'പകൽ തള്ളി മറിക്കും, രാത്രി അൻവറിന്റെ കാലുപിടിക്കും, സ്വരാജിനെ ഇത്ര ഭയമോ'; രാഹുലിന് ട്രോൾ പൂരം
അർധരാത്രിയിൽ പിവി അൻവറുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസം. ഇടതുപ്രൊഫൈലുകളാണ് രാഹുലിനെതിരെ രംഗത്തെത്തിയത്. പകൽ മുഴുവൻ ഇനി അൻവറുമായി ചർച്ചയില്ലെന്നും സ്വരാജിന്റെ വരവിൽ ഭയമില്ലെന്നും പറഞ്ഞ് നടന്നതിന് ശേഷം അർധരാത്രിയിൽ അൻവറിന്റെ കാല് പിടിക്കുകയാണ് രാഹുൽ ചെയ്തതെന്നും ഇത് കോൺഗ്രസിന്റെ ഗതികേടാണെന്നുമാണ് വിമർശനങ്ങൾ. ചില കമന്റുകൾ ഇങ്ങനെ
'ഇതാണ് യുഡിഫ് (ഐക്യജനാധിപത്യ മുന്നണി ), ഇനി ഒരു അനുനയ നീക്കവും ഇല്ലന്ന് പകൽ മുഴുവൻ വിളിച്ചു പറയുന്ന സീനിയർ നേതൃത്വം, രാത്രി തലയിൽ മുണ്ടിട്ടു അനുനയത്തിന് പോകുന്ന യൂത്ത് (വ്യാജ olx)നേതൃത്വം. എന്നിട്ട് പേരോ? ഐക്യ ജനാതിപത്യ മുന്നണി'

'ഇരക്കാൻ പോയ വ്യാജൻറെ കഥ .നിലമ്പൂരിൽ തോറ്റ് തുന്നം പാടുമെന്ന് തിരിച്ചറിഞ്ഞ കോൺഗ്രസ് , അൻവറുമായി ഇനി ചർച്ചയില്ല എന്ന് പ്രഖ്യപിച്ച ശേഷം , രഹസ്യ ചർച്ചകൾക്കായി മാങ്കൂട്ടത്തിനെ അയച്ച ദയനീയ കാഴ്ച.കഷ്ടമാണ് കോൺഗ്രസ്സേ നിങ്ങളുടെ അവസ്ഥ ...! .ഫേസ്ബുക് തള്ള് തുടരും അതോടൊപ്പം കാല് പിടുത്തവും തുടരും..! പകല്‍ ഗീര്‍വാണം. രാത്രി കാലുപിടുത്തം. വ്യാജന്‍റെ പേരോ ഗതികേട്?'
'അർദ്ധരാത്രിയിൽ തലയിൽ മുണ്ടിട്ട് രാഹുൽ മാങ്കൂട്ടത്തിനെ പിവി അൻവറിന്റെ വസതിയിൽ കാല് പിടിക്കാൻ എത്തിച്ച ഭയപ്പാടിന്റെ പേരാണ് സഖാവ്.എംസ്വരാജ്'
'സ്വരാജ് മത്സരിക്കണം, സ്വന്തം നാട്ടിൽ സ്വരാജിനെ മത്സരിക്കാൻ ധൈര്യമുണ്ടോ? അവസാനം സ്വരാജ് സഖാവ് മത്സരിക്കാൻ വന്നപ്പോൾ വി ഡി സതീശനെയും യുഡിഎഫ് നേതൃത്വത്തേയും ഇത്രയും ചീത്ത പറയുകയും ഞാൻ ഇനി യുഡിഎഫിലേക്ക് ഇല്ല ഇനിയൊരു നേതാക്കൾ യുഡിഎഫിലേക്ക് എന്നെ ഇനി വിളിക്കണ്ട എന്ന് പത്രസമ്മേളനത്തിൽ പറയുകയും ചെയ്ത പി.വി അൻവറിൻ്റെ വീട്ടിൽ എല്ലാവരും ഉറങ്ങിക്കഴിഞ്ഞതിനുശേഷം ഇരുട്ടിൻറെ മറവിൽ അൻവറിൻ്റെ കാലു പിടിക്കാൻ വരണമെങ്കിൽ സ്വരാജ് സഖാവിന്റെ സ്ഥാനാർത്ഥിത്വം ഇവരിൽ എന്തുമാത്രം പരാജയഭീതി ഉണ്ടാക്കിയിട്ടുണ്ട്, കോൺഗ്രസിന്റെ ഗതികേട്.
ഗതികേടോ നിന്റെ പേരൊ കോൺഗ്രസ്?
'ക്ലാ ക്ലാ ക്ലാ, ക്ലീ ക്ലീ ക്ലീ, അൻവർ തിരിഞ്ഞു നോക്കി, ദാ മുറ്റത്തൊരു വ്യാജൻ മങ്കൂട്ടൻ അർദ്ധരാത്രിയിൽ തലയിൽ മുണ്ടിട്ട് അൻവറിന്റെ കാല് നക്കാൻ. ഇങ്ങനെ എത്ര ബിജെപി നേതാക്കളുടെ വീട്ടിൽ കൂടി വ്യാജൻ പോകുന്നുണ്ടെന്ന് നോക്കട്ടെ'
'നിലമ്പൂരിൽ നാട്ടുകാരൻ ആയ സ്വരാജിനെ മത്സരിപ്പിക്കാൻ വെല്ലുവിളിക്കുന്നു, അല്ലെങ്കിൽ ഒഎൽഎക്സ് വഴി സ്ഥാനാർഥി യെ കണ്ടുപിടിക്കണം എന്ന് പരിഹസിക്കുന്നു. ഇടതുപക്ഷം അവരുടെ സ്വാഭാവിക പ്രക്രിയയിലൂടെ സ്ഥാനാർത്ഥിയായി സ്വരാജിനെ പ്രഖ്യാപിച്ചപ്പോൾ തന്റെ വെല്ലുവിളി ഏറ്റെടുത്തതതിൽ സന്തോഷമുണ്ടെന്നും നിലവിൽ തളിപ്പറമ്പ് എം എൽ എ ഗോവിന്ദന്മാഷിനെ ആണ് പ്രതീക്ഷിച്ചത് എന്നും പറഞ്ഞു തടി തപ്പുന്നു.
പിവി അൻവർ മത്സരിച്ചാൽ യു ഡി എഫിന് ഒന്നും സംഭവിക്കില്ല എന്നും അൻവർ പിടിക്കുന്ന വോട്ട് എല്ലാം ഇടതുപക്ഷത്തിന്റെ ആയിരിക്കും എന്ന് പകൽ പരസ്യപ്രസ്താവന നടത്തുന്നു.
മാധ്യമ പ്രവർത്തകർക്ക് ഒക്കെ ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയായ ശേഷം രാത്രിയുടെ അന്ത്യയാമത്തിൽ അൻവറിന്റെ കാല് പിടിച്ച് മത്സരരംഗത്ത് നിന്ന് പിന്മാറണം എന്ന് അപേക്ഷിക്കാൻ ഒളിച്ചു പോകുന്നു. പബ്ലിക് ഡോമയ്നിൽ ലഭ്യമായ, കഴിഞ്ഞ രണ്ടു ദിവസത്തെ മാത്രം കാര്യങ്ങളാണ് ഇത്. എന്തായാലും ഒരുകാര്യം ഉറപ്പിച്ച് പറയാം ഇതുപോലുള്ള പോലുള്ള വ്യാജ വ്യക്തികളുടെ കയ്യിൽ കേരളത്തിലെ കോണ്ഗ്രസ്സിന്റെ ഭാവി അങ്ങേയറ്റം സുരക്ഷിതമാണ്', കമന്റിൽ പറയുന്നു.
ഇന്നലെ രാത്രി 11.30 ഓടെയാണ് രാഹുൽ അൻവറിന്റെ വസതിയിൽ എത്തിയത്. സന്ദർശനം വിവാദമായതോടെ പാർട്ടി പറഞ്ഞിട്ടല്ല താൻ പോയതെന്ന് രാഹുൽ വിശദീകരിച്ചു. പിണറായിസത്തിനെതിരെ പോരാട്ടം നടത്തുന്ന വ്യക്തിയാണ് അൻവറെന്നും രാഹുൽ പ്രതികരിച്ചു.












Click it and Unblock the Notifications