'എന്തുകൊണ്ട് സർവ്വേകൾ എൽഡിഎഫിന് ഭരണത്തുടർച്ച പറയുന്നു?'; കാരണം ഇതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം; എക്സിറ്റ് പോൾ സർവ്വേകളെ തള്ളി യൂത്ത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.
ഏറ്റവും വലിയ സാംപിൾ സൈസുള്ള എക്സിറ്റ് പോൾ പോലും പരമാവധി ഒരു ബൂത്തിൽ ഒരാളെ മാത്രമാണ് കാണുന്നത്. അതിൽ നിന്ന് റിസൾട്ട് കൺക്ലൂഡ് ചെയ്യുന്ന സെഫോളജി എത്ര ആധികാരികമാകും എന്ന് സ്വയം ചിന്തിക്കുകയെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് എൽഡിഎഫിന് ഭരണതുടർച്ച ലഭിക്കുകയെന്ന് മാധ്യമങ്ങൾ പറയുന്നതെന്ന കാരണവും രാഹുൽ പോസ്റ്റിൽ വിശദമാക്കുന്നു. പൂർണരൂപം വായിക്കാം
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

എക്സിറ്റ് പോൾ
എക്സിറ്റ് പോളിൻ്റെ ABCD !
എക്സിറ്റ് പോളുകളെ പറ്റിയുള്ള ആശങ്ക നിറഞ്ഞ കോളുകൾ ധാരാളം വന്നു കൊണ്ടിരിക്കുന്നത് കൊണ്ടാണ് ഇത് എഴുതുന്നത്.
A ) ആദ്യം ആധികാരികതയെ പറ്റി പറയാം.
ഏറ്റവും വലിയ സാംപിൾ സൈസുള്ള എക്സിറ്റ് പോൾ പോലും പരമാവധി ഒരു ബൂത്തിൽ ഒരാളെ മാത്രമാണ് കാണുന്നത്. അതിൽ നിന്ന് റിസൾട്ട് കൺക്ലൂഡ് ചെയ്യുന്ന സെഫോളജി എത്ര ആധികാരികമാകും എന്ന് സ്വയം ചിന്തിക്കുക.

ഭരണതുടർച്ച എന്തുകൊണ്ട്
B ) ഇനി എന്തുകൊണ്ട് സർവ്വേകൾ ഭരണത്തുടർച്ച പറയുന്നു?
1) ചാനലുകൾ ഒരു കച്ചവട സ്ഥാപനം കൂടിയാണെന്ന് തിരിച്ചറിയുക. അവർക്ക് റേറ്റിംഗ് പ്രധാനമാണ്. പൊതുബോധത്തിന് എതിരായ വാർത്തകൾക്കാണ് കൂടുതൽ റീച്ച്. ഇപ്പോൾ കേരളത്തിൻ്റെ പൊതുബോധം UDF ജയിക്കും എന്നാണ്. അത് തന്നെ എക്സിറ്റ് പോൾ പറഞ്ഞാൽ വ്യൂവേഴ്സ് കുറയും.
ഉദാഹരണം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി ജയിക്കും എന്നതിനേക്കാൾ കൗതുകം കൊണ്ട് ആളുകൾ കാണുക പുതുപ്പള്ളിയിൽ ജയ്ക്ക് ജയിക്കും എന്ന വാർത്തയ്ക്കാണ്.

എൽഡിഎഫിന്
2) സർവ്വേ സംബന്ധമായ വാർത്തകൾ പ്രചരിപ്പിക്കുവാൻ സോഷ്യൽ മീഡിയയിൽ UDF നെക്കാൾ താല്പര്യം LDF ന് ആണ്. അതിനാൽ UDF ജയിക്കും എന്ന വാർത്തയേക്കാൾ LDF ജയിക്കും എന്നതാണ് ക്യാരി ചെയ്യപ്പെടുക.
3) പ്രിപോൾ എന്ന സ്പോൺസേർഡ് പ്രോഗ്രാമിൽ LDF ന് വലിയ എഡ്ജാണ് മാധ്യമങ്ങൾ നല്കിയത്. അതിനാൽ എക്സിറ്റ് പോളിൽ ഒറ്റയടിക്ക് UDF ജയിക്കും എന്ന് പറയുന്നതിനേക്കാൾ പ്രിപ്പോളിനേക്കാൾ എണ്ണം കുറച്ച് LDF എന്ന് പറയുന്നതാണ് സേഫ്.

ചില രാഷ്ട്രീയമുണ്ട്
4) മാധ്യമ പ്രവർത്തകർക്ക് ചില രാഷ്ട്രീയമുണ്ട്. അവരിൽ ചിലർക്കെങ്കിലും LDF തുടരണം എന്ന ആഗ്രഹമുണ്ട്. അതിനാൽ LDF ജയിക്കും എന്ന പൊതുബോധം സൃഷ്ടിക്കുക. UDF ഒരു 70-നും 80 നും ഇടയിൽ സീറ്റിൽ ജയിച്ചാൽ, യഥാർത്ഥത്തിൽ LDF ആയിരുന്നു ജയിക്കേണ്ടത്, എന്നാൽ അവസാന നിമിഷം UDF ഒരു 'നിറം മങ്ങിയ ' വിജയം നേടി, അത് രാഷ്ട്രീയ വിജയമല്ല എന്ന നരേറ്റിവ് സെറ്റ് ചെയ്യുക. അത് വഴി പരാജയത്തിനു ശേഷവും LDF അണികളുടെ ആത്മവിശ്വാസം നിലനിർത്തുക.

ദേശീയ മാധ്യമങ്ങൾ
C) അപ്പോൾ ദേശിയ മാധ്യമങ്ങൾ പറയുന്നതോ?
1) മോദി അനുകൂല ദേശിയ മാധ്യമങ്ങൾക്ക് മോദിയുടെ താല്പര്യം വരുക സ്വാഭാവികം. മോദിയുടെ താല്പര്യം BJP ജയിക്കാൻ സാധ്യതയില്ലാത്ത ഒരു സംസ്ഥാനം എന്ന നിലയിൽ ഒരു കാരണവശാലും കോൺഗ്രസ്സ് ജയിക്കരുതെന്നാണ്.
2) ദേശിയ മാധ്യമങ്ങളിൽ ഇടതുപക്ഷ സ്വഭാവമുള്ളത് ഏതെന്ന് പ്രത്യേകം പറയണ്ടതില്ലല്ലോ.
3) ദേശിയ മാധ്യമങ്ങളിൽ ഒന്ന് പോലും കോൺഗ്രസ്സ് അനുകൂലമായതില്ല.

ഒരിക്കലുമില്ല
D) മാധ്യമങ്ങൾ തെറ്റായി എക്സിറ്റ് പോൾ പറഞ്ഞാൽ ഓഡിറ്റ് ചെയ്യപ്പെടില്ലെ?
1) ഒരിക്കലുമില്ല. അതാണ് അവരുടെ അഡ്വാൻ്റജ്.
ഉദാഹരണം: ആ പാവപ്പെട്ട MB രാജേഷിനെയും, ഡോ സമ്പത്തിനെയും ഉറപ്പായും ജയിക്കും എന്ന് പറഞ്ഞ് പറ്റിച്ചിട്ട്, അവർ തോറ്റപ്പോൾ ഒരു 'സോറി' പോലും പറയാനുള്ള മന:സാക്ഷി ഒരൊറ്റ മാധ്യമവും കാണിച്ചില്ല.

എക്സിറ്റ് പോളുകൾക്ക് മുകളിലാണ്
2) ഇന്നലത്തെ തന്നെ രണ്ട് ചാനലുകളിലെ കണ്ണൂർ മണ്ഡലത്തിലെ എക്സിറ്റ് പോൾ ഫലം നോക്കാം
ഒരു മാധ്യമം പറഞ്ഞു സതീശൻ പാച്ചേനി ജയിക്കും.മറ്റൊരു മാധ്യമം പറഞ്ഞു രാമചന്ദ്രൻ കടന്നപ്പള്ളി ജയിക്കും.രണ്ട് പേരും കൂടി ജയിക്കുവാൻ കണ്ണൂർ ദ്വയാംഗ മണ്ഡലം ഒന്നുമല്ലേല്ലോ...എക്സിറ്റ് പോളിനെ പറ്റി ഇനിയും ആശങ്കകൾ ഉള്ളവർ ശ്രീ. V K ശ്രീകണ്ഠൻ, ശ്രീ അടൂർ പ്രകാശ് എന്നിവരെ ബന്ധപ്പെടുക. അവർ പറഞ്ഞു തരും എക്സിറ്റ് പോളുകൾക്ക് മുകളിലാണ് ജനങ്ങൾ എന്ന വസ്തുത ...
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം












Click it and Unblock the Notifications