Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വ്യാപനത്തിന് കോണ്‍ഗ്രസുകാരെ കുറ്റപ്പെടുത്തി നദ്ദ, മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കോൺഗ്രസ് ഉയർത്തുന്ന വിമർശനങ്ങൾക്കെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് മറുപടിയുമായി കെഎസ്യു നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' പ്രിയ JP നഡ്ഡ... രാജ്യതലസ്ഥാനത്ത് ജനം പ്രാണവായു കിട്ടാതെ കൈകാലിട്ടടിക്കുമ്പോള്‍, അന്തിയുറങ്ങാന്‍ ആറടി മണ്ണില്ലാതെ മനുഷ്യ ശരീരം ആറ്റില്‍ത്തള്ളുമ്പോള്‍, കോവിഡ് വ്യാപനത്തിന് കോണ്‍ഗ്രസുകാരെ കുറ്റപ്പെടുത്തുന്ന നഡ്ഡാജിയുടെ ഈ ധൈര്യത്തിനിരിക്കട്ടെ കയ്യടി ( പാത്രം കൊട്ടിയാലും മതി)!

കേരളത്തിലും ബംഗാളിലുമെല്ലാം കോണ്‍ഗ്രസ് നടത്തിയ റാലികളാണത്രെ കൊറോണയെ വാരിവിതറിയത്.. അപ്പോൾ നരേന്ദ്ര മോദിയും, അമിത് ഷായും കൈ വീശി കാണിച്ച ആ റാലി കോൺഗ്രസ്സിൻ്റെതായിരുന്നോ? ബിജെപിയുടെ റാലികളില്‍ ചാണകവും ഗോമൂത്രവും തളിച്ചിരുന്നതുകൊണ്ട് കൊറോണ പേടിച്ചോടിപ്പോയി എന്നാണോ മനസിലാക്കണ്ടത്? ജാതിമത ഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന വൈറസായതിനാലാവണം കോണ്‍ഗ്രസിന്‍റെ പരിപാടികളില്‍ മാത്രമെത്തിയത്.

BJP

മുസ്‌ലിമിനെയും ക്രിസ്ത്യാനിയെയും ദളിതനെയുമെല്ലാം ആട്ടിപ്പായിക്കുന്ന മോദി - ഷാ റാലികളില്‍പ്പോയി സമയം കളയണ്ടെന്ന് വൈറസും വിചാരിച്ചുകാണും... തിരഞ്ഞെടുപ്പാണ് കോവിഡ് വ്യാപനം കൂട്ടിയതെങ്കില്‍ നിങ്ങള്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഏത് തിരഞ്ഞെടുപ്പാണുണ്ടായിരുന്നതെന്ന് ഈ "മഹാനുഭാവനോട് " ആരെങ്കിലും ചോദിക്കൂ... മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന യമുനയൊഴുകുന്നത് ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലൂടെയാണെന്ന് നഡ്ഡാജിക്കറിയില്ലായിരിക്കും. ഇനി ആ മൃതദേഹങ്ങള്‍ കോണ്‍ഗ്രസുകാര്‍ കൊണ്ടിട്ടതാണെന്ന് പറയുമായിരിക്കും.

ഓക്സിജന്‍ ചോദിച്ചവരുടെ ഭൂമി കണ്ടുകെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ ആദിത്യനാഥിന്‍റെ ഹീറോയിസമാണ് നഡ്ഡാജിക്കിഷ്ടം. ഇന്ത്യയിലെ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്ന വിദേശമാധ്യമങ്ങളെ തടയുമെന്ന് പറഞ്ഞ ജയശങ്കര്‍ മന്ത്രിയാണ് നഡ്ഡാജിയുടെ അഭിമാനം. എന്തായാലും നിരന്തരം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് താങ്കൾക്ക് കൊറോണ വരില്ല എന്ന് പ്രത്യാശിക്കുന്നു ... അയച്ച കത്ത് കിട്ടി, പക്ഷേ നിങ്ങൾക്ക് മേൽവിലാസം മാറി... The idea is good, but leg is mine....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+