Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചൂട് പക്കാവട, ചമ്മന്തി, കുടം കുലുക്കി സർബത്ത്; വയനാടൻ രുചികൾ ആസ്വദിച്ച് രാഹുൽ; ചിത്രങ്ങൾ ഇതാ വൈറൽ

വയനാട് : കേരള സന്ദർശനത്തിനായി എത്തിയ രാഹുൽ ഗാന്ധി എം പി വയനാടൻ രുചികളുടെ പിന്നാലെയാണ്. അദ്ദേഹം വ്യത്യസ്ത വയനാടൻ രുചികൾ ആസ്വദിക്കുന്ന വീഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയി മാറുന്നു.

കുടം കുലുക്കി സർബത്തും പക്കാവടയും ചമ്മന്തിയുമൊക്കെ രാഹുലിന്റെ രുചി ആസ്വാദനത്തെ ഇരട്ടിപ്പിക്കുന്നതാണ്. ഇവയൊക്കെ ആസ്വദിച്ചു കഴിച്ചതിന്റെ വീഡിയോയും പ്രതികരണവും രാഹുൽ തന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചിട്ടുണ്ട്.

കൊയിലാണ്ടിയിലെ ഫിറോസും കുടുംബവും നടത്തുന്ന കടയിൽ നിന്നായിരുന്നു പക്കാവടയും ചമ്മന്തിയും കുടം കുലുക്കി സർബത്തും രാഹുൽ ഗാന്ധി എം പി കഴിച്ചത്. വൈറലായ വീഡിയോയ്ക്ക് പിന്നാലെ രാഹുൽ അടിക്കുറിപ്പായി എഴുതി ചേർത്തത് ഇങ്ങനെ.

1

'കൊയിലാണ്ടിയിലെ ഫിറോസും കുടുംബവും നടത്തുന്ന എസ് എസ് കൂൾ ഹൗസിൽ നിന്ന് ചൂട് പക്കാവടയും ചമ്മന്തിയും വയനാടൻ കുടംകുലുക്കി സർബത്തും ഞാൻ നന്നായി ആസ്വദിച്ചു. നിങ്ങൾ ഞങ്ങളുടെ വയനാട്ടിൽ ഉണ്ടെങ്കിൽ ഇതു മിസ് ചെയ്യരുത്'... ഇവയുടെ പൂർണ്ണ വിവരങ്ങളും രാഹുൽ തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്.

2

അതേസമയം, ജൂൺ 24 - നാണ് രാഹുൽ ഗാന്ധി എം പിയുടെ കൽപ്പറ്റയിൽ ഉള്ള ഓഫീസർ എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് അടിച്ച് തകർത്തത്. ഇതിന് പിന്നാലെയാണ് 3 ദിവസത്തെ സന്ദർശനത്തിനായി രാഹുൽ കേരളത്തിൽ എത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും എം പി പങ്കിട്ടു. സന്ദർശത്തിനിടെ മലപ്പുറം വണ്ടൂരിൽ വാഹനാപകടത്തില്‍പ്പെട്ടയാളെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.

3

അതേസമയം, വയനാട് കൽപ്പറ്റയിലെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ച് തകർത്ത സംഭവത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം കേരളത്തിൽ എത്തിയ ആദ്യ ദിവസം തന്നെ ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള അക്രമം നിർഭാഗ്യകരമാണെന്നും അക്രമം നടത്തിയത് കുട്ടികളാതിനാൽ തന്നെ തനിക്ക് ദേഷ്യവും പരിഭവവും ഇല്ലെന്നുംരാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.


സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ

രാഹുൽ ഗാന്ധി ട്വീറ്റ്

2

നിരുത്തവാദപരമായ രീതിയിൽ ആയിരുന്നു കുട്ടികൾ ഇത് ചെയ്തത്. ഈ പ്രവർത്തികൾ മറക്കാവുന്നതേയുള്ളൂ. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ഇത്തരത്തിൽ അക്രമം നടത്തിയവർ ഈ വസ്തുത തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

5

രാഹുൽ ഗാന്ധി കൽപ്പറ്റയിലെ ഓഫീസ് സന്ദർശിച്ചതിന് ശേഷം ആയിരുന്നു മാധ്യമങ്ങളോടുളള വേറിട്ട പ്രതികരണം. അതേസമയം, ജൂൺ 24 നായിരുന്നു കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് അടിച്ചു തകർത്തത്. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ് എഫ് ഐ പ്രവർത്തകർ അതിക്രമം. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് അടക്കം പരിക്ക് പറ്റിയിരുന്നു.

6

കല്‍പ്പറ്റ കൈമാട്ടിയിലെ എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഈ മാർച്ചാണ് വലിയ അതിക്രമത്തിന് ഇടയാക്കിയത്. പ്രവർത്തകർ ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമം നടത്തിയതോടെ പൊലീസ് തടയുകയും ലാത്തി വീശുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വലിയ സംഘർഷം ഉണ്ടായത്.

5

ഓഫീസ് ജീവനക്കാരനായ സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, ഓഫീസിലെ ഷട്ടറുകൾക്ക് അതിക്രമത്തിന് പിന്നാലെ കേടുപാടുകൾ സംഭവിച്ചു. ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഫര്‍ണ്ണിച്ചറുകളും സംഘർഷത്തിൽ തകര്‍ത്തു. കമ്പ്യൂട്ടറുകൾക്കും മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകളുണ്ടായിരുന്നു. അതേസമയം, എസ് എഫ് ഐ പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് ബഹളം വെച്ച് എത്തുകയായിരുന്നു. സംഘർഷ സമയത്ത് എം പി യുടെ ഓഫീസിൽ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ആണ് ഫര്‍ണിച്ചറുകള്‍ അടക്കം പ്രവർത്തകർ തകർത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+