• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'രാഹുല്‍ പശുപാലന്റെ'(?) വിവാദ ഓഡിയോ ക്ലിപ്പ് ഇപ്പോഴും വൈറല്‍... റേറ്റ് ചോദിക്കുന്നവര്‍ പറയുന്നത്

  • By നരേന്ദ്രൻ

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രാഹുല്‍ പശുപാലനേയും രശ്മി നായരേയും അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് യൂട്യൂബില്‍ ഒരു ഓഡിയോ ക്ലിപ്പ് പ്രത്യക്ഷപ്പെട്ടത്. പോലീസ് രാഹുലിനെ കുടുക്കിയത് എന്ന പേരിലായിരുന്നു ഇത് പ്രചരിച്ചിരുന്നത്.

ദുബായില്‍ നിന്ന് അജിത്ത് എന്ന വ്യക്തി രാഹുലിനെ വിളിക്കുന്നതും ഇടപാട് ഉറപ്പിക്കുന്നതും ആണ് ആ ശബ്ദരേഖയില്‍ ഉള്ളത്. എന്നാല്‍ അതില്‍ സംസാരിക്കുന്നത് രാഹുല്‍ പശുപാലന്‍ തന്നെ ആണോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല.

രശ്മിയുടെ ഫോട്ടോകള്‍ ഓര്‍ത്ത് ഉദ്ധൃതരാകുന്ന സംഘി, കൊങ്ങി, കമ്മി ത്രയങ്ങളോട്... ഉളുപ്പുണ്ടോ ?

രശ്മിയുടേയും രാഹുലിന്റേയും പേരുകള്‍ പറയുന്നുണ്ട് എന്നത് സത്യം തന്നെ. പക്ഷേ അത് മറ്റാരെങ്കിലും കൃത്രിമമായി സൃഷ്ടിച്ച ഫോണ്‍ സംഭാഷണം ആണോ എന്നതും പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല. കൃത്യമായ തിരക്കഥ തയ്യാറാക്കി ഉണ്ടാക്കിയ ഒരു ഓഡിയോ ക്ലിപ്പ് ആണ് അത് എന്ന രീതിയില്‍ അന്ന് തന്നെ പലരും വിമര്‍ശനം ഉന്നയിച്ചിരുന്നു.

എന്നാല്‍ ആ ഓഡിയോ ക്ലിപ്പ് ഇപ്പോള്‍ വീണ്ടും വൈറല്‍ ആവുകയാണ്. അതു വച്ചാണ് സോഷ്യല്‍ മീഡിയയിലെ പലരും ഇപ്പോള്‍ രാഹുല്‍ പശുപാലനെ ചോദ്യം ചെയ്യുന്നത്.

ഓഡിയോ ക്ലിപ്പ് പുറത്തിറങ്ങിയത്

2015 നവംബര്‍ 17 ന് രാത്രിയായിരുന്നു രാഹുല്‍ പശുപാലനേയും രശ്മി നായരേയും പോലീസ് പിടികൂടിയത്. നവവംബര്‍ 19 ന് തന്നെ ഈ ഓഡിയോ ക്ലിപ്പ് പുറത്തിറങ്ങി.

പോലീസ് കുടിക്കിയത് ഇങ്ങനെ എന്ന പേരില്‍

ഇടപാടുകാരുകാരെ പോലെ സമീപിച്ചാണ് തങ്ങള്‍ രാഹുല്‍ പശുപാലനേയും രശ്മി നായരേയും കുടുക്കിയത് എന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. ഈ വാദത്തിന് ബലം കൂട്ടുന്ന തെളിവ് എന്ന രീതിയില്‍ ആയിരുന്നു ഈ ഓഡിയോ ക്ലിപ്പ് അന്ന് പ്രചരിച്ചത്.

അജിത്തും രാഹുലും

അജിത്ത് എന്ന ആള്‍ ദുബായില്‍ നിന്ന് വിളിക്കുന്നതാണ് എന്ന രീതിയിലാണ് ഓഡിയോയില്‍ പറയുന്നത്. രാഹുല്‍ പശുപതി ആണോ എന്നാണ് ചോദിക്കുന്നത്. എതിര്‍വശത്തുള്ള ആള്‍ ഇത് നിഷേധിക്കുന്നില്ല.

ആരാണ് ഈ ജോസഫേട്ടന്‍

ജോസഫേട്ടന്‍ പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്നാണ് ഓഡിയോയില്‍ ഉള്ളത്. ജോസഫേട്ടനോട് അടുത്ത ബന്ധമാണെന്ന് ഫോണ്‍ സംഭാഷണത്തിലുള്ള 'രാഹുല്‍' പറയുന്നുണ്ട്. എന്നാല്‍ ഈ കേസിന്റെ അന്വേഷണത്തില്‍ ജോസഫ് എന്ന പേര് പിന്നീട് എവിടേയും കേട്ടിട്ടില്ല.

ഭാര്യ ആണോ എന്ന് ചോദ്യം

രശ്മി ഭാര്യ തന്നെ ആണോ എന്ന് അജിത്ത് ചോദിക്കുന്നുണ്ട്. തങ്ങള്‍ ലീഗലി മാരീഡ് ആണ് എന്നാണ് മറുപടി. ഇതൊന്നും പ്രശ്‌നമായി കാണുന്നില്ലെന്നും പറയുന്നുണ്ട്.

പനമ്പള്ളി നഗറിലെ ഫ്‌ലാറ്റ്

പനമ്പള്ളി നഗറില്‍ ഫ്‌ലാറ്റ് ഉണ്ടെന്നും അവിടെ വന്നാല്‍ മതിയെന്നും ആണ് സംഭാഷണത്തിലുള്ള 'രാഹുല്‍' പറയുന്നത്. എല്ലാം സേഫ് ആയിരിക്കും എന്നും പറയുന്നുണ്ട്.

ഒരു ലക്ഷത്തില്‍ നിന്ന് എണ്‍പതിനായിരത്തിലേക്ക്

ഒരു ലക്ഷം രൂപയാണ് ആദ്യം റേറ്റ് പറയുന്നത്. പിന്നീട് അത് 80,000 രൂപയായി കുറക്കുന്നുണ്ട്. ഏറ്റവും സംശയം ജനിപ്പിക്കുന്നതും ഇതൊക്കെ തന്നെ ആണ്.

പോലീസ് പറഞ്ഞ കഥകള്‍ അതുപോലെ തന്നെ

പോലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ അതുപോലെ തന്നെ ഉണ്ട് ആ ഫോണ്‍ സംഭാഷണത്തില്‍. അതുകൊണ്ട് തന്നെ ഇത് കൃത്രിമമായി സൃഷ്ടിച്ചതാണോ എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇപ്പോഴും വ്യക്തമല്ല.

കൊച്ചുസുന്ദരികളും കജാ കുജായും

ഓണ്‍ലൈന്‍ പെണ്‍വാണിഭം സംബന്ധിച്ച അന്വേഷണത്തിലേക്ക് നയിച്ചത് കൊച്ചുസുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജിനെ കുറിച്ച് ലഭിച്ച പരാതിയാണ് എന്നാണ് പോലീസ് പറയുന്നത്. പ്രചരിക്കുന്ന ഫോണ്‍ സംഭാഷണത്തില്‍ അതും പരാമര്‍ശിക്കുന്നുണ്ട്. കജാ കുജാ എന്ന ഫേസ്ബുക്ക് പേജിനെ കുറിച്ചും പറയുന്നുണ്ട്.

കൊച്ചു സുന്ദരികളുമായി രാഹുലിന് എന്ത് ബന്ധം?

കൊച്ചുസുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജുമായി രാഹുല്‍ പശുപാലന് എന്തെങ്കിലും ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ല. ഇതിന്റെ അഡ്മിന്‍ ആയിരുന്ന പ്രവാസി മലയാളി മലപ്പുറം സ്വദേശി ഉമ്മറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ ഈ സംഭാഷണത്തില്‍ അത് കടന്നുവന്നത് എങ്ങനെയാണ്?

ഓഡിയോ ക്ലിപ്പിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല

ഈ ഓഡിയോ ക്ലിപ്പ് വലിയ വിവാദമായെങ്കിലും അതിന് ശേഷം രാഹുല്‍ പശുപാലനോ രശ്മിയോ പരസ്യമായി ഒരു പ്രതികരണവും നടത്തിയിരുന്നില്ല. ഇപ്പോള്‍ ഫേസ്ബുക്കില്‍ വീണ്ടും എത്തിയപ്പോഴും ആ ഓഡിയോ ക്ലിപ്പിനെ കുറിച്ച് രാഹുല്‍ പശുപാലന്‍ ഒന്നും പറഞ്ഞിട്ടില്ല.

സോഷ്യല്‍ മീഡിയക്ക് വിശദീകരണം

രാഹുല്‍ വീണ്ടും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ആ ഓഡിയോ ക്ലിപ്പ് ഇന്റര്‍നെറ്റില്‍ വീണ്ടും വൈറല്‍ ആയത്. ഫേസ്ബുക്കില്‍ രാഹുല്‍ എഴുതിയ വിശദീകരണ കുറിപ്പിനെ പോലും ചിലര്‍ ചോദ്യം ചെയ്യുന്നത് ഈ ഓഡിയോ ക്ലിപ്പ് വച്ചാണ്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ട്രാഫിക്കിങ് നടത്തിയതിന് രാഹുലിനും രശ്മിയ്ക്കും തെിരെ തെളിവുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. എന്നാല്‍ ഈ വാദം തെറ്റാണെന്ന് കര്‍ണാടക ഹൈക്കോടതിയുടെ വിധിന്യായം ഉയര്‍ത്തിക്കാണിച്ച് രാഹുല്‍ വാദിക്കുന്നുണ്ട്.

രാഹുലിന്റെ വിശദീകരണം

തനിക്ക് പറയാനുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ച് രാഹുല്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. അതിന് താഴേയും പഴയ ഓഡിയോ ക്ലിപ്പുമായി വന്ന് ചോദ്യം ചെയ്യുകയാണ് ചിലര്‍.

English summary
An Audio clip alleging the Mobile Phone conversation with Rahul Pasupalan has gone viral again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more