Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിണറായിസ്റ്റ് അധിനിവേശത്തിനെതിരെ പോരാട്ടം നടത്തുന്നവരെ കല്ലെറിയുന്നത് ഇരട്ടച്ചങ്കല്ല, ഇരട്ടത്താപ്പ്'; രാഹുൽ

കൊച്ചി; പൗരനു മേലുള്ള ഏത് കടന്നു കയറ്റവും ഫാഷിസമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ദില്ലി ജഹാംഗീർപുരിയിലെ കൈയ്യേറ്റൽ ഒഴിപ്പിക്കൽ നടപടിയുടെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.ഡൽഹിയിലെ സംഘപരിവാർ അധിനിവേശത്തിനെതിരായ ചെറുത്ത് നില്പ്പിനു കൈയ്യടിക്കുന്നവർ,
കേരളത്തിലെ പിണറായിസ്റ്റ് അധിനിവേശത്തിനെതിരെ അതിജീവന പോരാട്ടം നടത്തുന്നവരെ കല്ലെറിയുന്നത് ഇരട്ടച്ചങ്കല്ല, ഇരട്ടത്താപ്പാണെന്നും രാഹുൽ പറഞ്ഞു. അന:ധികൃതമായി പൗരന്റെ സ്വത്തിന്റെ കല്ലിളക്കുന്ന ഭരണത്തെ നോക്കി ഫാഷിസമെന്ന് പറഞ്ഞ് കവിതയെഴുതുന്നവർ ഭാവിയിലേക്കുള്ള ബുൾഡോസറോടാനുള്ള കുറ്റികളാണ് നാട്ടുന്നതെന്നും രാഹുൽ പറഞ്ഞു.ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

Rahul Mankoottathil

പൗരനു മേലുള്ള ഏത് കടന്നു കയറ്റവും ഫാഷിസമാണ്.
അതിനെതിരായുള്ള ഏതൊരു ചെറുത്തു നില്പ്പും പ്രതിരോധമാണ്, പോരാട്ടമാണ്.
ഡൽഹിയിലെ സംഘപരിവാർ അധിനിവേശത്തിനെതിരായ ചെറുത്ത് നില്പ്പിനു കൈയ്യടിക്കുന്നവർ,
കേരളത്തിലെ പിണറായിസ്റ്റ് അധിനിവേശത്തിനെതിരെ അതിജീവന പോരാട്ടം നടത്തുന്നവരെ കല്ലെറിയുന്നത് ഇരട്ടച്ചങ്കല്ല, ഇരട്ടത്താപ്പാണ്!

ഇവിടെ കല്ല് പറിക്കുമ്പോൾ പല്ല് പറിക്കുമെന്ന് ഭീഷണി മുഴുക്കുന്നവരോട് ഒന്നേ പറയാനൊള്ളു, നിങ്ങളുടെ അതേ സംഘ മസ്തിഷ്ക്കം തന്നെയാണ് അവിടെ ബുൾഡോസർ ഓടിക്കുന്ന സർക്കാരിനുമുള്ളത്. അന:ധികൃതമായി പൗരന്റെ സ്വത്തിൻ്റെ കല്ലിളക്കുന്ന ഭരണത്തെ നോക്കി ഫാഷിസമെന്ന് പറഞ്ഞ് കവിതയെഴുതുന്നവരോർക്കുക, അതേ രീതിയിൽ ഭാവിയിലേക്കുള്ള ബുൾഡോസറോടാനുള്ള കുറ്റികളാണ് നിങ്ങളിവിടെ നാട്ടുന്നത്.
നിങ്ങളോർക്കുക നിങ്ങളുമെങ്ങനെ ഫാഷിസ്റ്റുകളായിന്ന്, പോസ്റ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ജഹാംഗീർപുരിയിൽ ഒഴിപ്പിക്കലിന് കടിഞ്ഞാണിട്ട് സുപ്രീം കോടതി

ഹനുമാൻജയന്തി ശോഭയാത്രക്കിടെ വർഗീയ സംഘർഷമുണ്ടായ ജഹാംഗീർപുരിയിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ നടപടി നിർത്തിവെച്ചിരിക്കുകയാണ്. സുപ്രീം കോടതി ഇടപടെലിനെ തുടർന്നാണ് നടപടി. ഇന്ന് രാവിലെയോടെയായിരുന്നു വലിയ പോലീസ് സന്നാഹവുമായെത്തി ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതർ പ്രദേശത്തെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ആരംഭിച്ചത്. നാലഞ്ച് കെട്ടിടങ്ങൾ ബുൾഡോസറുകൾ കൊണ്ടുവന്ന് പൊളിച്ച് നീക്കിയിരുന്നു. ഇതിനിടയിലാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പൊളിക്കൽ നടപടി നിർത്തിവെക്കണമെന്ന ഹർജിയുമായി കോടതിയെ സമീപിച്ചത്. തുടർന്ന് നടപടികൾ താൽക്കാലികമായി നിർത്തിവച്ച്, സ്ഥലത്ത് നിലവിലുള്ള അവസ്ഥ തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ഹനുമാൻ ജയന്തിയോടനുബന്ധിച്ച് ഏപ്രിൽ 16ന് നടത്തിയ ശോഭയാത്രയിലായിരുന്നു സംഘർഷം ഉണ്ടായത്. സംഭവത്തിൽ ഇതുവരെ രണ്ട് കുറ്റപത്രങ്ങൾ ദില്ലി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഘർഷത്തിന് പിന്നിൽ ക്രിമനൽ ഗൂഢാലോചന ഉണ്ടായെന്നാണ് ദില്ലി പോലീസ് ആഭ്യന്ത്ര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+