Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിക്കുന്നത് ബോര്‍ഡ് വച്ച കാറില്‍ വേണം എന്ന് കരുതുന്നവര്‍ക്ക് കെ ബാബു മാതൃക; രാഹുല്‍ മാങ്കൂട്ടത്തില്‍

തൃപ്പൂണിത്തുറ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ബാബു ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല എന്ന് നിലപാട് എടുത്തതിനെ പിന്തുണച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ബാബുവിന്റെത് മറ്റു പലരും മാതൃകയാക്കേണ്ട നിലപാടാണ് എന്ന് അദ്ദേഹം പറഞ്ഞു. ജയിക്കാന്‍ കഴിയുന്ന സാഹചര്യത്തിലാണ് മല്‍സരിക്കാനില്ല എന്ന് ബാബു പ്രഖ്യാപിച്ചത് എന്നതും രാഹുല്‍ എടുത്തു പറയുന്നു.

ഞാന്‍ കൂടി മല്‍സരിച്ചില്ലെങ്കില്‍ ഈ നാട് എങ്ങനെ മുന്നോട്ട് പോകുമെന്ന് തെറ്റിദ്ധരിക്കുന്ന പലര്‍ക്കും ബാബു മാതൃകയാണ് എന്ന് രാഹുല്‍ പറയുന്നു. മല്‍സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിടുക്കം കാണിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് രാഹുലിന്റെ പ്രതികണം. ചെറുപ്പക്കാരും ജനകീയരും വരട്ടെ എന്നത് നല്ല ചിന്തയാണ്. പ്രധാന നേതാക്കള്‍ ഒഴികെ മറ്റു പലര്‍ക്കും മാറി നില്‍ക്കണമെന്ന് ചിന്തിക്കാന്‍ ബാബുവിന്റെ പിന്മാറ്റം ആവേശം നല്‍കട്ടെ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അഭിപ്രായപ്പെട്ടു.

rahul mamkootathil k babu

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് വായിക്കാം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ട വിഷമത്തിൽ നില്ക്കുമ്പോഴും വ്യകതിപരമായി സന്തോഷം നല്കിയ വിജയങ്ങളിൽ ഒന്നായിരുന്നു തൃപ്പൂണിത്തറയിൽ ബാബു ചേട്ടന്റെ വിജയം. സംസ്ഥാനത്ത് ആകെ LDF ജയിച്ച തിരഞ്ഞെടുപ്പിൽ, സിപിഎം ഏറ്റവും ആഘോഷിക്കുന്ന അവർ സ്റ്റാർ ക്യാൻഡിഡേറ്റ് എന്ന് കരുതുന്ന സീറ്റിംഗ് MLA കൂടിയായ ശ്രീ എം സ്വരാജിനെ ബാബു ചേട്ടൻ തോല്പ്പിച്ചു എന്നുള്ളത് ആയിരുന്നില്ല എന്റെ സന്തോഷത്തിന്റെ കാരണം.

2016 ൽ പരാജയപ്പെട്ട ദിവസം തൊട്ട് 2021 വരെയുള്ള ആ മനുഷ്യന്റെ ജീവിതത്തെ പറ്റി നല്ല ബോധ്യം എനിക്കുണ്ട്. അത് MLA അല്ലാത്തതിന്റെ അധികാര നഷ്ട ബോധമല്ല, മറിച്ച് ചെയ്യാത്ത തെറ്റിന്റെ പേരിൽ വേട്ടയാടപ്പെട്ട ഒരു മനുഷ്യന്റെ മാനസികാവസ്ഥയാണ് ആ മനുഷ്യനെ ബാധിച്ചത്. ആൾക്കൂട്ടത്തിൽ ജീവിച്ച ഒരു മനുഷ്യനു ആ ആൾക്കൂട്ടം തന്നെ ഒരു ട്രോമയായ് മാറി. ആരെങ്കിലും ഒന്ന് നോക്കിയാൽ അത് താൻ ചെയ്യാത്ത തെറ്റിൽ തന്നെ ക്രൂശിക്കുകയാണോ ആണോ എന്നുവരെ ആ മനുഷ്യന് തോന്നിയ കാലം.

വീട്ടിൽ ഒതുങ്ങിക്കൂടിയ ആ മനുഷ്യനെ സജീവമാക്കാൻ ഉമ്മൻ ചാണ്ടി സാർ ഒരുപാട് പരിശ്രമിച്ചു. ഒടുവിൽ 2021 ൽ ബാബു ചേട്ടൻ വീണ്ടും മത്സരത്തിന് ഇറങ്ങിയപ്പോൾ ക്രൂരമായി അദ്ദേഹത്തെ വ്യക്തിപരമായി വേട്ടയാടിയിട്ടും, തൃപ്പൂണിത്തുറ പോലെ ഒരു ഇടത്പക്ഷ മണ്ഡലത്തിൽ, ഒരു ഇടത് തരംഗത്തിൽ, അവരന്നു പ്രസംഗിച്ചത് പോലെ അവരുടെ മെസ്സിയെ തോൽപ്പിച്ച് ബാബു ചേട്ടൻ വീണ്ടും നിയമസഭയിലെത്തി.

'കള്ളൻ ബാബു' എന്നും 'കോഴ ബാബു ' എന്നുമൊക്കെ വിളിച്ച് ആക്ഷേപിച്ചും, കുടുംബത്തെയും കൂട്ടുകാരെയും വരെ പൊതു വിചാരണ നടത്തിയും മാധ്യമങ്ങളിലൂടെ താറടിച്ചും നടന്ന CPM അതിനു ശേഷം 10 വർഷം അധികാരത്തിൽ ഇരുന്നിട്ടും അവർ ഉന്നയിച്ച ഒരൊറ്റ ആരോപണം പോലും തെളിയിക്കാൻ കഴിഞ്ഞില്ല.
അതല്ലെങ്കിലും സത്യം മാത്രമല്ലെ അത്യന്തികമായി ജയിക്കു.

ഇന്ന് ബാബു ചേട്ടൻ വീണ്ടും അത്ഭുതമാവുകയാണ്. തനിക്ക് വീണ്ടും മത്സരിക്കാനും ജയിക്കാനും ഉറപ്പായും കഴിയുമെന്നിരിക്കെ 'ഞാൻ ഇനി പാർലമെന്ററി രംഗത്തേക്ക് ഇല്ല' എന്ന അദ്ദേഹത്തിന്റെ നിലപാട് അങ്ങേയറ്റം മാതൃകപരമാണ്. ജനം പല കുറി തോൽപ്പിച്ചാൽ പോലും 'ഞാൻ കൂടി മത്സരിച്ചില്ലെങ്കിൽ ഈ നാട് എങ്ങനെ മുന്നോട്ട് പോകും' എന്ന് തെറ്റിദ്ധരിക്കുന്ന പലർക്കും ബാബു ചേട്ടൻ മാതൃകയാണ്. മരിക്കുന്നത് ബോർഡ്‌ വെച്ച കാറിൽ ആകണം എന്നു കരുതുന്നവരും ഇത് മാതൃകയാക്കണം.
ചെറുപ്പക്കാരും മധ്യവയസ്കരും അവസരം കിട്ടാത്ത ജനകീയരായ മുതിർന്ന ആളുകളും അടക്കം പുതിയ ആളുകൾ വരട്ടെ എന്നത് ഒരു നല്ല ചിന്തയാണ്.

ഏറ്റവും അനിവാര്യരായ, പാർട്ടി ഫേസ് ആയ പ്രധാന നേതാക്കൾ ഒഴികെ മറ്റു പലർക്കും ഇത്തവണ മാറി നില്ക്കണമെന്ന് ചിന്തിക്കാൻ, തൃപ്പുണിത്തറയിൽ ഏറ്റവും വിജയ സാധ്യത ഉള്ള ബാബു ചേട്ടന്റെ പിന്മാറ്റം ആവേശം നല്കട്ടെ....
ബാബു ചേട്ടാ, നിങ്ങൾ അഴിമതിക്കാരനല്ല, തോറ്റുപോയവനുമല്ല എന്ന് കുറ്റബോധത്തോടെ ഇന്ന് ഈ നാട് പറയുന്നുണ്ട്....
നിറയെ സ്നേഹം, അഭിമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+