Get Updates
Get notified of breaking news, exclusive insights, and must-see stories!

'കണ്ടറിയണം സഖാവെ ഇനി സിപിഎമ്മിന് എന്ത് സംഭവിക്കുമെന്ന്..അതുകൊണ്ടാണ് സുധാകരൻ ഉശിരുള്ള നേതാവായത്'; രാഹുൽ

തിരുവനന്തപുരം; പുതിയ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ഇടതുകേന്ദ്രങ്ങൾ നടത്തുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. സംഘ പരിവാരത്തോട് കൂട്ടിക്കെട്ടാൻ നിങ്ങളെത്ര ശ്രമിച്ചാലും സുധാകരന്റെ സെക്കുലറിസത്തിൽ കറ വീഴ്ത്താൻ നിങ്ങൾക്കാവില്ല.സി പി എം കള്ള വോട്ടുകൾക്കും അക്രമങ്ങൾക്കുമെതിരെ സന്ധിയില്ലാ പോരാട്ടത്തിന്റെ കഥകളാണ് സുധാകരന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായിരുന്നത്, അത് കൊണ്ടാണ് സി.പി.എമ്മിന് സുധാകരൻ ഗുണ്ടയും കേരളീയ പൊതു സമൂഹത്തിന് സുധാകരൻ ഉശിരുള്ള നേതാവുമായതെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റ് വായിക്കാം

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

ഗുണ്ട സുധാകരനെന്ന്

ഗുണ്ട സുധാകരനെന്ന്

തിളച്ചു മറിയുന്ന കണ്ണൂർ രാഷ്ട്രീയത്തിൽ നിന്നും സി.പിഎമ്മിന്റെ അക്രമങ്ങൾക്കെതിരെ പരിച കാട്ടിയും കോൺഗ്രസ് ആശയം ഉയർത്തിയും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉയരുകയും ചെയ്ത കെ.സുധാകരൻ സംസ്ഥാന കോൺഗ്രസിന്റെ അമരത്തേക്കുയർന്നപ്പോൾ "കള്ളമറിയാൻ നേരത്തെയറിയാനായി" മലയാളിയുടെ പുലരിയിലേക്കെത്തുന്ന ദേശാഭിമാനി മുതൽ സി.പിഎം സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആവർത്തിച്ചുറപ്പിക്കാൻ ശ്രമിക്കുന്ന വാക്കാണ് ഗുണ്ട സുധാകരനെന്ന്.

ഒളിച്ച് നടന്നിട്ടില്ല

ഒളിച്ച് നടന്നിട്ടില്ല

കണ്ണൂരിലെ നടാലിൽ ജനിച്ച കുമ്പക്കുടി സുധാകരനൊരിക്കലും സി പി എം വാൾത്തലപ്പുകളെ ഭയന്ന് ഒളിച്ച് നടന്നിട്ടില്ല, അത് കൊണ്ട് സുധാകരന് ഒളിവിലെ ഓർമകളെന്ന് പറഞ്ഞ് പുസ്തകമെഴുതാനും കഴിയില്ല. കമ്യൂണിസ്റ്റ് അക്രമങ്ങളെ പ്രതിരോധിക്കാൻ സഹിഷ്ണുതയുടെ ശൈലി സ്വീകരിച്ചിട്ടില്ലായിരിക്കാം പക്ഷേ അദ്ദേഹം ഒരാളെയും 51 വെട്ടോ 39 വെട്ടോ വെട്ടി കൊന്നു തള്ളിയിട്ടില്ല.

നേരിട്ടറിയണം

നേരിട്ടറിയണം

കടക്ക് പുറത്തെന്ന ശൈലിയെ ഇരട്ടച്ചങ്കെന്ന് വിശേഷിപ്പിക്കുന്നവർക്ക് സുധാകരന്റെ ആർദ്രതയും കരുണയും തിരിച്ചറിച്ചറിയാനാവില്ല. ആവലാതികൾക്കും പരാതികൾക്കുമായി രാവിലെ മുതൽ അദ്ദേഹത്തിന് ചുറ്റും വരുന്ന ആൾക്കൂട്ടങ്ങളോട് കാണിക്കുന്ന കരുതൽ ഒന്ന് നേരിട്ടറിയണം.

 പാർലമെന്റിലും എത്തിയത്

പാർലമെന്റിലും എത്തിയത്

തന്റെ അടുത്ത് പരാതിയും പരിഭവവും പ്രശ്നങ്ങളുമവതരിപ്പിക്കാൻ വരുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുകയും മടങ്ങും നേരം അവരോട് ബസിന് കൊടുക്കാൻ കാശുണ്ടോ എന്നന്വേഷിച്ച് കാശ് നൽകി പറഞ്ഞയക്കുന്ന രാമുണ്ണിയുടെ മകൻ കുമ്പക്കുടി സുധാകരനെ അറിയുന്നവരാണ് കണ്ണൂരുകാർ, അത് കൊണ്ടാണല്ലോ നിങ്ങളുടെ നുണകൾക്ക് മീതെ നടന്ന് അയാൾ നിയമസഭയിലും പാർലമെന്റിലും എത്തിയത്.

 ഉശിരുള്ള നേതാവായത്

ഉശിരുള്ള നേതാവായത്

സംഘ പരിവാരത്തോട് കൂട്ടിക്കെട്ടാൻ നിങ്ങളെത്ര ശ്രമിച്ചാലും സുധാകരന്റെ സെക്കുലറിസത്തിൽ കറ വീഴ്ത്താൻ നിങ്ങൾക്കാവില്ല.
സി പി എം കള്ള വോട്ടുകൾക്കും അക്രമങ്ങൾക്കുമെതിരെ സന്ധിയില്ലാ പോരാട്ടത്തിന്റെ കഥകളാണ് സുധാകരന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായിരുന്നത്, അത് കൊണ്ടാണ് സി.പി.എമ്മിന് സുധാകരൻ ഗുണ്ടയും കേരളീയ പൊതു സമൂഹത്തിന് സുധാകരൻ ഉശിരുള്ള നേതാവുമായത്.

കണ്ടറിയണം സഖാവെ

കണ്ടറിയണം സഖാവെ

സി.പിഎം സംഘടന സംവിധാനവും നേതൃ നിരയുമുള്ള അവരുടെ മോസ്കോ യിൽ തന്റെ മൂർച്ചയുള്ള വാക്കും പ്രവൃത്തിയുമായി കോൺഗ്രസിന്റെ മൂവർണ്ണക്കൊടി ഉയർത്തിയ നേതാവായ സുധാകരൻ സംസ്ഥാന കോൺഗ്രസിന്റെ പങ്കായമേന്തുമ്പോൾ, കണ്ടറിയണം സഖാവെ ഇനി സി.പി.എമ്മിന് എന്ത് സംഭവിക്കുമെന്ന്...അതിൻ്റെ മറുപടി സുധാകരൻ്റെ കണ്ണൂരിൽ കോൺഗ്രസ്സിനെത്രയാണ് സീറ്റ് എന്നാണെങ്കിൽ, ഒറ്റ ഉത്തരം കൂടി, നിങ്ങളുടെ പിണറായി വിജയൻ്റെ MP K സുധാകരനാണ്

സ്വിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിൽ നടി പൂജ ഹെഗ്ഡേ, ചിത്രങ്ങള്‍

Recommended Video

cmsvideo
    Newly elected KPCC President K SUdhakran speaks to the press | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+