Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

രാഹുലും രശ്മിയും കുറ്റക്കാര്‍ തന്നെ!!! ഇതുവരെ പറയാത്ത കാര്യങ്ങള്‍, പക്ഷേ ഐജി മറുപടിപറയേണ്ടിവരും

Posted by:
Published: Monday, November 23, 2015, 12:00 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

തിരുവനന്തപുരം: രാഹുല്‍ പശുപാലനും രശ്മി നായരും ഓണ്‍ലൈന്‍ പണ്‍വാണിഭത്തിന്റെ പേരില്‍ അറസ്റ്റിലായതുമുതല്‍ അവര്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടേയിരിയ്ക്കുകയാണ്. അറസ്റ്റ് നടന്നത് അര്‍ദ്ധരാത്രിയാണ്. അടുത്ത ദിവസം വൈകീട്ടോടെ ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് പത്രസമ്മേളനം വിളിച്ച് അറസ്റ്റിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി.

ഈ പത്രസമ്മേളനത്തെ മുന്‍നിര്‍ത്തി പലരും പല സംശയങ്ങളും അന്നേ ചോദിച്ചിരുന്നു. ഇപ്പോഴിതാ കേസ് സംബന്ധിച്ച് ഐജി ശ്രീജിത്തിന്റെ അഭിമുഖം പുറത്ത് വന്നിരിയ്ക്കുന്നു. രാഹുലും രശ്മിയും കുറ്റക്കാരെന്ന് ഉറപ്പിച്ച് പറയുന്ന ഐജി, പക്ഷേ അന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞ പലകാര്യങ്ങളിലും ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.

ദി ന്യൂസ് മിനിട്ടന് വേണ്ടി ധന്യ രാജേന്ദ്രന്‍ ആണ് അഭിമുഖം തയ്യാറാക്കിയിട്ടുള്ളത്. എന്തൊക്കെയാണ് ഐജിയ്ക്ക് പറയാനുള്ളത്....

കൊച്ചു സുന്ദരികളില്‍ നിന്ന് തുടങ്ങി

കൊച്ചു സുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജിനെ കുറിച്ച് ലഭിച്ച പരാതിയിലാണ് അന്വേഷണം തുടങ്ങിയതെന്നാണ് ഐജി ശ്രീജിത്ത് പറയുന്നത്. ആദ്യം ഈ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു. പിന്നീട് 11 പേരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് സ്വദേശിയായ അക്ബറുമായി ബന്ധപ്പെടുന്നത്.

ചെറിയ പെണ്‍കുട്ടികള്‍?

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നല്‍കാമെന്ന് അക്ബര്‍ പരസ്യം ചെയ്തിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ഐജിയുടെ ഉത്തരം. വാട്‌സ് ആപ്പിലൂടേയും മറ്റുമുള്ള തുടര്‍ സംഭാഷണങ്ങളിലാണ് ഇക്കാര്യവും രശ്മിയുടെ കാര്യവും പറഞ്ഞതെന്ന് ഐജി പറയുന്നു.

രശ്മിയുടെ കാര്യം?

അക്ബര്‍ രശ്മിയുടെ ചിത്രം കാണിയ്ക്കുമ്പോള്‍ പോലീസ് അത് ചുംബന സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന രശ്മിയാണെന്ന് തുടക്കത്തില്‍ അറിയില്ലായിരുന്നു എന്നാണ് ഐജി പറയുന്നത്. പിന്നീട് അക്ബര്‍ തന്നെയാണത്രെ ഇക്കാര്യം പറഞ്ഞത്.

റേറ്റ് ഉറപ്പിച്ചത്

രശ്മിയ്ക്ക് അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ ഒരു തുകയാണ് ഉറപ്പിച്ചതെന്ന് ഐജി പറയുന്നു. അക്ബര്‍ ആദ്യം ആവശ്യപ്പെട്ടത് 80,000 രൂപയാണ്. പ്രായപൂര്‍ത്തിയാകാത്ത കന്യകയായ പെണ്‍കുട്ടിയ്ക്ക് ഒന്നരലക്ഷം രൂപയാണത്രെ ആവശ്യപ്പെട്ടത്.

പ്രായം തെളിയിക്കാന്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് നല്‍കാം എന്നാണ് അക്ബര്‍ പറഞ്ഞതെന്നും ഐജി പറയുന്നുണ്ട്.

രശ്മിയുടെ ബന്ധം തെളിയിക്കാന്‍

രശ്മിയും അക്ബറിന്റെ സംഘത്തിലുണ്ടോ എന്നകാര്യം എങ്ങനെ വിശ്വസിയ്ക്കും എന്നായിരുന്നു ഇടപാടുകാര്‍ ചമഞ്ഞ് പോലീസ് ചോദിച്ചത്. രശ്മിയുമായി നടത്തിയ വാട്‌സ് ആപ്പ് സംഭാഷണങ്ങളും ഓഡിയോ സംഭാഷങ്ങളും ആണ് അക്ബര്‍ ഇതിന് തെളിവായി നല്‍കിയതെന്നാണ് ഐജി പറയുന്നത്.

പിടിയിലായപ്പോള്‍

ഒടുവില്‍ പോലീസിന്റെ പിടിയിലായതോടെ അക്ബറും രശ്മിയും തമ്മിലുള്ള ഫോണ്‍, വാട്‌സ് ആപ്പ് സംഭാഷണങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നാണ് ഐജി അവകാശപ്പെടുന്നത്.

രാഹുല്‍ അത് ചെയ്തിട്ടുണ്ടെന്ന വിശ്വിസിയ്ക്കുന്നില്ല

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിയ്ക്കുന്നതില്‍ രാഹുല്‍ പശുപാലന് പങ്കുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നാണ് ഐജി പറയുന്നത്. ഈ കേസില്‍ എന്ന് അദ്ദേഹം പ്രത്യേകം എടുത്ത് പറയുന്നും ഉണ്ട്. എന്നാല്‍ രാഹുലിനും രശ്മിയ്ക്കും ഇക്കാര്യം അറിയാമായിരുന്നുവെന്നും ഐജി പറയുന്നു.

അന്ന് പറഞ്ഞതോ

ട്രാറഫിക് ചെയ്തുകൊണ്ടുവരുന്ന പെണ്‍കുട്ടികളെ കസ്റ്റമേഴ്‌സിനടുത്ത് എത്തിക്കുകയാണ് രാഹുല്‍ പശുപാലന്‍ ചെയ്തിരുന്നത് എന്നാണ് ഐജി ആദ്യം പത്ര സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നിലപാട് മാറ്റുകയാണോ?

പെണ്‍കുട്ടികളെ കുടുക്കിയോ

രാഹുലും രശ്മിയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തുകയോ പെണ്‍വാണിഭത്തിന് ഉപയോഗപ്പെടുത്തുകയോ ചെയ്തുവെന്ന് തങ്ങള്‍ പറയുന്നില്ലെന്നാണ് ജൈിയുടെ വാദം. പക്ഷേ പെണ്‍വാണിഭം നടത്തിയിരുന്നു. അവരുടെ പ്രായം കണക്കാക്കിയിരുന്നും ഇല്ല.

അത് രാഹുലിന്റെ ഓഡിയോ അല്ല

രാഹുല്‍ പശുപാലന്റേത് എന്ന് പറഞ്ഞ് പ്രചരിയ്ക്കുന്ന ഓഡിയോ സത്യമല്ലെന്നാണ് ഐജി പറയുന്നത്. രാഹുല്‍ പശുപാലന് 'കൊച്ചു സുന്ദരികള്‍' എന്ന പേജുമായി ഒരു ബന്ധവും ഇല്ല. ആ ഓഡിയോ പുറത്ത് വിട്ടത് പോലീസ് അല്ലെന്നും ഐജി വ്യക്തമാക്കുന്നുണ്ട്.

ഇന്ന് ജോലി ഇല്ലേ...

'ഇന്ന് വര്‍ക്ക് ഇല്ലേ' എന്നായിരുന്നു അക്ബറിന്റെ ഫോണിലേയ്ക്ക് വന്ന രശ്മിയുടെ സന്ദേശം എന്നാണ് ഇതുവരെ പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ ഐജി പറയുന്നു ' ഇന്ന് ജോലി ഇല്ലേ' എന്നായിരുന്നു രശ്മിയുടെ സന്ദേശമെന്ന്. രണ്ടിനും അര്‍ത്ഥം ഒന്ന് തന്നെയെങ്കിലും...

രാഹുല്‍ കുറ്റവാളി തന്നെ?

രാഹുലും രശ്മിയും പാര്‍യപൂര്‍ത്തിയായവരാണ്. ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ എന്താണ് പ്രശ്‌നം എന്നൊരു ചോദ്യവും ഉന്നയിക്കപ്പെട്ടു. രാഹുല്‍ കുറ്റകൃത്യത്തിന് സഹായിയായി പ്രവര്‍ത്തിച്ചു എന്നാണ് ഐജി പറയുന്നത്.

എങ്ങനെ രാഹുല്‍?

ഭാര്യ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നതിനെ രാഹുല്‍ കണ്ടില്ലെന്ന് നടിച്ചാല്‍ അതില്‍ ഒരു തെറ്റും ഇല്ല. എന്നാല്‍ ഈ കേസില്‍ രാഹുല്‍ ഭാര്യയെ ട്രാഫിക്കിംഗിന് ഉപയോഗിച്ചു. ഇത് ഒരു ചെറിയ കേസ് അല്ലെന്നാണ് ഐജി പറയുന്നത്.

ഫേസ്ബുക്കിലെ കളികള്‍

രാഹുല്‍ പശുപാലന്‍ ആണ് രശ്മിടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്തത്. ഇത് ഒരു പ്രതിച്ഛായ ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു. ഇതെല്ലാം തന്നെ കച്ചവടത്തിന്റെ പ്രമോഷന് വേണ്ടിയായിരുന്നു എന്നാണ് ഐജി പറയുന്നത്. അതുകൊണ്ട് തന്നെ രാഹുലിനെതിരെ ഐടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

അവര്‍ എന്തിന് ചെയ്തു

ഈ ചോദ്യം താന്‍ ചോദിച്ചപ്പോള്‍ രാഹുലും രശ്മിയും ഒരു മറുപടിയും നല്‍കിയില്ലെന്നാണ് ഐജി പറഞ്ഞത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പണത്തിന് ആവശ്യം വന്നു എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ ഇത് സംബന്ധിച്ച് തെളിവുകള്‍ ഒന്നും നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അത് വിശ്വാസ്യ യോഗ്യവും അല്ല.

ചുംബന സമരം

ചുംബന സമരത്തെ രശ്മിയും രാഹുലും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്‌തോ എന്നും ഐജിയോട് ചോദ്യം ഉയര്‍്‌നു. തനിയ്ക്കറിയില്ല, താന്‍ ഇത് സംബന്ധിച്ച് പ്രതികരിയ്ക്കില്ല എന്നായിരുന്നു ഐജിയുടെ മറുപടി.

ശക്തമായ കേസ്, തെളിവുകള്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭം വലിയ കേസ് തന്നെയാണ് തങ്ങളുടെ കൈയ്യില്‍ ആവശ്യത്തിന് ഡിജിറ്റല്‍ തെളിവുകളും ഉണ്ട്. കൂടുതല്‍ പേരെ കണ്ടെത്താനാകും എന്നാണ് പ്രതീക്ഷയെന്നും ഐജി പറയുന്നു.

വിശ്വാസവും തെളിവുകളും

അഭിമുഖത്തില്‍ പല സ്ഥലങ്ങളിലും, തങ്ങള്‍ വിശ്വസിയ്ക്കുന്നു, കരുതുന്നു- എന്നൊക്കെയാണ് ഐജി പറയുന്നത്. ന്നൊല്‍ ആദ്യഘട്ടത്തില്‍ നടത്തിയ പത്രസമ്മേശനത്തില്‍ ഇങ്ങനെ ആയിരുന്നില്ല പറഞ്ഞിരുന്നത് എന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

English summary
Rahul Pasupalan and Reshmi Nair Case: IG Sreejith explains everything in an interview

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like