• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സഖാവെ,കാശ് അണ്ണനല്ല, ചേച്ചി കൊടുത്തിട്ടുണ്ട്,ഏത് ചേച്ചി ആണെന്നറിയുമോ?';ജയരാജന് മറുപടി

തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊല്ലത്ത് എത്തിയപ്പോൾ രാഹുല്‍ ഗാന്ധി താമസിച്ച ആഢംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന വാർത്ത ദേശാഭിമാനിയാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലം ബീച്ചിലെ നക്ഷത്ര ഹോട്ടലിലെ സ്യൂട്ടിൽ ഫെബ്രുവരി 24ന്‌ താമസിച്ച ഇനത്തിൽ ആറുലക്ഷം രൂപയാണ്‌ നൽകാനുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മത്സ്യതൊഴിലാളികളുടെ പ്രശ്നം നേരിട്ടറിയാൻ എത്തിയ രാഹുൽ കടലിൽ ചാടിയ ചിത്രത്തിനൊപ്പം കടൽനാടകം എന്ന തലക്കെട്ടോടെയാണ് വാർത്ത.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

സിപിഎം നേതാവ് പി ജയരാജൻ വാർത്ത പങ്കുവെച്ച് കോൺഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. 'കാശ് അണ്ണൻ തരും' എന്നായിരുന്നു ജയരാജന്റെ പരിഹാസം. എന്നാൽ ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

 ചേച്ചി കൊടുത്തിട്ടുണ്ട്

ചേച്ചി കൊടുത്തിട്ടുണ്ട്

പി. ജയരാജൻ സഖാവെ,കാശ് അണ്ണനല്ല, ചേച്ചി കൊടുത്തിട്ടുണ്ട്. ഏത് ചേച്ചി ആണെന്നറിയുമോ? ബിന്ദു ചേച്ചി, കൊല്ലം ഡി.സി.സി പ്രസിഡൻ്റ്.
രാവിലെ മുതൽ സഖാക്കൾ പ്രചരിപ്പിച്ച ഒരു വാർത്തയുണ്ട്, "രാഹുൽ താമസിച്ച ഹോട്ടലിൻ്റെ വാടക നല്കിയില്ല''. പത്രം ഏതാണെന്ന് അന്വേഷിക്കണ്ട, നേര് നേരത്തെ അറിയിക്കുന്ന പത്രം തന്നെ.

 ദേശാഭിമാനി

ദേശാഭിമാനി

ആ പത്രത്തിൽ കോൺഗ്രസ്സിനെ പറ്റി സത്യസന്ധമായ ഒരു വാർത്ത വരണം എന്ന വാശി എനിക്കില്ല. മാത്രമല്ല ദേശാഭിമാനി കോൺഗ്രസ്സിനെ പറ്റി നല്ലത് എഴുതിയാൽ കോൺഗ്രസ്സ് എന്തോ തെറ്റ് ചെയ്തു എന്ന് വേണം അനുമാനിക്കുവാൻ.

 ജയരാജനും

ജയരാജനും

ആ പത്ര കട്ടിംഗ് കിട്ടിയ പാടെ, യുക്തിയും ബുദ്ധിയും AKG സെൻ്ററിൽ പണയം വെച്ച സകല സൈബർ CITU തൊഴിലാളികളും "കാശ് അണ്ണൻ തരും " എന്ന തലക്കെട്ടിൽ വെച്ചു കാച്ചി. എന്നാൽ പി. ജയരാജനും ആ വ്യാജ വാർത്ത ഷെയർ ചെയ്തപ്പോഴാണ്, അവരുടെ നേതൃത്വത്തിൻ്റെയും ബോധരാഹിത്യം മനസ്സിലായത് (പണ്ട് ബോധം പോയ സംഭവം വെച്ച് പറഞ്ഞതല്ലാ).

 ഡീറ്റെയ്ൽസ് തന്നു

ഡീറ്റെയ്ൽസ് തന്നു

സംഭവം അറിഞ്ഞ് ഞാൻ കൊല്ലം DCC പ്രസിഡൻ്റ് ശ്രീമതി ബിന്ദു കൃഷ്ണയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത്, ആ പണം അവർ നേരത്തെ തന്നെ നേരിട്ട് ഹോട്ടലുകാർക്ക് കൊടുത്തുവെന്നാണ്. എന്നിട്ട് അതിൻ്റെ ഡീറ്റെയിൽസ് എനിക്ക് അയച്ചു തരുകയും ചെയ്തു.അപ്പോൾ സത്യത്തിൽ സഖാക്കളുടെ പ്രശ്നം എന്താണ്? ഹോട്ടൽ ബില്ല് അല്ല, രാഹുൽ ഗാന്ധി കടലിൽ ചാടിയതാണ്.

 നനഞ്ഞത് സഖാക്കൾ

നനഞ്ഞത് സഖാക്കൾ

"കടൽ നാടകം " എന്നാണ് ഈ വാർത്തയ്ക്കും അവർ ടൈറ്റിൽ കൊടുത്തത്. രാഹുൽ കടലിൽ ചാടിയതിൻ്റെ തിരയിളക്കത്തിലെ ഉലച്ചിലിൽ നിന്ന് CPIM ഇപ്പോഴും മുക്തമായിട്ടില്ല. കടലിൽ ചാടിയത് രാഹുൽ ആണെങ്കിലും, നനഞ്ഞ് തണുത്ത് വിറച്ചത് സഖാക്കളാണ്.

 തള്ളി മറിക്കുക

തള്ളി മറിക്കുക

നിങ്ങൾക്കതിൽ ഇത്ര വിഷമം ഉണ്ടെങ്കിൽ ആ പ്രകാശ് കാരാട്ടിനോടോ, യച്ചൂരിയോടോ കടലിൽ ചാടുവാൻ പറയുക. അത് നടന്നില്ലെങ്കിൽ വിജയനോട് വല്ല സ്വിമ്മിംഗ് പൂളിലും ചാടാൻ പറയുക, എന്നിട്ടത് പസഫിക് സമുദ്രമാണെന്ന് തള്ളി മറിക്കുക.

 കടലിൽ ചാടാൻ പറയു

കടലിൽ ചാടാൻ പറയു

മേൽപ്പറഞ്ഞ ഒന്നും നടന്നില്ലെങ്കിൽ പറ്റുന്ന ഒരു കാര്യമുണ്ടായിരുന്നു, ദേശാഭിമാനിയുടെ പുതിയ പത്രാധിപർ കോടിയേരിയുടെ മകനുണ്ടല്ലോ, നിങ്ങളുടെ കൂട്ടത്തിൽ കടലിൽ കുളിക്കാനറിയുന്ന "കൊച്ച് കൊടിയേരി " അയാളിപ്പോൾ, ബാഗ്ലൂർ ജയിലിൽ തിരയെണ്ണി കിടക്കുകയല്ലായിരുന്നെങ്കിൽ, അയാളോടെങ്കിലും പറയാമായിരുന്നു കടലിൽ ചാടുവാൻ.

cmsvideo
  താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല
   ആ പത്രം നിലനിൽക്കും

  ആ പത്രം നിലനിൽക്കും

  ഹോട്ട് ഡോഗ് എന്നാൽ "ചത്ത പട്ടി " ആണെന്നും, സാൾട്ട് മാംഗോ ട്രീയാണ് ഉപ്പുമാവ് എന്ന് ദേശാഭിമാനി എഴുതുമ്പോൾ അത് കണ്ണടച്ച് വിശ്വസിക്കുന്ന സഖാക്കൾ ഉള്ളിടത്തോളം കാലം ആ പത്രം നിലനില്ക്കും...

  ജിം ലുക്കിൽ നടി രാകുൽ പ്രീത്, പുതിയ ഫോട്ടോകൾ വൈറൽ

  English summary
  Rahul mankootathil's reply to p jayarajan over rahul gandhi's hotel room expense
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X