• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

നയം വ്യക്തമാക്കി രാഹുല്‍ പശുപാലന്‍.. അപ്പോള്‍ ആ ഓഡിയോ ക്ലിപ്പ്? കര്‍മഫലമെന്ന് സോഷ്യല്‍ മീഡിയ!

  • By Kishor

തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് സമൂഹത്തില്‍ നിന്നും ഒളിച്ചോടാനോ ആത്മഹത്യ ചെയ്യാനൊ ഉദ്ദേശിക്കുന്നില്ലെന്ന് രാഹുല്‍ പശുപാലന്‍. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന രാഹുല്‍ പശുപാലന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നയം വ്യക്തമാക്കുന്നത്.

Read Also:

ആരോപണവിധേയര്‍ എന്നതിന് അര്‍ഥം കുറ്റക്കാരെന്നല്ല എന്ന് പറയുന്ന രാഹുല്‍ പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറയുകയും ചെയ്യുന്നു. എന്നാല്‍ മറ്റ് പലരെക്കുറിച്ചും മുന്‍വിധിയോടെ പണ്ട് നിങ്ങളും അഭിപ്രായം പറഞ്ഞില്ലേ എന്നാണ് സോഷ്യല്‍ മീഡിയ രാഹുലിനോട് തിരിച്ചുചോദിക്കുന്നത്. പെണ്‍വാണിഭത്തിന് രാഹുല്‍ ഇടനിലക്കാരനായി നിന്നും എന്ന പേരില്‍ വൈറലായ ഒരു ഓഡിയോ ക്ലിപ്പ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പൊന്തിവന്നിട്ടുണ്ട്.

തെറ്റുകാരെന്ന് പറയുന്നവരോട്

തെറ്റുകാരെന്ന് പറയുന്നവരോട്

ഇത്തരം ഗൗരവമേറിയ ഒരു കുറ്റകൃത്യ ത്തില്‍ ഞങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പങ്കുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന ആര്‍ക്കും വേണ്ടിയല്ല ഇതെഴുതുന്നത്. ബോധപൂര്‍വം ഒരു ഇമേജ് സൃഷ്ടിച്ചു അതില്‍ ജീവിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നതുകൊണ്ട് ഈ ആക്രമണം തെല്ലും അലട്ടുന്നുമില്ല.

തെറ്റുകാരല്ലെന്ന് കോടതിയില്‍ തെളിയിക്കും

തെറ്റുകാരല്ലെന്ന് കോടതിയില്‍ തെളിയിക്കും

നിരപരാധിത്വം തെളിയിക്കാനുള്ളത് കോടതിയില്‍ മാത്രമാണ്. അതിനു കഴിയും എന്ന ആത്മവിശ്വാസവും ഉണ്ട്. ഞങ്ങള്‍ എന്തായിരുന്നു ഇതുവരെ അതുതന്നെയാകും തുടര്‍ന്നും അതില്‍ അസഹിഷ്ണുത ഉള്ളവര്‍ ദയവായി ഞങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക .

കോടതി പറഞ്ഞത് കണ്ടില്ലേ

കോടതി പറഞ്ഞത് കണ്ടില്ലേ

പോലീസ് പറഞ്ഞതും പറയാത്തതും ആയ കഥകള്‍ നിറം പിടിപ്പിച്ചു എഴുതി എന്റെ അടുക്കളയിലെ കഴുകാത്ത പാത്രത്തിന്റെ എണ്ണം വരെ ലൈവ് റിപ്പോര്‍ട്ട് ചെയ്തവര്‍ കോടതില്‍ നടന്നതൊന്നും അറിഞ്ഞില്ല. അതില്‍ പരിഭവവുമില്ല, അങ്ങനെയൊക്കെയാണ് വ്യവസ്ഥിതികള്‍ എന്ന ബോധ്യമുണ്ട്. എല്ലാ തെളിവുകളും ശേഖരിച്ച ശേഷം അറസ്റ്റ് ചെയ്തു എന്ന് ആവര്‍ത്തിച്ചു പറഞ്ഞവര്‍ കേരളത്തില്‍ 14 മാസമായിട്ടും ഒരു കുറ്റപത്രം പോലും നല്‍കിയിട്ടില്ല.

 സഹായിച്ചത് അച്ഛനമ്മമാര്‍

സഹായിച്ചത് അച്ഛനമ്മമാര്‍

എന്ത് കഷ്ടപ്പെട്ടും നിയമ സഹായം നല്‍കും എന്ന് ഞങ്ങളുടെ അച്ഛനമ്മമാര്‍ തീരുമാനിച്ചില്ല എങ്കില്‍ ഒരുപക്ഷേ കുറ്റപത്രമോ വിചാരണയോ കൂടാതെ വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞേനെ. - എന്നാണ് രാഹുല്‍ പശുപാലന്‍ ഫേസ്ബുക്കിലെ പോസ്റ്റില്‍ പറയുന്നത്

എല്ലാവര്‍ക്കും നന്ദി, സ്‌നേഹം

എല്ലാവര്‍ക്കും നന്ദി, സ്‌നേഹം

ആരോപണങ്ങള്‍ തെളിയിക്കപ്പെടും വരെ ആരോപണങ്ങള്‍ മാത്രമാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞു മനസിന് ധൈര്യം പകര്‍ന്നു ഒപ്പം നില്‍ക്കുകയും സത്യം എത്രയും വേഗം തെളിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മുന്‍പരിചയം ഉള്ളവരും ഇല്ലാത്തവരും ആയ എല്ലാ വലിയ മനുഷ്യരോടും അവസരങ്ങള്‍ ഉപയോഗപ്പെടുത്തി നേട്ടങ്ങള്‍ കൊയ്തവരോടും എല്ലാം സ്‌നേഹം മാത്രം.

പക്ഷേ അതുകൊണ്ടായില്ലല്ലോ

പക്ഷേ അതുകൊണ്ടായില്ലല്ലോ

കുറ്റം തെളിയുന്നത് വരെ ആരും കുറ്റവാളിയല്ല എന്ന സൗജന്യം പക്ഷേ രാഹുല്‍ പശുപാലന്‍ ആര്‍ക്കും കൊടുത്തിട്ടില്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ തിരിച്ചു ചോദിക്കുന്നത്. വെള്ളാപ്പള്ളിയെയും മറ്റും കളിയാക്കിയും കുറ്റം പറഞ്ഞും രാഹുല്‍ ഇട്ട പോസ്റ്റുകളുടെ ലിങ്ക് സഹിതമാണ് ഈ ചോദ്യം. കൊടുത്താല്‍ കൊല്ലത്തും കിട്ടും നീ അനുഭവിക്കുന്നത് കര്‍മഫലം - ഇതാണ് കമന്റ് ബോക്‌സില്‍ ആളുകള്‍ പറയുന്നത്.

ആ ഓഡിയോ വീണ്ടും

ആ ഓഡിയോ വീണ്ടും

പ്രവാസിയായ ബിസിനസുകാരനുമായി രാഹുല്‍ പശുപാലന്‍ സംസാരിക്കുന്നത് എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ആ ഓഡിയോ ക്ലിപ്പ് വീണ്ടും പൊങ്ങിവന്നിട്ടുണ്ട്. ഇതില്‍ പറയുന്ന യുവതി ആരാണെന്നും ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ എന്താണ് എന്നും രാഹുല്‍ പശുപാലനോട് ആളുകള്‍ ചോദിക്കുന്നു.

English summary
Rahul Pashupalan talks about the police case in his Facebook page.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more