യുഡിഎഫിന് 82 ന് മുകളിൽ സീറ്റ് ലഭിക്കും;കാരണം പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുര; കേരളം ആര് ഭരിക്കുമെന്നറിയാൻ ഇനി വെറും 5 നാളാണ് ശേഷിക്കുന്നത്. അവസാന ലാപ്പിലും തങ്ങൾക്ക് ലഭിക്കുന്ന സീറ്റുകൾ സംബന്ധിച്ച കണക്കെടുപ്പിലാണ് മുന്നണികൾ. കേരളത്തിന്റെ ചരിത്രം തിരുത്തി ഇടതു സർക്കാരിന് സംസ്ഥാനത്ത് അധികാര തുടർച്ച ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളുടെ കൂടി പിൻബലത്തിൽ കടുത്ത ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി.
അതേസമയം ഇത്തവണ അധികാരം തിരിച്ച് പിടിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് യുഡിഎഫ് നേതൃത്വം പുലർത്തുന്നത്. കുറഞ്ഞത് 85 സീറ്റുകൾ വരെ തങ്ങൾക്ക് ലഭിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ഉറച്ച പ്രതീക്ഷയ്കക് പിന്നിലെ കാരണവും രാഹുൽ പറയുകയാണ്, മനോരമ ന്യൂസിനോടാണ് രാഹുലിന്റെ പ്രതികരണം.

95 ന് മുകളിൽ സീറ്റ്
77 മുതൽ 85 സീറ്റുവരെ ലഭിക്കുമെന്നാണ് പാരട്ടിയുടെ കണക്ക്. സർക്കാരിനെതിരായ ജനവികാരവും സാമൂഹിക സമവാക്യങ്ങളും കൃത്യമാവുകയാണെങ്കിൽ 95 ന് മുകളിൽ സീറ്റുകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ വലിയ തിരിച്ചടി നേരിട്ട ജില്ലകളിൽ അട്ടിമറി വിജയം നേടാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തെക്കൻ ജില്ലകൾ
പ്രത്യേകിച്ച് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ. കഴിഞ്ഞ തവണ ആലപ്പുഴയിൽ ഒരു സീറ്റിലായിരുന്നു യുഡിഎഫിന് വിജയിക്കാൻ സാധിച്ചിരുന്നത്. രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമായിരുന്നു വിജയം. പിന്നീട് ഉപതിരഞ്ഞെടുപ്പിന് ശേഷം അടൂരിൽ കൂടി വിജയിക്കാൻ കഴിഞ്ഞു. കൊല്ലത്ത് ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചിരുന്നില്ല. ആകെയുള്ള 14 സീറ്റിലും ഇടതുമുന്നണിയയാിരുന്നു വിജയിച്ചത്.

യുഡിഎഫ് തരംഗം
തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരി മാത്രമായിരുന്നു യുഡിഎഫിന് ആകെ ലഭിച്ചത്. എന്നാൽ ഇക്കുറി ഈ ജില്ലകളിൽ എല്ലാം യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അതോടൊപ്പം തിരുവനന്തപുരം ജില്ലയിലും വ്യക്തമായ ആധിപത്യം ഉണ്ടാക്കാൻ സാധിക്കുമെന്നും രാഹുൽ അവകാശപ്പെട്ടു.

മലപ്പുറത്തും എറണാകുളത്തും
2016 ൽ ഇടത് തരംഗത്തിനിടയിലും യുഡിഎഫ് വൻ മുന്നേറ്റം കാഴ്ചവെച്ച മലപ്പുറം എറണാകുളം ജില്ലകൾ ഇക്കുറി യുഡിഎഫ് തൂത്തുവാരുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ പറഞ്ഞു.മലപ്പുറത്ത് ആകെയുള്ള 16 ൽ 12 മണ്ഡലങ്ങളും എറണാകുളത്തെ 14 ൽ 9 മണ്ഡലങ്ങളും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയിക്കാൻ സാധിച്ചിരുന്നു.

കണ്ണൂർ,കോഴിക്കോട് ,പാലക്കാട് ജില്ലകൾ
സിപിഎമ്മിന് വലിയ വേരോട്ടമുള്ള കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഇടതുമുന്നണിയോട് കിടപിടിക്കുന്ന മത്സരം കാഴ്ച വെയ്ക്കാൻ സാധിക്കുമെന്നും ഇതുവഴി വലിയ ഭൂരിപക്ഷത്തിൽ തന്നെ ഐക്യജനാധിപത്യമുന്നണി അധികാരത്തിലേറിമെന്നും രാഹുൽ പറഞ്ഞു.
Recommended Video

തദ്ദേശ വിജയം ആവർത്തിക്കും
അതേസമയം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഇക്കുറി എൽഡിഎഫ് അധികാരം പിടിക്കുമെന്ന് ഡിവൈഎഫ്ഐ നേതാവ് എസ്കെ സജീഷ് പറഞ്ഞു. ഇടത് തരംഗമാണെങ്കിൽ അത് 100ൽ കൂടുതൽ ആകും. തദ്ദേശ തിരഞ്ഞെടുപ്പിൽ 101 മണ്ഡലങ്ങളിലാണ് ഇടതുപക്ഷത്തിന് വിജയിക്കാനായത്. അത് ആവർത്തിക്കുമെന്നും സജീഷ് വ്യക്തമാക്കി.












Click it and Unblock the Notifications