കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചങ്ക് പറിച്ചു മാറ്റാന്‍ പറ്റുമോ' രാഹുലിന്‍റെ ചിത്രം മാറ്റിയിട്ടുള്ള വീട് തനിക്ക് വേണ്ടെന്ന് ഗഫൂര്‍

Google Oneindia Malayalam News

എറണാകുളം: വാട്സാപ്പില്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ മുഖചിത്രമാക്കിയതിനാല്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ലൈഫ് ഭവനപദ്ധതിയുടെ ഫണ്ട് നല്‍കില്ലെന്ന് ഭീഷണപ്പെടുത്തിയതായി പരാതി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കണമെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ പ്രൊഫൈല്‍ ചിത്രം മാറ്റാന്‍ സിപിഎം പഞ്ചായത്ത് അംഗമായ സത്യന്‍ ഭീഷണിപ്പെടുത്തിയെന്നാണ് മലപ്പുറം ചങ്ങരംകുളം സ്വദേശി ഗഫൂര്‍ ആരോപിക്കുന്നത്.

ആഴ്ച്ചകള്‍ക്കിടെ ടെക്സാസില്‍ വീണ്ടും വെടിവെയ്പ്; പൊലീസുകാരനടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടുആഴ്ച്ചകള്‍ക്കിടെ ടെക്സാസില്‍ വീണ്ടും വെടിവെയ്പ്; പൊലീസുകാരനടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു

സംഭവത്തില്‍ രാഹുല്‍ ഗാന്ധിയെ തെറി വിളിക്കുന്ന ശബ്ദ സന്ദേശമടക്കം ഉള്‍പ്പെടുത്തി പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഗഫൂര്‍. പദ്ധതി പ്രകാരം അര്‍ഹതപ്പെട്ട വീട് കിട്ടാന്‍ വൈകിയത് ചോദ്യം ചെയ്തപ്പോള്‍ പഞ്ചായത്തംഗം മോശമായി സംസാരിക്കുകയായിരുന്നെന്നാണ് ഗഫൂര്‍ പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ലൈഫ് ഭവനപദ്ധതി പ്രകാരം

ലൈഫ് ഭവനപദ്ധതി പ്രകാരം

രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വാട്സാപ്പില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ വീട് തരില്ലെന്ന് പറയുന്ന ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിക്കുന്ന വ്യക്തിയാണ്. ഗഫൂര്‍, ലൈഫ് ഭവനപദ്ധതി പ്രകാരം അപേക്ഷിച്ച വീടിന്റെ പുരോഗതി പലപ്പോഴായി അന്വേഷിച്ചിരുന്നു.

മോശമായി സംസാരിച്ചു

മോശമായി സംസാരിച്ചു

ഒരു ദിവസം തന്‍റെ ഫോണിലേക്ക് വിളിച്ച പഞ്ചായത്ത് അംഗം സത്യന്‍ മോശമായി സംസാരിക്കുകയായിരുന്നെന്നാണ് ഗഫൂര്‍ ആരോപിക്കുന്നത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സത്യന്‍ വ്യക്തമാക്കുന്നത്. ഗഫൂർ വീടിനായി കണ്ടെത്തിയത് ചതുപ്പ് നിലമാണെന്നും ഇത് വീടനുവദിക്കുന്നതിന് കാലതാമസം ഉണ്ടാകുമെന്ന് അറിയിക്കുകയുമായിരുന്നെന്നാണ് സത്യന്‍റെ വിശദീകരണം.

ഗഫൂറിന് വീട് നിര്‍മ്മിച്ച് നല്‍കും

ഗഫൂറിന് വീട് നിര്‍മ്മിച്ച് നല്‍കും

അതേസമയം ഗഫൂറുമായി ഫോണില്‍ സംസാരിച്ചതായി ഹൈബി ഈഡ‍ന്‍ എംപി പറഞ്ഞു. നാനാമുക്ക് പഞ്ചായത്തിലെ ഗഫൂറിന് ലൈഫ് ഭവന പദ്ധതി പ്രകാരം തുക കൈമാറാന്‍ പഞ്ചായത്ത് ഭരണ സമിതി തയ്യാറായില്ലെങ്കില്‍, തന്റെ തണല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗഫൂറിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്നും ഹൈബി അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഗഫൂറിന്റെ നിലപാട്

ഗഫൂറിന്റെ നിലപാട്

ചങ്ങരംകുളത്തെ ഗഫൂറുമായി ഞാൻ ഇപ്പോൾ ഫോണിൽ സംസാരിച്ചു. രാഹുൽഗാന്ധിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കിയതിന്റെ പേരിൽ ലൈഫ് പദ്ധതിയിൽ വീട് നഷ്ടപ്പെടുകയാണെങ്കിൽ അതങ്ങോട്ട് പോട്ടെ എന്നാണ് ഗഫൂറിന്റെ നിലപാട്. 25 വർഷമായി വാടക വീട്ടിൽ കഴിയുന്ന ആളാണ്‌ ഗഫൂർ. കരിമ്പിൻ ജൂസ് വഴിവക്കിൽ വിറ്റാണ് ഗഫൂർ കുടുംബം പോറ്റുന്നത്.

ചങ്ക് പറിച്ചു മാറ്റാൻ പറ്റുമോ

ചങ്ക് പറിച്ചു മാറ്റാൻ പറ്റുമോ

താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന രാഹുൽഗാന്ധിയുടെ പ്രൊഫൈൽ പിക്ച്ചർ മാറ്റുമോ എന്ന് ചോദിച്ചപ്പോൾ ചങ്ക് പറിച്ചു മാറ്റാൻ പറ്റുമോ എന്നായിരുന്നു മറുചോദ്യം. രാഷ്ട്രീയ പകവീട്ടൽ മൂലം ലൈഫ് പദ്ധതിയിൽ ഗഫൂറിന് വീട് നിഷേധിച്ചാൽ ഞാൻ വീട് വച്ചുകൊടുക്കാൻ തയാർ ആണെന്നും അറിയിച്ചു.

പ്രസ്ഥാനത്തിന്റെ നട്ടെല്

പ്രസ്ഥാനത്തിന്റെ നട്ടെല്

ഗഫൂറിനെ പോലുള്ള കോൺഗ്രസുകാരാണ് പ്രസ്ഥാനത്തിന്റെ നട്ടെല്ല്. ഗഫൂറിനെ സ്നേഹത്തോടെ ചേർത്തുനിർത്തുന്നു.
മലപ്പുറം നന്നംമുക്ക് പഞ്ചായത്തിലെ ഗഫൂറിന് ലൈഫ് ഭവന പദ്ധതി പ്രകാരം തുക കൈമാറാൻ പഞ്ചായത്ത് ഭരണ സമിതി തയ്യാറായില്ലെങ്കിൽ, എറണാകുളത്ത് ഞാൻ നടപ്പിലാക്കുന്ന തണൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഗഫൂറിന് വീട് നിർമ്മിച്ച് നൽകും.

ഫേസ്ബുക്ക് പോസ്റ്റ്

ഹൈബി ഈഡന്‍

ഒമർ അബ്ദുള്ളയെയും മെബബൂബ മുഫ്തിയെയും ബന്ധുക്കളെ കാണാൻ അനുവദിച്ചെന്ന് റിപ്പോർട്ട്ഒമർ അബ്ദുള്ളയെയും മെബബൂബ മുഫ്തിയെയും ബന്ധുക്കളെ കാണാൻ അനുവദിച്ചെന്ന് റിപ്പോർട്ട്

English summary
rahul profile picture: cpm threatens to not provide housing fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X