• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

രാഹുലിനേയും രശ്മിയേയും പണ്ട് പാലക്കാട്ട് വച്ചും പിടിച്ചു? ആരാണ് ആ ന്യൂജെന്‍ നടി?

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രാഹുല്‍ പശുപാലനും രശ്മി നായരും അറസ്റ്റിലായതോടെ ഞെട്ടിയ്ക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്. പോലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ചാണെങ്കില്‍ രശ്മിയാണ് സംഘത്തിലെ പ്രധാനി.

കഴിഞ്ഞ ദിവസമാണ് ഇവര്‍ പിടിയിലാകുന്നതെങ്കിലും ഏറെ നാളായി പെണ്‍വാണിഭ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിയ്ക്കുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍ വരുന്നത്. രശ്മിയും രാഹുലും ചോദ്യം ചെയ്യലില്‍ നല്‍കിയ വിവരങ്ങള്‍ എന്ന രീതിയിലാണ് വാര്‍ത്തകള്‍.

കൊച്ചിയില്‍ പിടിയിലാകുന്നതിന് മുമ്പ് രാഹുലിനേയും രശ്മിയേയും പാലക്കാട് വച്ച് പെണ്‍വാണിഭത്തിന് പിടികൂടിയിരുന്നു എന്നാണ് ഒടുവില്‍ വരുന്ന വാര്‍ത്ത. ദീപിക പത്രം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഒരു ന്യൂജനറേഷന്‍ നടിയാണ് ഇവര്‍ക്ക് സഹായം നല്‍കിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലക്കാട് വച്ച്

പാലക്കാട് വച്ച്

ഒരു വര്‍ഷം മുമ്പ് തങ്ങളെ പാലക്കാട് വച്ച് പെണ്‍വാണിഭത്തിന് നാട്ടുകാര്‍ പിടികൂടിയിരുന്നു എന്ന് രാഹുല്‍ പശുപാലന്‍ പറഞ്ഞതായാണ് വാര്‍ത്ത. പാലക്കാട് കുഴല്‍മന്ദത്ത് വച്ചായിരുന്നത്രെ ഇത്.

നാട്ടുകാര്‍ ഇടപെട്ടു

നാട്ടുകാര്‍ ഇടപെട്ടു

കുഴല്‍മന്ദത്ത് ഒരു വീട്ടില്‍ താമസിയ്ക്കവെ ആയിരുന്നത്രെ ഇത്. സംശയം തോന്നിയ നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയെങ്കിലും അന്നത്തെ സാഹചര്യത്തില്‍ രാഹുലും രശ്മിയും രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ചുംബന സമരത്തിന്റെ പേരില്‍

ചുംബന സമരത്തിന്റെ പേരില്‍

ചുംബന സമരം സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്ന സമയം ആയിരുന്നു അത്. നാട്ടുകാര്‍ സദാചാര പോലീസ് ചമയുന്നു എന്ന് പറഞ്ഞാണ് അന്ന് രക്ഷപ്പെട്ടത്.

വിവാദമാക്കി

വിവാദമാക്കി

നാട്ടുകാര്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞ സംഭവം സോഷ്യല്‍ മീഡിയയില്‍ സദാചാര പോലീസിങ് എന്ന രീതിയില്‍ അവതരിപ്പിയ്ക്കുകയായിരുന്നു രാഹുലും കൂട്ടരും. കാര്യമറിയാതെയാണ് പലരും അതിനെ അന്ന് പിന്തുണച്ചത്.

പോലീസും രക്ഷയായി

പോലീസും രക്ഷയായി

സദാചാര പോലീസിങ്ങിനെതിരെ സംസ്ഥാന സര്‍ക്കാരും ശക്തമായ നിലപാടെടുത്ത സമയമായിരുന്നു അത്. സദാചാര പോലീസിങ്ങിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ആ സമയത്ത് പ്രഖ്യാപിച്ചിരുന്നു.

ജോഷി എന്ന അച്ചായന്‍

ജോഷി എന്ന അച്ചായന്‍

പെണ്‍വാണിഭ സംഘത്തിലെ മുഖ്യ കണ്ണി എന്ന് പോലീസ് സംശയിക്കുന്ന ജോഷിയുമായുള്ള ബന്ധവും രാഹുലും രശ്മിയും വെളിപ്പെടുത്തിയെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

ആരാണ് ആ ന്യൂജനറേഷന്‍ നടി?

ആരാണ് ആ ന്യൂജനറേഷന്‍ നടി?

ഒരു ന്യൂജനറേഷന്‍ നടിയാണ് തങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുതന്നിരുന്നതെന്ന് രാഹുല്‍ പോലീസിനോട് പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നുണ്ട്. നടിയുമായി അടുപ്പമുള്ള ചിലരും സഹായിച്ചിരുന്നത്രെ.

നടിയുടെ കാര്യം

നടിയുടെ കാര്യം

ഒരു സിനിമ/സീരിയല്‍ താരം ഈ പെണ്‍വാണിഭ സംഘത്തിലുണ്ടെന്ന് നേരത്തേ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇവരുടെ നിരക്ക് ഇത്രലക്ഷം രൂപയാണ് എന്ന രീതിയില്‍ പോലും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഔദ്യോഗിക വിശദീകരണം

ഔദ്യോഗിക വിശദീകരണം

ഇത്തരം വാര്‍ത്തകള്‍ക്കൊന്നും തന്നെ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

പഴുതുകളടച്ച്

പഴുതുകളടച്ച്

എല്ലാ പഴുതുകളും അടച്ചുകൊണ്ടാണ് രാഹുലിനേയും രശ്മിയേയും അടക്കമുള്ളവരെ പോലീസ് പിടികൂടിയിട്ടുള്ളത്. വിശദമായ തെളിവ് ശേഖരണമാണ് ഇപ്പോള്‍ നടക്കുന്നത്.

English summary
Rahul Pasupalan and Reshmi Nair caught by natives at Palakkad for running sex racket one year back- report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more