Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

ഓണ്‍ലൈന്‍ പെണ്‍വാണിഭം: ഒടുവില്‍ രശ്മിയ്ക്കും രാഹുലിനും ജാമ്യം... പോലീസ് അത്ര പോര?

Posted by:
Published: Thursday, February 18, 2016, 11:51 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് രണ്ട് പേര്‍ക്കും ജാമ്യം നല്‍കിയത്.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി ഏറെ നാളായിട്ടും കുറ്റപത്രം സമര്‍പ്പിയ്ക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്നാണ് കോടതി രണ്ട് പേര്‍ക്കും ജാമ്യം അനുവദിച്ചത്.

2015 നവംബര്‍ 18 ന് ആയിരുന്നു രശ്മിയേയും രാഹുലിനേയും മകനേയും പോലീസ് കൊച്ചിയിലെ ഹോട്ടലില്‍ വച്ച് പിടികൂടിയത്. ഇരുവര്‍ക്കും ഇപ്പോള്‍ ജാമ്യം ലഭിയ്ക്കാനുള്ള കാരണം പോലീസിന്റെ പിടിപ്പുകേടാണോ?

കുറ്റപത്രം

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇത് തന്നെയാണ് ഇപ്പോള്‍ രാഹുലിനും രശ്മിയ്ക്കും തുണയായത്.

90 ദിവസം

കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കണം എന്നാണ് നിയമം. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിയ്ക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

അശ്ലീലം പാടില്ല

ഓണ്‍ലൈന്‍ പെണ്‍വാണിഊ കേസില്‍ ആണല്ലോ രണ്ട് പേരും അറസ്റ്റിലായത്. അതുകൊണ്ട് തന്നെ കോടതി ഒരു വ്യവസ്ഥ വച്ചിട്ടുണ്ട്. ജാമ്യ കാലയളവില്‍ അശ്ലീല, ലൈംഗിക സ്വഭാവമുഴ്‌ഴ കമന്റുകളോ പോസ്റ്റുകളോ പ്രചരിപ്പിയ്ക്കാന്‍ പാടില്ലെന്നതാണത്.

ജാമ്യ വ്യവസ്ഥ

എഴുപത്തി അയ്യായിരം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും ആണ് വ്യവസ്ഥ. സംസ്ഥാനം വിട്ട് പുറത്ത് പോകുന്നതിന് വിലക്കുണ്ട്.

തെളിവൊന്നും ഇല്ലേ?

എന്തുകൊണ്ടാണ് പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിയ്ക്കാത്തത്? രാഹുലിനും രശ്മിയും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിനും എതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലേ?

എല്ലാം ചതി

തങ്ങളെ ഈ കേസില്‍ മനപ്പൂര്‍വ്വം കുടുക്കിയതാണെന്ന വാദമാണ് രശ്മിയും രാഹുലും ഉന്നയിക്കുന്നത്.

കാല് മാറിയോ?

കേസില്‍ അറസ്റ്റിലായ സമയത്ത് പോലീസിന്റെ ചോദ്യങ്ങളെ ധീരമായി നേരിട്ട രശ്മിയും രാഹുലും പിന്നീട് തളര്‍ന്നുപോയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പല വിവരങ്ങളും ഇവര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ടത്രെ.

എല്ലാം രാഹുല്‍

എല്ലാത്തിനും പിറകില്‍ രാഹുല്‍ പശുപാലനാണ് എന്ന രീതിയില്‍ രശ്മി ആര്‍ നായര്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഓണ്‍ലൈനില്‍

തന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് രാഹുല്‍ ആണെന്ന് രശ്മി പോലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാം തെളിയും

കേസില്‍ രാഹുലിനും രശ്മിയ്ക്കും എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. പഴുതുകളില്ലാത്ത കുറ്റപത്രം ഉടന്‍ തന്നെ സമര്‍പ്പിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Rahul Pasupalan and Reshmi R Nair got bail in online sex racket case

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like