രണ്ട് യുവതികള്‍ ഗര്‍ഭഛിദ്രം നടത്തി, ആശുപത്രി വിവരങ്ങള്‍ ലഭിച്ചു; രാഹുലിനെതിരെ നിര്‍ണായക കണ്ടെത്തല്‍
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. രണ്ട് യുവതികള്‍ ഗര്‍ഭഛിദ്രം നടത്തി എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. രാഹുലിനെതിരെ പരാതി നല്‍കാതിരിക്കാന്‍ യുവതികള്‍ക്ക് മേല്‍ ശക്തമായ സമ്മര്‍ദമുണ്ടായി എന്നുമാണ് റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 കേരളയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗര്‍ഭഛിദ്രം നടത്തിയ ആശുപത്രി രേഖകള്‍ അടക്കമുള്ള വിശദാംശങ്ങള്‍ ഇന്റലിജന്‍സ് ശേഖരിച്ചതായാണ് വിവരം. ഗര്‍ഭഛിദ്രം നടത്തിയ രണ്ട് യുവതികളുടെയും മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ സഹകരിക്കാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. അതിനാല്‍ തന്നെ തുടര്‍നടപടികള്‍ക്കായി നിയമോപദേശം തേടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

'രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്ന് ഒരേ തൊഴില്‍ മേഖലയിലുള്ള രണ്ട് സ്ത്രീകള്‍ക്ക് ദുരനുഭവം നേരിട്ടു. ഇതില്‍ ഒരാളുടെ ശബ്ദരേഖ മാത്രമാണ് പുറത്തുവന്നത്. മറ്റൊരാള്‍ ഗര്‍ഭഛിദ്രം നടത്തിയത് കേരളത്തിന് പുറത്തുള്ള ആശുപത്രിയില്‍ വെച്ചായിരുന്നു. ഈ ആശുപത്രിയില്‍ നിന്നുള്ള ബില്ലുകള്‍ ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഇത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്,' റിപ്പോര്‍ട്ടില്‍ പറയുന്നു.
ബെംഗളൂരു കേന്ദ്രീകരിച്ചാണ് ഗര്‍ഭഛിദ്രം നടത്തിയത്. ആദ്യം ഒരു യുവതിയെ ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. പിന്നീട് ഈ യുവതിയും ബന്ധവും രണ്ടാമത്തെ യുവതിയുടെ ഗര്‍ഭഛിദ്രത്തിന് സഹായം നല്‍കി എന്നുള്ള വിവരം കൂടി ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട് എന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി പുറത്തുവന്ന ശബ്ദരേഖയിലെ യുവതി മൊഴി നല്‍കാന്‍ തയാറായിട്ടില്ല എന്നാണ് വിവരം.
അതിനാല്‍ നിയമോപദേശം തേടിയ ശേഷം ബിഎന്‍എസ് സെക്ഷന്‍ 88 പ്രകാരം കൃത്യമായി കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. അതേസമയം പരാതി നല്‍കാതിരിക്കാന്‍ യുവതികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയവരിലേക്കും അന്വേഷണം നീളും. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ പ്രാഥമിക മൊഴിയെടുപ്പ് പൂര്‍ത്തിയായി.
പരാതിയുടെ വിശദാംശങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോകളും ഉള്‍പ്പെടെ അന്വേഷക സംഘത്തിന് കൈമാറി എന്ന് ഷിന്റോ പറഞ്ഞു. രാഹുലിന്റെ അതിക്രമത്തിന് ഇരയായ യുവതികള്‍ക്ക് പരാതിയുമായി മുന്നോട്ടുവരാനുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കണം എന്നും ഷിന്റോ സെബാസ്റ്റ്യന്‍ പറഞ്ഞു. നിലവില്‍ പത്തിലേറെ പരാതികളാണ് രാഹുലിനെതിരെ പൊലീസിന് ലഭിച്ചിട്ടുള്ളത്.
ഇവയെല്ലാം മൂന്നാം കക്ഷികളുടെ പരാതികളാണ്. ഈ പരാതികളെല്ലാം പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. പരാതികളില്‍ ഭൂരിഭാഗവും ഇ മെയില്‍ വഴിയാണ് പൊലീസിന് മുന്നിലെത്തിയിരിക്കുന്നത്. ഒന്നോ രണ്ടോ പരാതികള്‍ മാത്രമാണ് നേരിട്ട് സമര്‍പ്പിക്കപ്പട്ടിരിക്കുന്നത്.












Click it and Unblock the Notifications