തെറ്റല്ല, മഹാപാപമാണ്, വൻക്രൂരതയാണ്, കൊലച്ചതിയാണ്; തുറന്നടിച്ച് കെടി ജലീൽ
ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ലഭിച്ച നടപടിയിൽ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ. കോഴിക്കോട് ഐസ്ക്രീം പാർലർ കേസിലെ പ്രധാന പ്രതികളെ കുറ്റ വിമുക്തരാക്കി വിധി ഉണ്ടായ നാട്ടിൽ, മനസ്സാക്ഷി ഒട്ടുമേയില്ലാത്ത "നീതിദേവതകൾ", "അതിജീവിത"യോട് കനിയുമെന്ന് കരുതുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഗർഭഛിദ്രവും ബലാൽസംഗവും ഉൾപ്പടെ സർവ്വ തെമ്മാടിത്തങ്ങളും ചെയ്ത കൊടും കുറ്റവാളിയോട് ഉദാരസമീപനം സ്വീകരിക്കുന്നവർ പെണ്‍മക്കൾ ഉള്ളവരല്ലേയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം
അതിജീവിതക്കൊപ്പം!ഇരകൾക്കൊപ്പം!
രണ്ട് പെൺകുട്ടികളുടെ ചിന്നിച്ചിതറിയ തലയും ഉടലും റെയിൽവെ ട്രാക്കിൽ കാണപ്പെടുന്നു. ആ കുട്ടികൾ ഇറങ്ങി ഓടി എന്ന് പറയപ്പെടുന്ന കെട്ടിടത്തിൻ്റെ കാവൽക്കാരായ രണ്ടു സെക്യൂരിറ്റി ജീവനക്കാർ സാക്ഷി പറയുന്നതിന് ദിവസങ്ങൾക്കു മുമ്പ് ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ മരണപ്പെടുന്നു. പ്രമാദമായ കോഴിക്കോട് ഐസ്ക്രീം പാർലർ കേസിലെ പ്രധാന പ്രതികളെ കുറ്റ വിമുക്തരാക്കി വിധി ഉണ്ടായ നാട്ടിൽ, മനസ്സാക്ഷി ഒട്ടുമേയില്ലാത്ത "നീതിദേവതകൾ", "അതിജീവിത"യോട് കനിയുമെന്ന് കരുതുന്നുണ്ടോ നിഷ്കളങ്കരെ? ഗർഭഛിദ്രവും ബലാൽസംഗവും ഉൾപ്പടെ സർവ്വ തെമ്മാടിത്തങ്ങളും ചെയ്ത കൊടും കുറ്റവാളിയോട് ഉദാരസമീപനം സ്വീകരിക്കുന്ന ഏമാന്മാരേ നിങ്ങൾക്കുമില്ലേ പെൺമക്കൾ?

സ്വന്തം പാർട്ടിയുടെ എം.പിയുടെ മകളെപ്പോലും വെറുതെ വിടാൻ അലിവു കാണിക്കാത്ത കൊടും ലൈംഗികവൈകൃത കുറ്റവാളി, തമ്പ്രാക്കളുടെയും തമ്പ്രാത്തികളുടെയും വീട്ടിലെ പെൺകുട്ടികളെയും തേടിവരില്ലെന്ന് എന്താണുറപ്പ്? പരസ്പര സമ്മതപ്രകാരം നടന്ന ലൈംഗികവേഴ്ച പരാതിയായി ഉന്നയിച്ചാൽ അതിനർത്ഥം പൂർണ്ണ സമ്മതപ്രകാരമായിരുന്നില്ല ആ കിടപ്പറ പങ്കിടൽ എന്നല്ലേ? എന്നിട്ടും സാങ്കേതികത്വത്തിൻ്റെ മറവിൽ പ്രതികളെ രക്ഷപ്പെടുത്തുന്നവരെ നീതിയുടെ ആരാച്ചാർമാർ എന്നല്ലേ വിളിക്കേണ്ടത്?
വിവാഹവാഗ്ദാനം നടത്തി ശാരീരിക ബന്ധത്തിലേർപ്പെട്ട് എല്ലാം തച്ചുടച്ച ശേഷം ഉറപ്പിൽ നിന്ന് പിന്തിരിയുന്ന അധമൻമാർക്ക് അനുകൂലമായി വിധിപറയാൻ ഒരു മനസ്സാക്ഷിക്കുത്തുമില്ലാത്തവരുടെ നാട്ടിൽ പെൺമക്കളേ നിങ്ങൾ ഒട്ടും സുരക്ഷിതരല്ല! ഖദറും കളറും വസ്ത്രങ്ങൾ മാറും പോലെ ഓരോ രാത്രിയും പുതിയ പുതിയ "ഇരകളെ" തേടുന്ന ക്രൂരനായ വേട്ടക്കാരന്, ചൂട്ടുപിടിക്കാനും സിന്ദാബാദ് വിളിക്കാനും ന്യായീകരിക്കാനും അനുഗമിക്കാനും, മനുഷ്യരൂപം പൂണ്ട ചെകുത്താൻമാരായ സൈബർ ഗുണ്ടകളുള്ള സമൂഹത്തിൽ വഴിനടക്കുമ്പോൾ പോലും പെൺമക്കളേ നിങ്ങൾക്ക് നാലുകണ്ണുകൾ വേണം!
ഈ പിശാചുക്കളുടെ കെണിയിൽ വീണ് നീതി പ്രതീക്ഷിച്ച് അവസാനം ഓടിയെത്തേണ്ട അഭയകേന്ദ്രങ്ങളുടെ പീഠത്തിൽ വേട്ടക്കാരെ കാണുമ്പോൾ എഴുനേറ്റു നിന്ന് തൊഴുന്നവരാണ് ഇരിക്കുന്നതെന്ന സത്യം, പെൺമക്കളേ നിങ്ങൾ ഒരിക്കലും മറക്കരുത്. തെറ്റുപറ്റാത്ത മനുഷ്യർ ഉണ്ടാവില്ല. എന്നാൽ ഇവിടെ സംഭവിച്ചത് തെറ്റല്ല, മഹാപാപമാണ്, വൻക്രൂരതയാണ്, കൊലച്ചതിയാണ്, തനി തെമ്മാടിത്തമാണ്!
അതിക്രമത്തിൻ്റെ അങ്ങേയറ്റം സ്ത്രീകളോട് കാണിച്ചിട്ടും സ്ത്രീകൾക്ക് അതൊക്കെ ഇഷ്ടമാണെന്ന് നിർലജ്ജം മൊഴിഞ്ഞ ജനപ്രതിനിധിയുടെ തലയിലേക്ക് ഇടിത്തീ വീഴാതിരിക്കാൻ, അനുയായികളേ ചരടുകെട്ടി ആകാശത്തേക്കു കണ്ണുകൾ ഉയർത്തി പ്രാർത്ഥിച്ചോളൂ. എന്നും അതിജീവിതക്കൊപ്പം! എപ്പോഴും ഇരകളോടൊപ്പം!
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications