'ഇന്ദിരയുടെ രക്തത്തിന്റെ പോയിട്ട് മൂത്രത്തിന്റെ ഗുണമെങ്കിലും ഉണ്ടെങ്കിൽ രാഹുൽ ഈ വിഘടന കലാപത്തെ തള്ളിപറയണം'
തിരുവനന്തപുരം; ദില്ലിയിലെ കിസാൻ റാലിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് നേതൃത്വം നൽകിയിരിക്കുന്നത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ധും കൂട്ടരുമാണെന്നാണ് ആരോപണം. ഇയാൾക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തിലും ചർച്ചകൾ ശക്തമാണ്. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.
'സമാധാന' കാംക്ഷികളായ കോൺഗ്രസുകാർ, ഖദറുടയാത്ത വ്യാജ ഗാന്ധിയന്മാർ, ദീപ് സിന്ധുവിനെ പോലുള്ള ഖാലിസ്ഥാൻ വിഘടനവാദികളെ നിരന്തരം പിന്തുണയ്ക്കുകയും സംരക്ഷണം നൽകുകയും ചെയ്തതാണ്. എന്നിട്ടാണ് അതെല്ലാം ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശോഭ ആരോപിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.
ദീപ് സിദ്ധു ബിജെപിക്കാരൻ ആണെന്നാണ് ഇന്നലെ മുതൽ ഇടതുപക്ഷ ജിഹാദി സർക്കിളുകൾ പ്രചരിപ്പിക്കുന്നത്. ഇന്നലെ വൈകിട്ട് തന്നെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ഒരിക്കലും ബിജെപിക്കാരൻ ആയിരുന്നില്ല എന്ന് ദീപ് സിദ്ദു വെളിപ്പെടുത്തുന്നുണ്ട്. സണ്ണി ഡിയോൾ ഒരു സിനിമാതാരം ആയതിനാൽ അദ്ദേഹത്തെ പിന്തുണക്കുക മാത്രമാണ് ചെയ്തതെന്നും ദിപ് സിദ്ദു പറയുന്നുണ്ട്.
എന്നാൽ ദിപ് സിദ്ദു ബിജെപി ഏജന്റ് ആണ് എന്ന് നിലവിളിക്കുന്ന കോൺഗ്രസുകാർ ഇന്നലെ മുതൽ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ നിന്ന് ദീപ് സിദ്ധുവിന്റെ വീഡിയോ അടക്കം ഡിലീറ്റ് ചെയ്യുന്നുണ്ട്. ഇപ്പോഴും ഡിലീറ്റ് ചെയ്യപ്പെടാത്ത 2020 നവംബർ 27 ലെ കർഷകന്റെ ശബ്ദം എന്ന തലക്കെട്ട് ഓടുകൂടി കോൺഗ്രസ് തങ്ങളുടെ പശ്ചിമബംഗാൾ ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന ദീപ് സിദ്ധുവിന്റെ ചിത്രമാണിത്.
'സമാധാന' കാംക്ഷികളായ കോൺഗ്രസുകാർ, ഖദറുടയാത്ത വ്യാജ ഗാന്ധിയന്മാർ, ദീപ് സിന്ധുവിനെ പോലുള്ള ഖാലിസ്ഥാൻ വിഘടനവാദികളെ നിരന്തരം പിന്തുണയ്ക്കുകയും സംരക്ഷണം നൽകുകയും ചെയ്തതാണ്. എന്നിട്ടാണ് അതെല്ലാം ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നത്.
മുൻപെങ്ങോ അഡ്വ ജയശങ്കർ പറഞ്ഞതുപോലെ, ഇന്ദിരാഗാന്ധിയുടെ രക്തത്തിന്റെ ഗുണം പോയിട്ട് മൂത്രത്തിന്റെ ഗുണമെങ്കിലും രാഹുൽ ഗാന്ധിക്ക് ഉണ്ടെങ്കിൽ ഈ വിഘടനവാദ കലാപത്തെ തള്ളിപ്പറയണം..
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ വിവാദ നായകന്; ആരാണ് ദീപ് സിദ്ധു?; സിദ്ധുവിന്റെ ബിജെപി ബന്ധം
കർഷകന്റെ മരണം; ട്രാക്ടർ മറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്
പാലായിൽ വിട്ടുവീഴ്ചയില്ലാതെ മാണി സി കാപ്പൻ; എൽഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നു
പിവി അൻവർ എംഎൽഎയെ കാണാനില്ലെന്ന് പരാതി, ഒരു മാസമായി വീട്ടിലും ഓഫീസിലുമില്ലെന്ന് യൂത്ത് കോൺഗ്രസ്