Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ വാദം പൊളിച്ച് യുവതിയുടെ മൊഴി; 'ഗര്‍ഭിണിയായാല്‍ വീട്ടില്‍ സമ്മതിക്കുമെന്ന് വിശ്വസിപ്പിച്ചു'

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതിയിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് താനുമായി ശാരീരിക ബന്ധം പുലര്‍ത്തിയത് എന്നും വിവാഹ മോചിതയാണ് എന്ന കാര്യം രാഹുലിന് അറിയാമായിരുന്നു എന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ രാഹുല്‍ നിരത്തിയ വാദങ്ങള്‍ പൊളിക്കുന്ന മൊഴിയാണ് യുവതി പൊലീസിന് നല്‍കിയിരിക്കുന്നത്.

ഡിവോഴ്‌സ് ആയ പെണ്‍കുട്ടി ആയതിനാല്‍ വീട്ടില്‍ വിവാഹത്തിന് സമ്മതിക്കില്ല എന്നും കുഞ്ഞുണ്ടെങ്കില്‍ വീട്ടില്‍ വിവാഹത്തിന് സമ്മതിക്കുമെന്ന് രാഹുല്‍ വിശ്വസിപ്പിച്ചു എന്നും യുവതി പറയുന്നു. രാഹുല്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. അതിനാലാണ് ഗര്‍ഭം ധരിച്ചത് എന്നും യുവതി പൊലീസിന് മൊഴി നല്‍കി. ആദ്യത്തെ വിവാഹ ബന്ധം ഒഴിഞ്ഞതിന് ശേഷമാണ് രാഹുലിനെ പരിചയപ്പെട്ടത്.

Rahul Mamkoottathil

ഭര്‍ത്താവിനൊപ്പം നാല് ദിവസം മാത്രമാണ് ഒന്നിച്ച് താമസിച്ചത്. വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണ് എന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. 2024 ഓഗസ്ത് 22 ന് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. എന്നാല്‍ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നും ഒരു മാസത്തിനുള്ളില്‍ ബന്ധം ഒഴിഞ്ഞുവെന്നും യുവതി മൊഴിയില്‍ പറയുന്നു.

വിവാഹ ബന്ധം ഒഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണ് രാഹുലുമായി പരിചയപ്പെടുന്നത്. രാഹുലിന്റെ വാദങ്ങളെ പൊളിക്കുന്നതാണ് യുവതിയുടെ മൊഴി. വിവാഹിതക്ക് എങ്ങിനെ വിവാഹ വാഗ്ദാനം നല്‍കും എന്നതായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്. ഭര്‍ത്താവിരിക്കെയാണ് യുവതി രാഹുലുമായി ബന്ധപ്പെട്ടതും രാഹുല്‍ ഈശ്വര്‍ അടക്കമുള്ള അദ്ദേഹത്തിന്റെ അനുകൂലികള്‍ പറഞ്ഞിരുന്നു.

എന്നാല്‍ യുവതി വിവാഹിതയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവില്‍ നിനന് ഗാര്‍ഹിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു എന്നും അക്കാര്യങ്ങള്‍ വിവരിച്ചാണ് തന്നോട് സംസാരിച്ചതെന്നും, ആ ബന്ധമാണ് വളര്‍ന്നതും പിന്നീട് ലൈംഗികബന്ധത്തില്‍ എത്തിയത് എന്നുമാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.

യുവതി ഭര്‍ത്താവിനൊപ്പമായിരുന്നു താമസമെന്നും ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണെന്നുമാണ് രാഹുലിന്റെ വാദം. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയിട്ടില്ലെന്നും യുവതി സ്വമേധയാ ആണ് ഗുളിക കഴിച്ചതെന്നും രാഹുല്‍ പറയുന്നു. എന്നാല്‍ യുവതിയെ ഗര്‍ഭധാരണത്തിനു നിര്‍ബന്ധിക്കുന്നതിന്റെയും ഗര്‍ഭഛിദ്രത്തിനു വേണ്ടി ആശുപത്രിയില്‍ പോകാന്‍ പ്രേരിപ്പിക്കുന്നതിന്റെയും വിവരങ്ങളായിരുന്ന പുറത്തുവന്ന ശബ്ദസന്ദേശങ്ങളിലും വാട്‌സാപ്പ് ചാറ്റിലും ഉണ്ടായിരുന്നത്.

രാഹുല്‍ ലൈംഗികമായി പീഡിപ്പിച്ച തീയതികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് യുവതി പൊലീസിനു നല്‍കിയ മൊഴിയിലുള്ളത്. 20 പേജുള്ള മൊഴിയാണ് പൊലീസിന് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം തൃക്കണ്ണാപുരത്ത് യുവതി വാടകയ്ക്കു താമസിച്ചിരുന്ന ഫ്‌ളാറ്റിലും പാലക്കാട്ടുള്ള രാഹുലിന്റെ ഫ്‌ളാറ്റിലും വച്ചായിരുന്നു പീഡനം. 2025 മാര്‍ച്ച് നാലിനും ഏപ്രില്‍ 22 നും തൃക്കണ്ണാപുരത്തെ ഫ്‌ളാറ്റില്‍ വച്ചു പീഡിപ്പിച്ചു.

മാര്‍ച്ച് 17 നു ഫ്‌ളാറ്റിലെത്തിയ രാഹുല്‍ മൊബൈല്‍ ഫോണില്‍ തന്റെ നഗ്ന ദൃശ്യങ്ങളെടുത്തെന്നും ബന്ധത്തെക്കുറിച്ചുള്ള വിവരം പുറത്തു പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി എന്നും മൊഴിയിലുണ്ട്. ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും ഏപ്രില്‍ 22 നും പീഡിപ്പിച്ചു. മേയ് മാസം അവസാനം രാഹുലിന്റെ പാലക്കാട്ടുള്ള ഫ്‌ളാറ്റില്‍ വച്ച് രണ്ട് തവണ പീഡനത്തിരയാക്കി.

മേയ് 30 നാണ് രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് തന്നെ കാണാനെത്തിയത് എന്നും കൈമനത്തു വച്ച് ജോബിയുടെ കാറില്‍ കയറിയപ്പോള്‍ വിഡിയോ കോളിലൂടെ തന്നെ വിളിച്ച രാഹുല്‍, ജാബിയുടെ പക്കലുണ്ടായിരുന്ന ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ ആവശ്യപ്പെട്ടെന്നും വീട്ടില്‍ ചെന്ന് കഴിക്കാമെന്നു പറഞ്ഞെങ്കിലും രാഹുല്‍ സമ്മതിച്ചില്ലെന്നും കാറില്‍ വച്ചു ഗുളിക കഴിപ്പിച്ചുവെന്നും യുവതി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+