Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ കേരളത്തില്‍ വന്ന് കോമാളിയായി: പിണറായി

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് കോമാളി വേഷം കെട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പൊലീസ് വാഹനത്തിന് മുകളില്‍ കയറി നിന്ന രാഹുല്‍ ഗാന്ധിയുടെ നടപടി നിയമ വിരുദ്ധമാണെന്നും ഇത്തരം പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തെറ്റ് ചെയ്‌തെന്ന് പിണറായി പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസിന്റെ യുവകേരള യാത്രയ്ക്കിടെ പൊലീസ് വാഹനത്തിന് മുകളില്‍ കയറി സഞ്ചരിച്ചതിനെയാണ് പിണറായി വിമര്‍ശിച്ചത്. വാഹനത്തിന് മുകളില്‍ കയറിയിരുന്ന് സഞ്ചരിച്ചതിനെ ലാളിത്യമെന്നല്ല പറയേണ്ടത്, വെളിവില്ലായ്മയെന്നാണ്. വാഹനത്തിന് മുകളില്‍ കയറി നിന്ന് യാത്ര ചെയ്തതിലൂടെ നിയമവിരുദ്ധമായ നടപടിയാണ് രാഹുല്‍ ചെയ്തതെന്നും പിണറായി ആരോപിച്ചു.

Pinarayi Vijayan

രാഹുല്‍ ഗാന്ധിക്ക് ഈ തെറ്റായ നടപടി ചെയ്യാന്‍ ആശിര്‍വാദം നല്‍കിയത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്ന് പിണറായി കുറ്റപ്പെടുത്തി. തെറ്റ് ചെയ്തതിലൂടെ രാഹുല്‍ ഗാന്ധിയും ആ തെറ്റിന് അനുമതി നല്‍കിയതിലൂടെ രമേശ് ചെന്നിത്തലയും കുറ്റക്കാരാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം.- പിണറായി ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്റ് കൂടെയായ രമേശ് ചെന്നിത്തലയുടെ പ്രീണന നയമാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുത്തുന്നതെന്നും പിണറായി പറഞ്ഞു. അത്യന്തം പരിഹാസകരമായ സംഭവമാണിത്. സിനിമയില്‍ ഹെല്‍മറ്റ് വേണം എന്ന് നിര്‍ബന്ധം പിടിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, രാഹുല്‍ വാഹനത്തിന് മുകളില്‍ കയറിയപ്പോള്‍ എവിടെപ്പോയെന്ന് പിണറായി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+