Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാനല്‍ ചര്‍ച്ചയിലെ മുഖമായ രാഹുല്‍... ഷാഫി ചേര്‍ത്തുപിടിച്ചതോടെ ഉന്നതങ്ങളില്‍, ഒടുവില്‍ പതനം

രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന പേര് രാഷ്ട്രീയ കേരളത്തില്‍ സജീവമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. ചാനല്‍ ചര്‍ച്ചകളിലൂടെയാണ് രാഹുല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ജനങ്ങള്‍ അറിയുന്നത്. ചര്‍ച്ചകളിലെ വാക്ചാതുര്യം കൊണ്ട് എതിരാളികളെ നിശബ്ദരാക്കുന്ന രാഹുല്‍ വൈകാതെ തന്നെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. സൈബറിടത്തിലും രാഹുലിന്റെ ചര്‍ച്ചകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു.

2006 ല്‍ കെഎസ് യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച രാഹുല്‍ പക്ഷെ സംഘടനാതലത്തില്‍ വളരെ പെട്ടെന്നാണ് നേതൃസ്ഥാനത്തേക്ക് എത്തുന്നത്. 2007 ല്‍ യൂത്ത് കോണ്‍ഗ്രസ് പെരിങ്ങനാട് മണ്ഡലം, അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ എത്തി. 2011 ല്‍ കെ എസ് യു ജില്ലാ പ്രസിഡന്റായ രാഹുല്‍ അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ എന്‍എസ് യു ദേശീയ സെക്രട്ടറിയാി. 2020 ല്‍ തന്നെയാണ് കെ എസ് യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറിയാകുന്നത്. അതേവര്‍ഷം തന്നെ കെപിപിസി അംഗവുമായി.

Rahul Mamkoottathil

ഇക്കാലത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിന്റെ വലംകൈയായി മാറാന്‍ രാഹുലിന് സാധിച്ചിരുന്നു. പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് രാഹുല്‍ എത്തുന്നത്. ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ ആ സ്ഥാനത്തേക്ക് എത്തിയതും രാഹുല്‍ തന്നെ. സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായത്.

എങ്കിലും വ്യാജ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ചേര്‍ത്തി എന്ന ഗുരുതര ആരോപണം രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസിലെ മറുവിഭാഗം തന്നെ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തി പിറ്റേ വര്‍ഷം തന്നെ എംഎല്‍എയായി രാഹുല്‍ മാറുന്ന കാഴ്ചയും പിന്നീട് കേരളം കണ്ടു. അതിനും വഴിയൊരുക്കിയത് ഷാഫി പറമ്പില്‍ തന്നെ. പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ചതോടെയാണ് പത്തനംതിട്ടക്കാരനായ രാഹുല്‍ പാലക്കാട് എംഎല്‍എയാകുന്നത്.

ഷാഫി പറമ്പിലിന്റെ നോമിനിയായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മത്സരിക്കുന്നത്. 18715 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്. ഇതോടെ പാര്‍ട്ടിയിലും സംഘടനയിലും രാഹുല്‍ സ്വാധീനമുറപ്പിച്ചു. വിഡി സതീശന്റെ ഏറ്റവും അടുത്ത ആളുകളായി ഷാഫിക്കൊപ്പം രാഹുലും അവരോധിക്കപ്പെട്ടു. എന്നാല്‍ എംഎല്‍എയായി വെറും ഒരും വര്‍ഷം തികയും മുമ്പെ തന്നെ സതീശനടക്കമുള്ളവരുടെ വെറുക്കപ്പെട്ടവനായി രാഹുല്‍ മാറി.

ഇതിന്റെ ആദ്യപടി നിലമ്പൂര്‍ ആയിരുന്നു. സതീശനും കോണ്‍ഗ്രസും തള്ളിപ്പറഞ്ഞ പിവി അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ രാത്രിയില്‍ പോയി കണ്ടത് വലിയ വിവാദമായി. പിന്നാലെ തിരഞ്ഞെടുപ്പ് സമയത്തെ പതിവ് വാഹന പരിശോധന നടത്തിയ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതും ഭീഷണിപ്പെടുത്തിയതും രാഹുലിന്റെ സോഷ്യല്‍ മീഡിയ ഇമേജിനേയും ബാധിച്ചു. ഏറ്റവും ഒടുവില്‍ വന്നെ ലൈംഗികാരോപണങ്ങള്‍ എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു.

ഔദ്യോഗികമായി ഒരു പരാതി പോലും വന്നില്ലെങ്കിലും ഒന്നിലേറെ യുവതികള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തി. ഒരു യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോ കേരളത്തെയാകെ ഞെട്ടിച്ചു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചു. ഇതിന് ശേഷവും പല യുവതികളും വെളിപ്പെടുത്തലുമായി രംഗത്തെത്തി.

ഇതോടെ കോണ്‍ഗ്രസും പ്രതിരോധത്തിലായി. പല യുവതികളുടേയും പരാതി നേരത്തെ തന്നെ പാര്‍ട്ടിക്കും രാഹുലിന്റെ സംരക്ഷകനായ ഷാഫി പറമ്പിലിനും ലഭിച്ചിരുന്നു എന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നു. ഇതോടെ എംഎല്‍എ സ്ഥാനത്ത് രാജി വെക്കാന്‍ രാഹുലിനോട് പാര്‍ട്ടി ആവശ്യപ്പെടണം എന്ന മുറവിളികളും ഉയര്‍ന്നു. എന്നാല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് നീക്കാതെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+