കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ത്യൻ നീതിന്യായ കോടതിയിൽ ''ബ ബ്ബ ബ്ബ" അടിച്ചത് വിഎസ്'; അച്യുതാനന്ദനെതിരെ രാഹുൽ

Google Oneindia Malayalam News

തിരുവനന്തപുരം; സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമര്‍ശത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഉമ്മൻചാണ്ടിക്ക് അനുകൂല വിധി വന്നിരിക്കുകയാണ്. വിഎസ് ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഇന്ന് ഉത്തരവിട്ടത്. കോടതി വിധിയിൽ വിഎസിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിന്റെ പ്രതികരണം വായിക്കാം

1

" മനസാക്ഷിയുടെ കോടതി, ബ...ബ്ബ... ബ്ബ "
ഒരു കാലത്ത് ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുവാൻ ഇടതു പക്ഷ രാഷ്ട്രീയ വക്താക്കൾ ചൊരിഞ്ഞ പരിഹാസ വാക്കുകളാണത്.
എന്നാൽ മനസാക്ഷി കോടതിയിൽ അല്ല , സാക്ഷാൽ ഇന്ത്യൻ നീതി ന്യായ കോടതിയിൽ ''ബ.ബ്ബ.ബ്ബ" അടിച്ചത് ഒരുകാലത്തെ CPIM ന്റെ ആരോപണങ്ങളുടെ കുന്തമുനയായ V S അച്ച്യുതാനന്ദനാണ്.

2

എതിരാളികൾക്ക് എതിരെ ക്രൂരമായതും അടിസ്ഥാന രഹിതമായതുമായ ആരോപണങ്ങൾ ചൊരിയുക എന്നത് എല്ലാക്കാലത്തും CPIM നയമാണ്. അവർക്കറിയാം, അവരുടെ നുണ പ്രചരണ മെഷണറികൾ കൊണ്ട് ഒരു നുണ മൂന്ന് തവണ ലോകം ചുറ്റി വരുമ്പോഴും, സത്യം യാത്ര തുടങ്ങുവാൻ പോകുന്നതേയൊള്ളുവെന്ന്.അത്തരത്തിൽ കഴിഞ്ഞ UDF സർക്കാരിന്റെ കാലത്ത് CPIM വർഷിച്ച ഏറ്റവും പ്രഹരശേഷിയുള്ള നുണ ബോംബായിരുന്നു സോളാർ കേസ്, അന്നതിന്റെ ഏറ്റവും ക്രൂരനായ വക്താവായിരുന്നു അച്യുതാനന്ദൻ. അക്കാലത്ത് ഉമ്മൻ ചാണ്ടിയുടെ വാഹനത്തിന്റെ ചില്ല് തകർത്ത് നെഞ്ചിനു കല്ലെറിഞ്ഞ DYFI പ്രവർത്തകരെക്കാൾ, രൂക്ഷമായിരുന്നു അച്യുതാനന്ദന്റെ വെർബൽ ഡയേറിയ.

3

നിയമസഭയുടെ ചുവരുകൾക്ക് പോലും നാണം തോന്നുന്ന വാചകങ്ങൾ ഉപയോഗിച്ചപ്പോൾ VS ന്റെ മൈക്ക് ഓഫ് ചെയ്ത ജി. കാർത്തികേയന്റെ നിയന്ത്രണത്തിലല്ലാത്ത, പല തെരുവു യോഗ മൈക്കുകളിലൂടെ വായിൽ തോന്നിയ അഭാസങ്ങൾക്കൊപ്പം , പല താളത്തിൽ, പല ശബ്ദത്തിൽ അദ്ദേഹം ആർത്തു വിളിച്ചു "അഴിമതിക്കാരൻ ഉമ്മൻ ചാണ്ടി " .

4

VS ന്റെ ഭക്തരായ മാധ്യമ പ്രവർത്തകർ , ഇല്ലാക്കഥകളുടെ സ്കൂപ്പുകൾ വെച്ച് ഉമ്മൻ ചാണ്ടിയുടെ ചോരയ്ക്ക് വേണ്ടിയുള്ള അട്ടഹാസങ്ങളും, ആക്രോശങ്ങളും നടത്തി. വർഷങ്ങൾ നീണ്ട് നിന്ന് തുടർ വാർത്തകളുടെ , ചർച്ചകളുടെ ആഘോഷ ദിനങ്ങളായിരുന്നു അവർക്ക്...
ആ ശബ്ദകോലാഹലങ്ങൾക്കിടയിലും, ഉമ്മൻ ചാണ്ടിയെന്ന മനുഷ്യൻ സൗമ്യമായി ആവർത്തിച്ചു കൊണ്ടിരുന്നു " മനസാക്ഷിയുടെ കോടതിയിൽ ഞാൻ തെറ്റുകാരനല്ല"അന്ന് അതിനെ അധിക്ഷേപിച്ചവരോട് പറയട്ടെ, വർഷങ്ങളുടെ വാദപ്രതിവാദത്തിനൊടുവിൽ ഇന്ത്യൻ കോടതി പറഞ്ഞിരിക്കുന്നു, ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി കോടതിയുടെ വിധിന്യായം തന്നെയാണ് ശരി.....

5

അച്യുതാനന്ദനു പിഴയായി ചുമത്തിയ ഉമ്മൻ ചാണ്ടിയ്ക്കുളള നഷ്ടപരിഹാരത്തുകയുടെ യഥാർത്ഥ അവകാശികൾ കേരള ജനതയാണ്. കാരണം നഷ്ടമുണ്ടായത് ഉമ്മൻ ചാണ്ടിയ്ക്കല്ല, കേരളത്തിനാണ്. വാചകത്തിനപ്പുറം, "വികസനവും, കരുതലും " യാഥാർത്ഥ്യമാക്കിയ ഒരു സർക്കാരിനെ CPIM ന്റെ അപസർപ്പക കഥകൾ വിശ്വസിച്ച് താഴെയിറക്കിയതിന്റെ നഷ്ടം നാടിന്റെയാണ്.....
കാലം ഏറെ മുന്നോട്ട് പോയി...
അന്ന് CPIM ആരോപണം ഉന്നയിച്ച " കോഴ മാണി " മാണി സാറായി , മകൻ CPIM ന്റെ രാജ്യസഭാ മെമ്പറായി....

Recommended Video

cmsvideo
ദിലീപിന്റെ സിനിമയില്‍ നിന്ന് പിന്‍മാറിയെന്ന് അറിയിച്ചത് ബാലചന്ദ്രകുമാറെന്ന് സംവിധായകന്‍ റാഫി
6

"അഴിമതിക്കാരൻ ബാലകൃഷ്ണ പിള്ളയും മകനും", പിള്ള സാറായി മരിച്ചു, മകൻ രണ്ട് കൊല്ലത്തിനപ്പുറമുള്ള മന്ത്രി സ്ഥാനം സ്വപ്നം കണ്ട് കഴിയുന്നു.....അക്കാലത്ത് CPIM രാഷ്ട്രീയത്തിന്റെ നാവായ VS നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു CPIM...നാളത്തെ പത്രത്തിന്റെ ഉൾപേജിലും, ഇന്നത്തെ ചാനൽ സ്ക്രീനിൽ ഓടി പോകുന്ന വാർത്തകൾക്കിടയിലും ഈ വാർത്തയുണ്ടാകും.....
ഉമ്മൻ ചാണ്ടി അപ്പോഴും പരാതികളും, പരിഭവങ്ങളുമില്ലാതെ ജനങ്ങൾക്കിടയിൽ ജീവിക്കും.......

English summary
Rahul Mankootathil about Oommen Chandy VS Achuthanandhan case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X