Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

രാഹുല്‍ പശുപാലന്‍ - രശ്മി നായര്‍ അറസ്റ്റ്: ഐജി ശ്രീജിത് ഹീറോയോ വില്ലനോ?

Posted by:
Updated: Friday, November 20, 2015, 15:37 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഐ ജി ശ്രീജിത്ത് ഐ പി എസിനെക്കുറിച്ച് സോഷ്യല്‍ മീഡിയയ്ക്ക് ഇപ്പോള്‍ രണ്ട് സ്വരമാണ്. ചുംബന സമര നായകനായിരുന്ന രാഹുല്‍ പശുപാലനെയും ഭാര്യ രശ്മി നായരെയും പെണ്‍വാണിഭക്കേസില്‍ അറസ്റ്റ് ചെയ്തതിനെ അഭിനന്ദിക്കുന്നവരാണ് ഒരു കൂട്ടര്‍. എന്നാല്‍ ഈ അറസ്റ്റിന് ചുക്കാന്‍ പിടിച്ച ശ്രീജിത്ത് ഐ പി എസിന്റെ പൂര്‍വ്വകാല ചരിത്രം തികഞ്ഞെടുത്ത് ഈ കേസിലെ പോലീസ് ഭാഷ്യം വിശ്വസിക്കാന്‍ പറ്റില്ല എന്ന് പറയുന്നവര്‍ രണ്ടാമത്തെ കൂട്ടര്‍.

സോഷ്യല്‍ മീഡിയയിലും ടി വി ചാനലുകളിലും ഒരേസമയം ഹീറോ ആയും വില്ലനായും തിളങ്ങിനില്‍ക്കുകയാണ് ശ്രീജിത്ത് ഐ പി എസ്. ഭൂരിഭാഗം പത്രങ്ങളും പോലീസ് ഭാഷ്യം അനുസരിച്ച് എഴുതിയപ്പോള്‍ കൈരളി പീപ്പിളിന്റെ വെബ്‌സൈറ്റ് ശ്രീജിത്ത് ഐ പി എസിനോട് തുറന്ന ചോദ്യങ്ങള്‍ ചോദിച്ച് ഞെട്ടിച്ചുകളഞ്ഞു. എങ്ങനെയാണ് ശ്രീജിത്ത് ഐ പി എസ് കൊച്ചുസുന്ദരി പേജിനെയും രാഹുല്‍ - രശ്മി പേജിനെയും സമര്‍ഥമായി പൂട്ടിയത്.

ശ്രീജിത്തിന് ബിഗ് സല്യൂട്ട്

ചുംബന സമര നായകനായ രാഹുല്‍ പശുപാലനെയും ഭാര്യ രശ്മി നായരെയും പൂട്ടിയ ശ്രീജിത്ത് ഐ പി എസിന് ബിഗ് സല്യൂട്ട് എന്നാണ് സോഷ്യല്‍ മീഡിയയിലെ ശ്രീജിത്ത് ഫാന്‍സ് പറയുന്നത്. ഓപ്പറേഷന്‍ ബിഗ് ഡാഡിയുടെ സൂത്രധാരനായ ശ്രീജിത്ത് രണ്ടുമാസത്തോളം എടുത്താണ് ഈ നീക്കങ്ങള്‍ നടത്തിയത്.

ചാനല്‍ ചര്‍ച്ചകളിലും

ആണും പെണ്ണും ഉഭയ സമ്മതപ്രകാരം സെക്‌സിലേര്‍പ്പെടുന്നതില്‍ തെറ്റില്ല പക്ഷെ മാംസക്കച്ചവടം തെറ്റാണ്. ചൈല്‍ഡ് ട്രാഫിക്കിംഗാണ് ഏറ്റവും കരുതലോടെ എതിര്‍ക്കേണ്ട മറ്റൊരു പ്രശ്‌നം എന്നാണ് ശ്രീജിത്ത് പറയുന്നത്. മുഖ്യധാരാ ചാനലുകളില്‍ ചര്‍ച്ചകളില്‍ വന്ന് ശ്രീജിത്ത് പറയുന്നതും ഇത് തന്നെയാണ്.

കൊച്ചുസുന്ദിരകള്‍ പേജിന് പറ്റിയത്

കൊച്ചു സുന്ദരികള്‍ എന്ന ഫേസ്ബുക്ക് കമ്മ്യൂണിറ്റി പേജിന് പിന്നിലെ ആളുകളെയും ഇത്തരത്തില്‍ കൃത്യമായ പ്ലാനിങിലൂടെയാണ് പിടികൂടിയത്. രാഹുലിനെയും രശ്മിയെയും നിയന്ത്രിച്ചിരുന്ന സംഘത്തിലെ പ്രധാനിയായ അക്ബറിനെയും പോലീസ് സംഘം പിടികൂടി.

അക്ബറിലേക്ക് വന്ന വഴി

ബിസിനസുകാരെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പൊലീസ് അക്ബറിനെ ബന്ധപ്പെട്ടത്. കാസര്‍ഗോഡ് ബദിയടുക്ക സ്വദേശിയായ അക്ബര്‍ വിവാഹത്തിനായി നാട്ടിലെത്തിയതാണ്. രശ്മിയുടെ ഫോട്ടോ പോലീസിന് അയച്ചുകൊടുത്തതും റേറ്റ് പറഞ്ഞുറപ്പിച്ചതും അക്ബറാണത്രെ.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും

കൊച്ചു സുന്ദരികള്‍ എന്ന പേജില്‍ പറയുന്നതുപോലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. ആന്റി പൈറസി സെല്ലിലെ ഉദ്യോഗസ്ഥനാണ് അക്ബറിനോട് ഇക്കാര്യങ്ങള്‍ സംസാരിച്ചത്. ഹിന്ദിയിലായിരുന്നു സംഭാഷണങ്ങള്‍.

ട്രാപ്പിലാക്കിയത് ഇങ്ങനെ

രാത്രി ഏഴുമണിയോടെ രശ്മിയും മറ്റു രണ്ടു സ്ത്രീകളും ഹോട്ടലിലെത്തുമെന്നായിരുന്നു പോലീസിന് വിവരം ലഭിച്ചിരുന്നത്. ഹോട്ടലിലെ വിവിധ ഇടങ്ങളിലായിട്ടാണ് പോലീസ് ഇവരെ കാത്തുനിന്നത്. സംഘത്തിലെ മറ്റുള്ളവരുടെ അറസ്റ്റിനെക്കുറിച്ച് അറിയാതെയാണത്രെ രശ്മി ഹോട്ടലില്‍ എത്തിയത്.

സൂത്രധാരന്‍ അക്ബറോ

സംഘത്തിന്റെ സൂത്രധാരനായ അബ്ദുള്‍ ഖാദറെന്ന അക്ബറാണത്രെ രശ്മിയുമായി ഇടപാടുകള്‍ നടത്തിയിരുന്നത്. അക്ബറുമായി തനിക്ക് ഏഴുമാസത്തെ പരിചയമുള്ളതായി രശ്മി പറഞ്ഞു എന്നാണ് അറിയുന്നത്.

Story first published:  Friday, November 20, 2015, 14:54 [IST]
English summary
Social media celebrate DIG Sreejith IPS after Rahul Pasupalan and Reshmi R Nair arrest.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like