സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കാന്‍ മോദിക്ക് എന്ത് യോഗ്യത? രാഹുല്‍ മാങ്കൂട്ടത്തില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കാന്‍ നരേന്ദ്ര മോദിക്ക് എന്ത് യോഗ്യതയാണ് ഉള്ളത് എന്ന് രാഹുല്‍ ചോദിച്ചു. നേരത്തെ പാലക്കാട് എംഎല്‍എ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മോദി പറഞ്ഞിരുന്നു. പാലക്കാട്ടെ എന്‍ഡിഎ പ്രചരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് മറുപടിയുമായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരിക്കുന്നത്.
ബിജെപിയില്‍ ലൈംഗികാതിക്രമ പരാതി ഉയര്‍ന്ന നേതാക്കളെ സംരക്ഷിച്ചയാളാണ് മോദി എന്നും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മധു പൂര്‍ണിമ കിശ്വര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം മോദിക്കെതിരെയായിരുന്നു എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള ആളാണോ സ്ത്രീസുരക്ഷയെ കുറിച്ച് സംസാരിക്കുന്നത് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.

നേരത്തെ പാലക്കാട് എംഎല്‍എ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാര്‍ക്ക് നന്നായി അറിയാമെന്നും മോദി പറഞ്ഞിരുന്നു. 'സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കേണ്ടിവന്നു. ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകള്‍ ഗൗരവത്തോടെ കാണണം' എന്നായിരുന്നു മോദി പറഞ്ഞത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍,
പാലക്കാട് വന്നു താങ്കള്‍ വല്ലാതെ വാചാലനായല്ലോ സ്ത്രീ സുരക്ഷയെ പറ്റിയൊക്കെ.. സ്ത്രീ സുരക്ഷ എന്ന വാക്ക് ഉച്ചരിക്കാന്‍ എങ്കിലും നിങ്ങള്‍ക്ക് അവകാശം ഉണ്ടോ? ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ വിനേഷ് ഭോഗട്ടും സാക്ഷി മാലിക്കും ബജ്രാംഗ് പുനിയയും അവര്‍ക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ പറ്റി ഉന്നയിച്ചപ്പോള്‍ ഈ രാജ്യം തല കുനിച്ചു നിന്ന് നാളുകള്‍ അങ്ങ് മറന്നാലും ഇന്ത്യ മറക്കില്ല.
അന്നവര്‍ ആരോപണം ഉന്നയിച്ച അങ്ങയുടെ സുഹൃത്ത് ബ്രിജ് ഭൂഷനെ ചേര്‍ത്ത് പിടിച്ച് സംരക്ഷിച്ച ആളല്ലേ നിങ്ങള്‍? ആ നിങ്ങളാണോ ധാര്‍മികതയെ പറ്റി പ്രസംഗിക്കുന്നത്? കര്‍ണാടകയിലെ അങ്ങയുടെ വിശ്വസ്തന്‍ യദൂരിയപ്പയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചത് താങ്കള്‍ അല്ലേ ? എന്നിട്ട് ഇത് പറയാന്‍ നാണമില്ലേ? അതും പോട്ടെ അങ്ങ് ഇതൊക്കെ വന്നു പറഞ്ഞ പാലക്കാട്ടെ ബിജെപി യുടെ മുഖ്യ സംഘാടകര്‍ ഇല്ലേ, അവരുടെ കയ്യിലിരുപ്പിനെ പറ്റി എന്തേലും ബോധ്യം താങ്കള്‍ക്ക് വേണ്ടേ?
ഇതെല്ലാം പോട്ടെ, അങ്ങയുടെ പാര്‍ട്ടിയുടെ തല മുതിര്‍ന്ന നേതാവും രാജ്യസഭ മെമ്പറും ആയിരുന്ന സുബ്രഹ്‌മണ്യം സ്വാമി അങ്ങയെ പറ്റി ഉന്നയിച്ച ആരോപണത്തെ പറ്റി ഒരു വാക്ക് പ്രതികരിക്കാന്‍ താങ്കള്‍ക്ക് ധൈര്യമുണ്ടോ? അതും പോട്ടെ നിങ്ങളുടെ ഏറ്റവും വലിയ ന്യായീകരണ തൊഴിലാളിയും മോദി ഭക്തയുമായിരുന്ന, നിങ്ങളെ പറ്റി പുസ്തകം വരെ എഴുതിയ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മധു പൂര്‍ണിമ കിശ്വര്‍ കഴിഞ്ഞ ദിവസം നിങ്ങളെ പറ്റി പറഞ്ഞതിനെ പറ്റി എന്തെങ്കിലും പ്രതികരണം ഉണ്ടോ?
എന്ത് കൊണ്ട് ആണ് നിങ്ങളോട് അവര്‍ 2014 മുതല്‍ അകലം പാലിക്കുന്നത് എന്നും നിങ്ങളെ പറ്റി എഴുതിയ ബുക്ക് നേരിട്ട് കൈമാറഞ്ഞത് എന്ത് കൊണ്ട് ആണ് എന്ന് അവര്‍ പറഞ്ഞതിനെ പറ്റി എന്ത് പറയുന്നു. ഇതൊക്കെ പറയാന്‍ ദേശീയ മാധ്യമങ്ങള്‍ക്കും ചില മലയാള മാധ്യമങ്ങള്‍ക്കും പേടി കാണും. എനിക്ക് പേടി നഹീന്നു പറഞ്ഞാല്‍ നഹീ
മോദി, ആദ്യം ആപ്ക്ക കണ്ണിലെ തൂമ്പ എടുക്ക് ഹോ,
പിന്നെ മേരാ കണ്ണില്‍ ഉണ്ട് എന്ന് ആരോപിക്കുന്ന കരട് എടുക്ക് ഹേ!
This is Kerala Saar...












Click it and Unblock the Notifications