രാഹുല്‍ അനുയായികള്‍ ശരിക്കും കോണ്‍ഗ്രസുകാരല്ല, അന്തംകമ്മികള്‍: അഖില്‍ മാരാര്‍
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ എന്ന പേരില്‍ സൈബര്‍ ആക്രമണം നടത്തുന്നത് ഇടത് സൈബര്‍ പ്രവര്‍ത്തകരാണ് എന്ന് ബിഗ് ബോസ് ജേതാവ് അഖില്‍ മാരാര്‍. രാഹുലിനെ തള്ളിപ്പറയുന്ന കോണ്‍ഗ്രസ് നേതാക്കളെ തെറി പറയുന്നത് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസുകാരല്ല എന്നാണ് അഖില്‍ മാരാരുടെ വാദം.
ഇടത് സൈബര്‍ വാട്‌സാപ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് രാഹുലിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ തെറി പറയുക എന്ന ലക്ഷ്യത്തില്‍ ആണ് എന്നും കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ട് എന്ന് വരുത്തി തീര്‍ത്ത് രാഹുല്‍ ആരാധകര്‍ എന്ന വ്യാജേന തുടര്‍ഭരണം പിടിക്കാന്‍ ആണ് കമ്മ്യൂണിസ്റ്റുകാര്‍ ലക്ഷ്യമിടുന്നത് എന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു. മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

'ഒരു പെണ്‍കുട്ടി പോലും കേസിനു പോകാതെ, ഒരു FIR പോലും ഇടുന്നതിന് മുന്‍പ് രാഹുലിനെതിരെ നടപടി എടുക്കാന്‍ മുന്‍കൈ എടുത്ത പ്രതിപക്ഷ നേതാവിന്റെ നിലപാടും കോണ്‍ഗ്രസ്സിന്റെ തീരുമാനവും ഞെട്ടിച്ചത് അന്തം കമ്മികളെ ആണ്. ജനങ്ങളുടെ ഇടയില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പോടെ വലിയ സ്വാധീനം ഉണ്ടാക്കിയ പ്രതിപക്ഷ നേതാവിന്റെ മുന്നോട്ട് പോക്കില്‍ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ക്കും എതിര്‍പ്പാളയത്തിലെ സകലര്‍ക്കും വലിയ അസ്വസ്ഥത ഉണ്ടാക്കി.
അന്ന് മുതല്‍ വി ഡി സതീശനെ തകര്‍ക്കല്‍ ആയി ലക്ഷ്യം. അതിന്റെ മുന്നോടിയാണ് രാഹുല്‍ വിഷയത്തില്‍ വിഡി എടുത്ത നിലപാടിനെ വിമര്‍ശിച്ചു സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്ത് എത്തിയത്. മാധ്യമങ്ങള്‍ ഇവരെ രാഹുല്‍ ആരാധകര്‍ ആക്കി. കോണ്‍ഗ്രസ്സില്‍ പ്രശ്‌നങ്ങള്‍ ആണെന്ന് വരുത്തി തീര്‍ത്തു. അധികാരത്തില്‍ ഈ പാര്‍ട്ടി എത്തില്ല എന്ന രീതിയില്‍ വാര്‍ത്തകള്‍ പടച്ചു വിട്ടു.
സത്യത്തില്‍ പാര്‍ട്ടിയില്‍ ആണോ പ്രശ്‌നം. ജനാധിപത്യ രീതിയില്‍ ഒരു പാര്‍ട്ടി എടുക്കേണ്ട ഏറ്റവും മികച്ച തീരുമാനം എടുത്തത് കൊണ്ട് ആ പാര്‍ട്ടി പ്രതിസന്ധിയില്‍ ആയതാണോ ആ പാര്‍ട്ടിയുടെ തീരുമാനം തങ്ങളെ അധികാരത്തില്‍ നിന്നിറക്കും എന്ന് ഭയപ്പെട്ട എതിരാളികള്‍ ഈ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ബോധപൂര്‍വം സൃഷ്ടിച്ച പ്രതിസന്ധികള്‍ ആണോ എന്ന് നോക്കാം.
അടിവയറ്റിൽ കൊഴുപ്പ് കൂടിയത് കൊണ്ട് ഇനി ടെൻഷൻ വേണ്ട; ഇവ കഴിച്ചാൽ തടിയും കുറയും ആരോഗ്യവും നന്നാവും
രാഹുലിനെ തള്ളിപ്പറയുന്ന കോണ്‍ഗ്രസ് നേതാക്കളെ തെറി പറയുന്നത് ആരാണ്. അവര്‍ രാഹുലിനെ ഇഷ്ട്ടപെടുന്നവര്‍ ആണോ. കോണ്‍ഗ്രെസ്സുകാരാണോ. അല്ല നല്ല മുഴുത്ത കമ്മികളാണ് രാഹുല്‍ ആരാധകര്‍ ആയി വേഷം കെട്ടി കോണ്‍ഗ്രസ്സ് നേതാക്കളെ തെറി പറയുന്നത്. ഇടത് സൈബര്‍ വാട്‌സ്ആപ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് രാഹുലിന്റെ പേരില്‍ കോണ്‍ഗ്രസ്സ് നേതാക്കളെ തെറി പറയുക എന്ന ലക്ഷ്യത്തില്‍ ആണ്.
കഴിഞ്ഞ ദിവസത്തെ എന്റെ പോസ്റ്റ് മാത്രം നോക്കു. രാഹുലിനെതിരെ ഞാന്‍ പറഞ്ഞ പോസ്റ്റില്‍ എന്നെ തെറി വിളിച്ചു രാഹുലിന് വേണ്ടി കമന്റ് ഇട്ടേക്കുന്ന പല പ്രൊഫൈലുകളും സൈബര്‍ കമ്മികളും സുഡാപ്പികളും. സുഡാപ്പികളുടെ ഭയം ദേശീയ ബോധമുള്ള ഒരു ഹിന്ദു കോണ്‍ഗ്രസ്സില്‍ എങ്ങാനും വന്നാലോ എന്ന ചിന്തയാണ്. ബിജെപി നേതാവ് രാജീവ് ചന്ദ്ര ശേഖര്‍ ബുദ്ധിപരമായി രാഹുല്‍ വിഷയത്തില്‍ നിന്ന് പിന്നോട്ട് പോയത് കോണ്‍ഗ്രസ് എടുത്ത തീരുമാനം കണ്ടിട്ടാണ്.
ബിജെപി രാഹുലിനെ അറ്റാക്ക് ചെയ്താല്‍ അയാളുടെ പിന്തുണ കേരളത്തില്‍ കൂടും. ബുദ്ധിപരമായി അതൊഴിവാക്കി കോണ്‍ഗ്രസ്സില്‍ തന്നെ പ്രശ്‌നങ്ങള്‍ ആണെന്ന് വരുത്തി മുന്നോട്ട് പോകുന്ന രാജീവ് ചന്ദ്രശേഖര്‍ ഈ തിരഞ്ഞെടുപ്പില്‍ 25% വോട്ടാണ് ലക്ഷ്യം എന്ന് പ്രഖ്യാപിച്ചത് രാഷ്ട്രീയമായി ബിജെപിക്ക് ലക്ഷ്യ ബോധം ഉണ്ടാക്കും. യാതൊരു ബോധവുമില്ലാതെ അധികാരം പിടിക്കും എന്ന് പറഞ്ഞാല്‍ ബിജെപി അണികള്‍ പോലും വിശ്വസിക്കില്ല..
എന്നാല്‍ 25% വോട്ട് തങ്ങള്‍ക്ക് സാധ്യമാകും എന്ന ചിന്തയില്‍ പരമാവധി ജോലി ചെയ്യാന്‍ അവരെ ചിന്തിപ്പിക്കും. ഫലമോ പിണറായി വിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ബിജെപി കൂടുതല്‍ ശ്രമിക്കും. അത് കോണ്‍ഗ്രസ്സിന് ദോഷം ചെയ്യും. കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തില്ല എന്ന പ്രതീതി സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നത് ഈ വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ എത്തിക്കാന്‍ ആണ്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പുത്തരിയല്ല എന്നാലതിനെ ആളി കത്തിക്കുന്നത് അന്തം കമ്മി -സംഘി കൂട്ട് കെട്ടാണ്. നയിക്കാന്‍ മുന്നില്‍ ഒരാളുണ്ടായാല്‍ അധികാരം പിടിക്കാം. രാജാവില്ലാതെ ഒരു സൈന്യവും യുദ്ധം ജയിച്ചിട്ടില്ല.
അത്‌കൊണ്ട് അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒറ്റകെട്ടായി പ്രതിപക്ഷ നേതാവിന് പിന്തുണ കൊടുത്തു നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടു.
അധികാരം കിട്ടിയ ശേഷം അല്ലെ മുഖ്യമന്ത്രിയും മന്ത്രിയും. കാശ് കൊടുത്താല്‍ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് എഴുതാന്‍ ആളുള്ള PR ലോകത്തു യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ക്ക് കഴിയട്ടെ,'












Click it and Unblock the Notifications