നടപടി വേണം, എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ? പോലീസ് ഓര്‍ത്താല്‍ നന്ന്, കെ സുധാകരന് പറയുന്നു
പരാതിക്കാരിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ വിവേചനം പാടില്ലെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. സിപിഎമ്മിന് വേണ്ടി കേരളത്തിലെ പോലീസ് പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരിയുടെ വിവരങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്താന്‍ കാരണമായത് സിപിഎം, ബിജെപി ബന്ധമുള്ളവരാണ്. ഇവര്‍ക്കെതിരെ പോലീസ് കണ്ണടയ്ക്കുന്നത് ഇപ്പോഴത്തെ നടപടികളില്‍ സംശയം ജനിപ്പിക്കുന്നു എന്നും സുധാകരന് പറഞ്ഞു.

സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''പരാതിക്കാരിയെ സൈബര്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടക്കുന്ന നിയമനടപടികളെ സ്വാഗതം ചെയ്യുന്നു. അത്തരത്തിലുള്ള വ്യക്തിഹത്യകളോട് ഒരുതരത്തിലും യോജിക്കുന്നില്ല. എന്നാല്‍ പരാതിക്കാരിയുടെ പേരും സ്ഥാപനവും ഒക്കെ നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജുകള്‍ക്കെതിരെയും കൂടുതല്‍ ആളുകളിലേക്ക് പരാതിക്കാരിയുടെ വിവരങ്ങള്‍ എത്താന്‍ കാരണക്കാരായ സിപിഎം -ബിജെപി നേതാക്കള്‍ക്കെതിരെയും ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കേസെടുക്കാത്തത് ഇപ്പോള്‍ നടക്കുന്ന നിയമനടപടികളെപ്പറ്റി സംശയം ജനിപ്പിക്കുന്നു.
കക്ഷിരാഷ്ട്രീയഭേദം ഇല്ലാതെ നവമാധ്യമങ്ങളില്‍ പരാതിക്കാരിക്കെതിരെ നടന്ന സൈബര്‍ അധിക്ഷേപങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം കുറ്റക്കാരാക്കി മുന്നോട്ടുപോകുന്നത് കേരള പോലീസിന്റെ നാണംകെട്ട നിലപാടാണ്. ഈ കേസിന്റെ മറവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വേണ്ടിയും ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടിയും നവമാധ്യമങ്ങളില്‍ മാന്യമായി പൊരുതുന്നവരുടെ ശബ്ദമില്ലാതാക്കാമെന്ന് കരുതരുത്.
ഈ നാട്ടിലെ പല മാധ്യമങ്ങളും ഞങ്ങള്‍ക്കെതിരെയും പാര്‍ട്ടിക്കെതിരെയും വ്യാജ പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതും വസ്തുതകളുടെ അടിസ്ഥാനത്തില്‍ തിരിച്ചടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്ന ഈ കുട്ടികളാണ്.
അവര്‍ക്ക് തെറ്റ് പറ്റിയാല്‍ നിയമനടപടികള്‍ എടുക്കണം. ചെയ്യാത്ത തെറ്റുകള്‍ തലയില്‍ അടിച്ചേല്‍പ്പിച്ച് അവരെ അവസാനിപ്പിച്ചാല്‍ സിപിഎമ്മിന്റെ കുപ്രചാരണങ്ങള്‍ തടുക്കാന്‍ ആളുണ്ടാകില്ല എന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. ഭരണകൂട ഭീകരതയില്‍ നിന്നും പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കരുത്തുള്ള പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.
2026-ല്‍ ഭരണം മാറുമെന്നും കോണ്‍ഗ്രസ് മുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നുമുള്ള കാര്യം നീതിയും ന്യായവും പുലര്‍ത്താതെ സിപിഎമ്മിന് വേണ്ടി വേട്ടക്കിറങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ ഓര്‍ത്താല്‍ നന്ന്.''
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications