
'തല്ല്' കൊള്ളുന്ന കിലുക്കത്തിലെ നിശ്ചല്‍ കുമാര്‍; എം സ്വരാജിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
കൊച്ചി: കോണ്‍ഗ്രസിനെതിരെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും വിമര്‍ശനം ഉന്നയിച്ച സി പി എം നേതാവ് എം സ്വരാജിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. സ്വപ്ന രേവതിയാണെങ്കില്‍, പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള എന്ന തിലകന് കഥാപാത്രമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
സ്വിം സ്യൂട്ടില്‍ നീരാടി ദിവ്യ പ്രഭ; ഗ്ലാമറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

വരുന്നവന്റെയും പോകുന്നവന്റെയും കൈയ്യില്‍ നിന്ന് ''തല്ല്' കൊള്ളുന്ന കിലുക്കത്തിലെ നിശ്ചല്‍ കുമാര്‍ എന്ന കഥാപാത്രമാണ് എം സ്വരാജെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു. രാുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകളിലേക്ക്....

രേവതി പറയുന്നതെല്ലാം വിശ്വസിക്കുന്ന കിലുക്കം സിനിമയിലെ മോഹന്‍ലാല്‍ ആണ് പ്രതിപക്ഷ നേതാവ് എന്ന് സ്വരാജ് പറയുന്നത് കേട്ടു.
ശ്രീ. വി ഡി സതീശന് മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോയെന്ന തര്‍ക്കം അവിടെ നിക്കട്ടെ.....സ്വപ്ന രേവതിയാണെങ്കില്‍, പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള എന്ന തിലകന് കഥാപാത്രം.

തിലകന്റെ മാനസപുത്രിയായ രേവതിയെ പഠിപ്പിച്ച് വളര്‍ത്തിയത് തിലകനാണ്. പിന്നീട് രേവതി തിലകന്റെ 'മീശ' എടുത്ത് കളയുന്നത് വരെ നമ്മള് കണ്ടു. എന്തായാലും കിലുക്കത്തിലെ നിശ്ചല്‍ കുമാറാണ് സ്വരാജ്. വരുന്നവന്റെയും പോകുന്നവന്റെയും കൈയ്യില്‍ നിന്ന് ''തല്ല്' കൊള്ളുക, എന്നിട്ട് 'മുച്ഛേ മാലും നഹീന്ന് വിളിച്ചു കൂവുക' , അത് തൃപ്പൂണിത്തറയായാലും തൃക്കാക്കരയായാലും.- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, പത്തനംതിട്ടയില്‍ നടന്ന എല്‍ ഡി എഫ് പരിപാടിയിലാണ് എം സ്വരാജ് കോണ്‍ഗ്രസിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും വിമര്‍ശനം ഉന്നയിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് കാതോര്‍ക്കുന്നത് കള്ളക്കടത്തുകാരിയായ സ്വപ്നയുടെ വാക്കുകള്‍ക്കാണെന്നും തട്ടിപ്പുകാരിയുടെ വാക്ക് കേട്ട് തല്ല് കൊണ്ടേണ്ടിവന്ന നിര്ഭാഗ്യവാന്മാര് എന്ന് കാലം യൂത്ത് കോണ്‍ഗ്രസുകാരെ വിലയിരുത്തുമെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു.

സ്വര്‍ണകള്ളക്കടത്ത് കേസ് ബഹളവുമായി വന്ന പ്രതിപക്ഷ നേതാവിന്റെയും കൂട്ടരുടെയും സ്ഥാനം ഇപ്പോള്‍ തിരശീലയ്ക്ക് പിറകിലാണ്. കള്ളക്കടത്തുകാരും കൊലപാതകികളുമായ കെ എസ് യുക്കാരെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. മരണഭയം പിടികൂടിയ കോണ്‍ഗ്രസിന്, എളുപ്പത്തില്‍ മാഞ്ഞു പോകുന്ന പാര്‍ടിയായി മാറാന്‍ അധിക സമയം വേണ്ടിവരില്ല.

ഒരേ തൂവല്‍ പക്ഷികളായി കോണ്‍ഗ്രസും ബിജെപിയും മാറുന്ന സ്ഥിതി അധിക വൈകാതെ കേരളത്തിലുണ്ടാകും. സോളാര്‍ കേസില്‍ തെളിവുകള്‍ ഒന്നൊന്നായി പുറത്തു വന്നപ്പോഴായിരുന്നു ഇടതുപക്ഷം സമരം തുടങ്ങിയത്. എന്നാല്‍ ആ സമരവും ഇന്നത്തെ സമരത്തിന് എന്താണ് ബന്ധമെന്നും എം സ്വരാജ് ചോദിച്ചു.

കിലുക്കം സിനിമയിലെ രേവതിയെ പോലെ ഓരോ സമയത്തും ഓരോ കാര്യങ്ങളാണ് സ്വപ്ന പറയുന്നത്. ഇതിനെല്ലാം വക്കാലത്ത് പിടിക്കാന്‍ പോകുന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അവസ്ഥയാണ് പ്രതിപക്ഷ നേതാവിന്. വസ്തുതാപരമായ ഒരു ആരോപണവും ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. എല്ലാ മേഖലയിലും വികസനം കൊണ്ടുവന്ന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു.

അതേസമയം, സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തണം. പ്രോട്ടോകോള്‍ പ്രകാരമുള്ള അനുവാദം വാങ്ങിയാണോ കോണ്‍സുല്‍ ജനറല്‍ മുഖ്യമന്ത്രിയെ കണ്ടത്? അനുവാദം വാങ്ങാതെയാണ് കണ്ടതെന്ന ആരോപണം വളരെ ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധിയെ കണക്കിന് ട്രോളി എം സ്വരാജ്, 'സ്വപ്ന കിലുക്കത്തിലെ രേവതിയും വിഡി സതീശൻ മോഹൻലാലും'