• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മറവിലും രാഹുല്‍ പെണ്‍വാണിഭം നടത്തി, കേന്ദ്രത്തിനും പണി കിട്ടി!

തിരുവനന്തപുരം: പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മറവിലും തട്ടിപ്പ് നടത്തി. ഗ്രാമങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ ഏജന്റുമാരാണെന്ന് പ്രചാരണം നടത്തിയാണ് തട്ടിപ്പ്. വിവിധ മാധ്യമങ്ങളില്‍ വ്യാജ പരസ്യം നല്‍കിയാണ് സംഘം ഇരകളെ കണ്ടെത്തിയത്.

പദ്ധതികളില്‍ ജോലിയ്ക്ക് വേണ്ടി അപേക്ഷിയ്ക്കുന്ന പെണ്‍കുട്ടികളെയാണ് ചതിയില്‍ വീഴ്ത്തി പെണ്‍വാണിഭത്തിന് ഉപയോഗിച്ചത്. പെണ്‍വാണിഭത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെപ്പോലും സംഘം അതിവിദഗ്ദമായി ഉപയോഗിച്ചതിന്റെ ഞെട്ടലിലാണ് അന്വേഷണ സംഘം. ഒട്ടേറെ പ്രമുഖ മാധ്യമങ്ങളിലാണ് രാഹുലും ലിനീഷ് മാത്യുവും ഉള്‍പ്പെടുന്ന സംഘം പരസ്യം നല്‍കിയത്.

സോളാറല്ലിത്...

സോളാറല്ലിത്...

സോളാര്‍ പദ്ധതിയുടെ പേരില്‍ കോടികള്‍ തട്ടിയ സരിത എസ് നായര്‍ ചില്ലറ വിവാദങ്ങളല്ല ഉണ്ടാക്കിയത്. എന്നാല്‍ ഇതര സംസ്ഥാനത്ത് നിന്നും പെണ്‍കുട്ടികളെ ലക്ഷ്യമിട്ട രാഹുലും സംഘവും തട്ടിപ്പിനായി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ പേരും ദുരുപയോഗം ചെയ്തു

ഇങ്ങനെ

ഇങ്ങനെ

ഗ്രാമങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ ഏജന്റുമാരാണെന്ന് പ്രചാരണം നടത്തിയാണ് തട്ടിപ്പ്. വിവിധ മാധ്യമങ്ങളില്‍ വ്യാജ പരസ്യം നല്‍കിയാണ് സംഘം ഇരകളെ കണ്ടെത്തിയത്.

പെണ്‍കുട്ടികള്‍

പെണ്‍കുട്ടികള്‍

ബെംഗളൂരുവില്‍ ഉള്‍പ്പടെ ഒട്ടേറെ പെണ്‍കുട്ടികള്‍ ജോലി വാഗ്ദാനത്തില്‍ മയങ്ങി സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടു. സംഘത്തിനൊപ്പം അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളില്‍ നിന്നും പൊലീസിന് ലഭിച്ച മൊഴി ഇങ്ങനെയാണ്. തൊഴില്‍ വാഗ്ദാനം ചെയ്തായിരുന്നു സംഘം പെണ്‍വാണിഭത്തിന് കുട്ടികളെ ഉപയോഗിച്ചത്.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

പെണ്‍വാണിഭ സംഘത്തിലെ കൂടുതല്‍ കണ്ണികള്‍ അറസ്റ്റിലായാല്‍ മാത്രമേ ഇതു സംബന്ധിച്ച കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരൂ.

ലിനീഷ്

ലിനീഷ്

ലിനീഷ് മാത്യുവാണ് ബെംഗളൂരില്‍ നിന്നും പെണ്‍കുട്ടികളെ കൊച്ചിയില്‍ എത്തിച്ച് രാഹുല്‍ പശുപാലന് കൈമാറിയിരുന്നത്.

English summary
Rahul Pasupalan lured girls in the name of government jobs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more