'പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല..'; രാഹുലിനെ വീണ്ടും പിന്തുണച്ച് സീമ ജി നായര്‍
കോഴിക്കോട്: ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും പിന്തുണച്ച് നടി സീമ ജി നായര്‍. പുരുഷന് മാത്രമായി തെറ്റ് പറ്റില്ലെന്നും തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പേടിക്കുന്നില്ല എന്നും സീമ ജി നായര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അവരുടെ പ്രതികരണം. ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ തെളിവുകള്‍ പുറത്ത് വന്നത്.
രാഹുല്‍ പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിന് പ്രേരിപ്പിക്കുന്ന വാട്സാപ്പ് ചാറ്റും പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും ആണ് പുറത്തുവന്നത്. ഗര്‍ഭ നിരോധന മാര്‍ഗം സ്വീകരിക്കാം എന്ന് ആവശ്യപ്പെട്ട പെണ്‍കുട്ടിയോട് എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണം എന്ന് പറഞ്ഞുള്ള രാഹുലിന്റെ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

അതിന് പിന്നാലെ പെണ്‍കുട്ടി തനിക്കുള്ള ആരോഗ്യപ്രശ്നങ്ങള്‍ അറിയിച്ച് രാഹുലിനോട് സംസാരിക്കുമ്പോള്‍ രാഹുല്‍ ഒഴിഞ്ഞ് മാറുന്നതും പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്നതും അടങ്ങിയ ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ സീമ ജി നായര്‍ക്കെതിരായ സൈബര്‍ ആക്രമണം തുടങ്ങിയത്. രാഹുലിനെതിരെ നേരത്തെ തെളിവുകള്‍ പുറത്ത് വന്നപ്പോള്‍ സീമ രാഹുലിനെ പിന്തുണച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സീമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം തുടങ്ങിയത്. രാഹുലിനെ പോലൊരു സെക്ഷ്വല്‍ പെര്വര്ട്ടിനെ പിന്തുണച്ച സീമ ജി നായരെ പോലുള്ളവര്‍ക്ക് എന്താണ് ഇപ്പോള്‍ പറയാനുള്ള എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പലരും ചോദിച്ചിരുന്നത്. ഒന്നിലധികം പെണ്‍കുട്ടികളെ പ്രണയം നടിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയാക്കിയ ശേഷം ഗര്‍ഭഛിദ്രം നടത്താന്‍ പ്രേരിപ്പിക്കുന്ന ക്രിമിനലിനെയാണ് സീമയെ പോലുള്ളവര്‍ ന്യായീകരിക്കുന്നത് എന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.
അതേസമയം സീമ ജി നായരുടെ പുതിയ പോസ്റ്റിന് താഴെയും സമ്മിശ്ര പ്രതികരണങ്ങളാണ് നിറയുന്നത്. രാഹുലിനെ പോലുള്ള സൈക്കോ പാത്തുകള്ക്ക് വേണ്ടി ഇനിയും കട്ടക്ക് നില്‍ക്കണം എന്നാണ് ഒരാളുടെ കമന്റ്. അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള മറയ്ക്കാനാണ് പുതിയ വെളിപ്പെടുത്തല്‍ എന്നും സീമ ജി നായര്‍ക്ക് പിന്തുണ എന്നും പറഞ്ഞുള്ള കമന്റുകളും വരുന്നുണ്ട്.
സീമ ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...
ശുഭദിനം... ഇന്നലെ ചില പ്രശ്നങ്ങള്‍ വീണ്ടും ഉടലെടുത്തിട്ടുണ്ട് ,അതിന്റെ പേരില്‍ സൈബര്‍ അറ്റാക്കും തുടങ്ങിയിട്ടുണ്ട് ,അതില്‍ 'തീക്കുട്ടി 'എന്ന മുഖമില്ലാത്ത വ്യക്തിയില്‍ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനികെതിരെ പോസ്റ്റ് വന്നിട്ടുണ്ട് ,(തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ് ,ദൈവം തമ്പുരാന് തീകുട്ടിയുടെ രൂപത്തില്‍ അവതരിച്ചു എന്നുള്ളത് അടിയന് അറിഞ്ഞില്ല ..പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ ).
ഞാന്‍ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വര്‍ക്ക് ചെയ്യുകയായിരുന്നുവെന്ന്, പിന്നെ ആവശ്യത്തില്‍ കൂടുതല്‍ എഴുതിയിട്ടുണ്ട്, അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങള്‍ വളരെ കൂടുതലുണ്ട്, ഇനി ഞാന്‍പറയട്ടെ, ഏത് തീകുട്ടി വന്ന് എന്തെഴുതിയാലും, തേനീച്ച കൂട് ഇളകിയ പോലെ സൈബര്‍ അറ്റാക്ക് വന്നാലും, ഞാന്‍ എന്റെ സ്റ്റേറ്റ്മെന്റില്‍ ഉറച്ചു നില്ക്കും.
(ആദ്യം ഞാന്‍ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റില്‍ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു ) അന്നും ഇന്നും പറയുന്നു. തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണം. അത് തെറ്റ് ചെയ്യതാല്‍ മാത്രം. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല. അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയില്‍ പോയി ഞാന്‍ ഒളിക്കുമെന്നു ഒരു തീകുട്ടിയും കരുതണ്ട
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications