്ചു.
10) അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ സാറിനെ ബാംഗ്ലൂരില്‍ എത്തിച്ചു. മരണം വരെ അവിടെ തുടര്‍ന്നു.
ഇത്രയും മെച്ചപ്പെട്ട ചികിത്സ സാറിനു കുടുംബവും പാര്‍ട്ടിയും നല്‍കിയിട്ടും ഇത്രയും നീച ആരോപണങ്ങള്‍ ഉന്നയിക്കുന്ന സി പി എമ്മിന് പുതുപ്പള്ളിക്കാര്‍ തന്നെ മറുപടി പറയും... ഇത് പൊളിഞ്ഞു , അടുത്ത ദുഷിച്ച ആരോപണവുമായി വാ സി പി എം കാരെ... ജീവിച്ചിരുന്ന കാലത്ത് സി പി എം അതിക്രമങ്ങളില്‍ നിന്ന് പ്രതിരോധിച്ച് ഉമ്മന്‍ ചാണ്ടി സാറിനെ ചേര്‍ത്ത് നിര്‍ത്തിയ പ്രസ്ഥാനം അദ്ദേഹത്തിനെ ഇനിയും കവചമൊരുക്കും...രോമത്തില്‍ തൊടാനായിട്ടില്ല , പിന്നല്ലേ സാറിനെ....
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications