പരാതിക്കാരിക്കെതിരെ ഡിജിറ്റൽ തെളിവുകൾ കൈമാറി രാഹുൽ; കോടതിയിൽ സമർപ്പിച്ചത് 9 തെളിവുകൾ
ബലാത്സംഗക്കേസിൽ യുവതിക്കെതിരെ പുതിയ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ. പരാതിക്കാരിക്കെതിരായ കൂടുതൽ ഡിജിറ്റൽ തെളിവുകൾ രാഹുൽ കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീൽഡ് കവറിൽ രേഖകൾ നൽകിയത്.
ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. യുവതി ജോലിചെയ്തിരുന്ന ചാനലിന്‍റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ യുവതിയെ പ്രേരിപ്പിച്ചു എന്നതിനുള്ള തെളിവുകള്‍ അടക്കം പെൻഡ്രൈവിലാക്കി രാഹുൽ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവുകളും രാഹുൽ രേഖയായി സമർപ്പിച്ചുണ്ടെന്നാണ് വിവരം.

കേസിൽ ഇപ്പോഴും രാഹുൽ ഒളിവിൽ തുടരുകയാണ്. മുൻകൂര്‍ ജാമ്യ ഹര്‍ജി നൽകാനായി ഇന്നലെ രാഹുൽ തലസ്ഥാനതെത്തിയിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് എത്തി വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫീസിൽ വെച്ച് വക്കാലത്ത് ഒപ്പിട്ട് നൽകി മടങ്ങി. അതേസമയം രാഹുലിനായുളള അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ് എന്നാണ് വിവരം.
തന്റെ ജാമ്യ ഹർജിയിൽ യുവതിയുടെ ആരോപണങ്ങൾ പൂർണമായും രാഹുൽ നിഷേധിച്ചിട്ടുണ്ട്. യുവതിയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ഗര്‍ഭഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നുമാണ് ഹർജിയിൽ രാഹുൽ പറഞ്ഞത്. യുവതിയെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. തങ്ങൾക്കിടയിലെ ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നു. ഗർഭചിദ്രം നടത്തിച്ചെന്ന വാദം നിലനിൽക്കില്ല. പരാതിക്കാരി തന്നെയാണ് ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചത്. യുവതി ഗര്‍ഭിണിയാണെങ്കില്‍ അതിന്‍റെ ബാധ്യത ഭര്‍ത്താവിനാണ്. പരാതിക്കാരി സ്വയം ഗുളികകൾ കഴിക്കുകയായിരുന്നു. താനുമായുള്ള എല്ലാ ചാറ്റും റെക്കോഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണ്. റെക്കോഡ് ചെയ്ത ചാറ്റുകള്‍ അടക്കമുള്ള തെളിവുകള്‍ പിന്നീട് മാധ്യമങ്ങൾക്ക് കൈമാറുകയാണുണ്ടായത്. ഈ വ്യാജ പരാതി സിപിഎം- ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ്. അന്വേഷണവുമായി സഹകരിക്കും.തനിക്ക് ജാമ്യം അനുവദിക്കണം'. എന്നാണ് രാഹുൽ ഹർജിയിൽ പറഞ്ഞത്.
വീക്ഷണത്തിലെ 'വിത്ത് ഗുണം'; രാഹുലിനെ ന്യായീകരിച്ചുള്ള എഡിറ്റോറിയലിനെതിരെ മന്ത്രി ശിവൻകുട്ടി
വീക്ഷണത്തിലെ മുഖപ്രസത്തിൽ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. രാഹുലിനെ ന്യായീകരിക്കാൻ എഴുതിയ എഡിറ്റോറിയലിലെ 'വിത്തുഗുണം' എന്ന വാക്ക്
സമൂഹത്തിൽ, ഉപയോഗിക്കാൻ പാടില്ലാത്ത, അങ്ങേയറ്റം പ്രതിലോമകരമായ വാക്കാണെന്നും ഒരാളുടെ കഴിവോ മിടുക്കോ നിർണ്ണയിക്കുന്നത് ജന്മമോ, പാരമ്പര്യമോ, വംശശുദ്ധിയോ ആണെന്ന ബോധമാണ് ഇന്നും ഇവരെയൊക്കെ നയിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
'ബലാത്സംഗ കേസ് നേരിടുന്ന രാഹുൽ മാങ്കൂട്ടത്തലിനെ ന്യായീകരിക്കാൻ തയ്യാറാക്കിയ കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ എഡിറ്റോറിയൽ ശ്രദ്ധയിൽപ്പെട്ടു. അതിൽ പരാമർശിച്ച ഒരു പ്രയോഗമാണ് എന്നെ അത്ഭുതപ്പെടുത്തിയത്; "വിത്തുഗുണം".
ആധുനിക ജനാധിപത്യ സമൂഹത്തിൽ, ഉപയോഗിക്കാൻ പാടില്ലാത്ത, അങ്ങേയറ്റം പ്രതിലോമകരമായ ഒരു വാക്കാണത്. ഒരാളുടെ കഴിവോ മിടുക്കോ നിർണ്ണയിക്കുന്നത് ജന്മമോ, പാരമ്പര്യമോ, വംശശുദ്ധിയോ ആണെന്ന ബോധമാണ് ഇന്നും ഇവരെയൊക്കെ നയിക്കുന്നത്..
ചരിത്രം പരിശോധിച്ചാൽ നമുക്ക് വ്യക്തമാകും, ഇത്തരം "വിത്തുഗുണ" സിദ്ധാന്തങ്ങൾ കൊണ്ടുനടന്നിരുന്നത് ഹിറ്റ്ലറും, ആര്യൻ വംശശുദ്ധിയിൽ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ അനുയായികളുമാണ്. മനുഷ്യനെ ജന്മത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്ന, വംശീയതയിൽ അഭിരമിക്കുന്ന ആ പഴയ ഹിറ്റ്ലർ കാലഘട്ടത്തിന്റെ ആരാധകർക്ക് മാത്രമേ ഇന്നും ഇത്തരം വാക്കുകൾ പ്രയോഗിക്കാൻ സാധിക്കൂ.
ഹിറ്റ്‌ലർ ആണ് മാതൃക എന്ന് ഇപ്പോഴും എപ്പോഴും പറയുന്നവരെയാണ് ഇവർ പിന്തുടരുന്നത് എന്നത് വ്യക്തം', മന്ത്രി പറഞ്ഞു.












Click it and Unblock the Notifications