Get Updates
Get notified of breaking news, exclusive insights, and must-see stories!

നിന്റെ ഊച്ചാളി ഭീഷണി ഇവിടെ വേണ്ട, നട്ടെല്ലുള്ള ആണുങ്ങളെ നീ കണ്ടിട്ടുണ്ടോ? റിനിക്കെതിരെ രാഹുല്‍

യുവരാഷ്ട്രീയ നേതാവിനെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജിനെ അധിക്ഷേപിച്ച് വലത് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. റിനി ആരെയാണ് വെല്ലുവിളിക്കുന്നത് എന്നും റിനിയുടേത് വ്യാജ ആരോപണമാണ് എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. റിനിയെ ആര്‍ക്കെങ്കിലും അറിയുമോ എന്നും കേരള സമൂഹത്തിന് റിനി എന്ത് സംഭാവനയാണ് നല്‍കിയത് എന്നും രാഹുല്‍ ചോദിക്കുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രാഹുലിന്റെ പ്രതികരണം. നേരത്തെ തനിക്കെതിരായ സൈബര്‍ ആക്രമണവും പ്രകോപനവും തുടര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും എന്ന് റിനി പറഞ്ഞിരുന്നു. അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്നും റിനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

Rini Ann George

ഒന്നും വെളിപ്പെടുത്തല്ലേ എന്ന് പറയുന്ന പാവാട ആണുങ്ങളെ നീ കണ്ട് കാണും. നല്ല ആണുങ്ങളെ കാണാത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള ഭീഷണിയിറക്കുന്നത്. അതൊക്കെ വീട്ടില്‍ വെച്ചാല്‍ മതി. റിനിയ്ക്കുള്ള കൃത്യമായ മറുപടിയാണ് ഉള്ളത്. റിനി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞാല്‍ ആള്‍ക്കാര്‍ താങ്ങില്ല എന്ന്. ബാക്കി എനിക്ക് പറയണം എന്നുണ്ട്. എന്റെ മാന്യത കൊണ്ട് ഞാന്‍ അത് പറയുന്നില്ല. റിനി നിന്റെ ഈ ഊച്ചാളി ഭീഷണിയൊക്കെ വീട്ടില്‍ കൊണ്ട് വെച്ചാല്‍ മതി.

നീ അങ്ങനെ ഉള്ളവരെ കണ്ടായിരിക്കും വളര്‍ന്നത്. അതുകൊണ്ടാണ് നീ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത്. നീ എന്താണ് പറയുന്നത്, ആരാണ് റിനീ നീ. ഈ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കള്ള ആരോപണം കൊണ്ടുവരുന്നതിന് മുന്‍പ് റിനിയെ ആര്‍ക്കറിയാം. 916 കുഞ്ഞൂട്ടനില്‍ സൈഡ് റോള്‍, മൈനര്‍ റോള്‍ ചെയ്തു എന്നല്ലാതെ എന്തോന്ന് കലാപാരമ്പര്യമുണ്ട് നിനക്ക്. യുവനടിയാണ് പോലും.

ആരുടേയും പ്രൊഫഷണല്‍ ലൈഫ് വെച്ച് അവരെ കുറച്ച് കാണുകയല്ല. യുവനടിയാണെന്ന് പറഞ്ഞ് നാഷണല്‍ മീഡിയ വരെ വാര്‍ത്ത കൊടുക്കുന്നുണ്ടല്ലോ. നീ ആരാണ് എന്നാണ് റിനീ നിന്റെ വിചാരം. എനിക്കെതിരെ ഒരു വ്യാജപരാതി കൊടുത്തു. ഞാന്‍ തിരിച്ച് അതിനെതിരെ ഒന്ന് കൊടുത്തപ്പോള്‍ നീ കൃത്യമായി പൊലീസിന് മുന്നില്‍ വരേണ്ടി വരും. അതുകൊണ്ട് ഭീഷണിയൊക്കെ വീട്ടില്‍ കൊണ്ട് പോയി വെച്ചാല്‍ മതി.

ഈ നാട്ടിലെ കോടതിയും നീതിയും നിയമസംവിധാനവുമൊന്നുമില്ല എന്ന് വിചാരിക്കരുത്. കളിക്കാന്‍ കുറച്ച് മീഡിയക്കാരും പിറകില്‍ സിപിഎമ്മുകാരും ഉണ്ടെന്ന് വെച്ച് ഈ നാട്ടിലെ ആണുങ്ങളെ ഭീഷണിപ്പെടുത്തി മൂക്കില്‍ കയറ്റാമെന്ന് വെച്ചാല്‍ റിനീ നീ വിവരമറിയും. റിനി നീ ഞൊട്ടും. നട്ടെല്ലിന് ഉറപ്പുണ്ടെങ്കില്‍ തെളിവുള്ള ഒരു ആരോപണം പറ. നിന്റെ കള്ളപരാതിയില്‍ പൊലീസുകാര്‍ നിന്നെ സാക്ഷിയാക്കുകയാണ് ചെയ്തത്.

നിന്റെ പരാതിയില്‍ മെറിറ്റില്ലെന്ന് കണ്ട് കേരള പൊലീസ് നിന്നെ കൂടെ രക്ഷിക്കാന്‍ സിപിഎം ശ്രമിക്കുന്നത് കൊണ്ട് നിന്നെ സാക്ഷിയാക്കുകയാണ് ചെയ്തത്. നിനക്ക് അറിയാവുന്ന എന്ത് കാര്യമാണ് ഉള്ളത്. മനപൂര്‍വം ക്രൈം ചെയ്തിട്ട് അത് മറച്ചുവെക്കുകയാണോ. റിനിക്ക് ക്രിമിനല്‍ കാര്യങ്ങള്‍ അറിയുന്നത് മറച്ചുവെച്ചാല്‍ കുറ്റകരമാണ് എന്ന് അറിയാമോ. റിനി നീ ആരാണ്. കേരള സമൂഹത്തിലും കലാരംഗത്തും നിന്റെ സംഭാവനയെന്താണ്.

കുറച്ച് കൂടി കടുത്ത ഭാഷ ഉപയോഗിക്കണം എന്നുണ്ട്. എന്റെ മാന്യത കൊണ്ട് ഞാന്‍ ഉപയോഗിക്കുന്നില്ല. നിന്റെ ഭീഷണിക്ക് പാവാട ആണുങ്ങള്‍ വരുമായിരിക്കും. നല്ല രീതിയ്ക്ക് പ്രതികരിക്കുന്ന നട്ടെല്ലുള്ള ആണുങ്ങളെ നീ കണ്ടിട്ടില്ല. ഏതെങ്കിലും ഒരു പുരുഷനെതിരെ തെളിവില്ലാത്ത ആരോപണം ആണ് ഉന്നയിക്കുന്നതെങ്കില്‍ നിന്റെ പിറകെ നടന്ന് ജയിലിലാക്കും ഞാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+