'അവർ ഗുരുവായൂരിൽ താലികെട്ടിയതാണ്,തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു'; വെളിപ്പെടുത്തി സന്ദീപ് വാര്യർ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിൽ ആദ്യ വിവാഹം നീണ്ടുനിന്നത് വെറും നാല് ദിവസം മാത്രമാണെന്ന പരാതിക്കാരിയുടെ വാദത്തിനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പരാതിക്കാരി പറയുന്നത് പച്ചക്കളളമാണെന്നും വിവാഹത്തിൽ പങ്കെടുത്ത സന്ദീപ് വാര്യർ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ തയ്യാറാകണമെന്നും രാഹുൽ ഈശ്വർ തന്റെ യുട്യൂബിലൂടെ സന്ദീപിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപിന്റെ പ്രതികരണം.
' പ്രിയപ്പെട്ട രാഹുൽ ഈശ്വർ, എന്നെ അഭിസംബോധന ചെയ്ത് താങ്കൾ യൂട്യൂബിൽ ചെയ്ത വീഡിയോ കണ്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വളരെ വിവാദമായ ഒരു കേസിൽ , പ്രത്യേകിച്ച് ഒരു പെൺകുട്ടി നൽകിയിരിക്കുന്ന കേസിൽ അഭിപ്രായം പറയുന്നതിലെ ശരിയും ശരികേടും എന്നെ ചിന്താ കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാൽ പോലും സത്യം പറയാൻ മടിക്കേണ്ടതില്ല എന്നതുകൊണ്ട് പറയുകയാണ്.

താങ്കൾ യൂട്യൂബിൽ പറഞ്ഞതുപോലെ ആ വിവാഹത്തിൽ ഞാൻ പങ്കെടുത്തതാണ്. അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന പെൺകുട്ടി ഉന്നയിച്ച വാദം ശരിയല്ല. മാസങ്ങളോളം അവർ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു . ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവർ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരിൽ താലികെട്ടിയതാണ്. ഞാൻ അറിയാവുന്ന ഇത്രയും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ് . എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് എൻ്റെ നിലപാട്. സത്യം വിജയിക്കട്ടെ', സന്ദീപ് വാര്യർ കുറിച്ചു. അതേസമയം രാഹുലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപി. പെൺകുട്ടിയുടെ മൊഴിയോടെ രാഹുലിന്റെ കള്ളങ്ങളെല്ലാം പൊളിഞ്ഞുവെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ എൻ പ്രശാന്ത് പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
'ഇന്നലെ വരെ "ഞാൻ ഒന്നും ചെയ്തിട്ടില്ല" എന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടം ഇന്ന് ജാമ്യഹർജിയിൽ അതേ കാര്യങ്ങൾ തന്നെ തുറന്നു സമ്മതിക്കുന്നു!അപ്പോ ഈ നാടകം ജനങ്ങളെ പറ്റിക്കാൻ ആണോ MLA ? ഇത്രയും നാൾ നിങ്ങൾ പറഞ്ഞത് എന്താ. ? എനിക്ക് ; ഇരയുമായി ബന്ധമില്ല,പീഡനത്തെകുറിച്ച് അറിയില്ല, സമ്മർദ്ദമില്ല, ഗർഭചിദ്രത്തിന് നിർബന്ധിച്ചില്ല,നഗ്നചിത്രങ്ങളെ കുറിച്ച് അറിയില്ല, ഞാൻ ഇതൊന്നും അറിഞ്ഞിട്ട് പോലും ഇല്ലാ എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം .ഇങ്ങനെ പറഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ MLA ഇന്ന് കോടതിയിൽ നൽകിയ ജാമ്യഹർജിയിൽ ഇരയായ പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ പലതും നേരിട്ട് അംഗീകരിക്കുന്നു.
ഇതോടെ രാഹുലിന്റെ പഴയ നിഷേധങ്ങൾ എല്ലാം പൂർണമായി തകർന്നു. അപ്പോ ഇത് വരെ നിങ്ങൾ നിങ്ങൾക്ക് വോട്ട് ചെയ്ത ജനങ്ങളെ പൊട്ടന്മാരാക്കുകയായിരുന്നു. ജാമ്യഹർജിയിൽ രാഹുലിന്റെ പുതിയ "തുറന്ന് സമ്മതങ്ങൾ" നോക്കൂ. "ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം" എന്ന് രാഹുൽ, ഇന്നലെ വരെ "എനിക്ക് ബന്ധമില്ല" എന്ന് പറഞ്ഞയാൾ,
ഇന്ന് ബന്ധമുണ്ടായിരുന്നു എന്ന് കോടതിയിൽ സമ്മതിക്കുന്നു. "യുവതി ഗർഭിണിയായെങ്കിൽ അതിന്റെ ബാധ്യത അവരുടെ ഭർത്താവിനാണ്" ഇതോടെ ഗർഭം ഉണ്ടായ കാര്യം രാഹുൽ സമ്മതിക്കുന്നു. പക്ഷേ കുറ്റം ഇരയുടെ ഭർത്താവിന് മേലേക്ക് ചാരാൻ ഉള്ള ശ്രമം.
"പരാതിക്കാരി തന്നെ ഗർഭചിദ്ര ഗുളിക കഴിച്ചു" അതായത്, ഗർഭച്ഛിദ്രം സംഭവിച്ചു എന്ന് രാഹുൽ ഇപ്പോൾ സ്വയം സമ്മതിക്കുന്നു. എന്നാൽ അതിൽ തന്റെ പങ്കില്ലെന്ന് പറയുന്ന "സൈക്കോളജിക്കൽ മാനിപുലേഷൻ". വല്ലാത്ത ഉളുപ്പില്ലായ്മ തന്നെ. "കുട്ടിയുമായി ദീർഘകാല സൗഹൃദം ഉണ്ടായിരുന്നു" ഇന്നലെ വരെ ഏതോ ഫേസ്ബുക്കിൽ കണ്ടവൾ ആയിരുന്ന ആൾ ഇന്ന് ഇന്ന് ദീർഘകാല ബന്ധം ഉള്ളയാൾ ആയി. "ചാറ്റ് ഒന്നും റെക്കോർഡ് ചെയ്തത് മനഃപൂർവം അല്ല" അതായത്, അവരുമായി ഉണ്ടായിരുന്ന ബന്ധം പൂർണമായും ശരി ആണ് എന്ന്.
ഇര പറഞ്ഞ തെളിവുകൾക്ക് പരോക്ഷ സാക്ഷ്യം. "അവൾ ജോലി ചെയ്യുന്ന സ്ഥാപനം സമ്മർദ്ദം ചെലുത്തി" പീഡനത്തെയും ഭീഷണിയെയും കുറിച്ച് ഒന്നും മറുപടി പറയാതെ
ഇരയെ തന്നെ കുറ്റക്കാരിയാക്കാനുള്ള മനഃപൂർവമായ വഞ്ചന/ശ്രമം.
"CMന് പരാതി നൽകിയത് രാഷ്ട്രീയ താൽപ്പര്യം മാത്രം." ഒരു പെൺകുട്ടി താൻ അനുഭവിച്ച പീഡനത്തിനെതിരെ സ്വന്തം നീതിക്കായി CMനെ സമീപിച്ചാൽ
അത് പോലും രാഷ്ട്രീയ ഗൂഢാലോചന എന്നാണ് രാഹുലിന്റെ വാദം. കൊള്ളാം.ഏറ്റവും വലിയ പൊള്ളായായ വാദം: "ഗർഭഛിദ്രം നടത്തിയതിൽ എനിക്ക് പങ്കില്ല. അവൾ ഗുളിക കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരം. അതായത് ഗർഭം ഉണ്ടായിരുന്നു ഗർഭം കളഞ്ഞു. മരുന്ന് ഉപയോഗിച്ചിട്ടുണ്ട് പക്ഷേ 'അത് ഞാൻ ചെയ്തിട്ടില്ല' എന്ന രാഷ്ട്രീയ നാടകവുമായും കൂടി.
ഒരാൾക്ക് ഇത്ര അധഃപതിക്കാൻ സാധിക്കില്ല.
എന്നിട്ടോ, ഇതെല്ലാം BJP-CPM ഗൂഢാലോചനയാണ് എന്ന ഒട്ടും വിശ്വാസ്യതയില്ലാത്ത വാദം.
രാഹുലിന്റെ വാദങ്ങളിൽ ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്:
→ നിഷേധം → സമ്മതം → കുറ്റം ഇരയുടെ മേൽ ആരോപിക്കുന്നു → ഗൂഢാലോചന കഥ മെനയുന്നു. (ഇത് കോടതിയിൽ പൊളിയും വരെ ഇതാണ് സ്ക്രിപ്റ്റ് എന്ന് തോന്നുന്നു )
ഇതാണ് ഒരു ക്രൈം മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതിന്റെ ക്ലാസിക് പാറ്റേൺ.
നമുക്ക് ശ്രദ്ധിച്ചാൽ മനസ്സിലാവും ഇരയുടെ മൊഴി എല്ലാ ഘട്ടത്തിലും സ്ഥിരവും സംയോജിതവും തെളിവുകളോടെയുള്ളതും ഉറച്ചതും ആയിരുന്നു. ഇനി ചോദിക്കാൻ ഉള്ളത് LDF സർക്കാരിനോട് ആണ്: ഇത്രയും നുണക്കഥകൾ പറഞ്ഞു ഒരു യുവതിയെ സമൂഹത്തിന് മുന്നിൽ അവഹേളിക്കാൻ അവസരം ഉണ്ടക്കാക്കിയവനെ അറസ്റ്റ് ചെയ്യാൻ ഇനിയും എന്ത് തെളിവാണ് പിണറായി പൊലീസ് കാത്തിരിക്കുന്നത്? അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ഇത്ര നാണംകെട്ട നിറമുണ്ടോ? രാഹുൽ മാങ്കൂട്ടത്തിനെ ഉടനടി അറസ്റ്റ് ചെയ്യണം. ഇനി നാടകം വേണ്ട പിണറായി സർക്കാരെ . നിയമം സംസാരിക്കട്ടെ', പ്രശാന്ത് പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications