സിപിഎം ദേശീയ രാഷ്ട്രീയത്തില്‍ ഇല്ലാതെയാകും:രാഹുല്‍
കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് സി പി എം ഇല്ലാതാകുമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദേശീയ രാഷ്ട്രീയത്തില്‍ സി പി എമ്മിന്റെ പ്രസക്തി നഷ്ടമായെന്ന് കാസര്‍കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു.
സി പി എമ്മിന് വോട്ടു കൊടുക്കുന്നതോടെ അത് പരോക്ഷമായി ബി ജെ പിയെയാണ് സഹായിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയം രാജ്യത്തിന് മാതൃകയാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടിക്ക് ഒരുപാട് പഠിക്കാനുണ്ട്. അങ്ങനെയുള്ള കേരളത്തില്‍ അക്രമ രാഷ്ട്രീയം വേണ്ട. സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായി തിരിച്ചടിക്കണം. കോണ്‍ഗ്രസ് അഹിംസയിലാണ് വിശ്വിക്കുന്നത്- രാഹുല്‍ ഗാന്ധി പറഞ്ഞു.

എല്ലാ തലത്തിലും കേരളം മുന്നേറ്റം കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ കേരളം കൈവരിച്ച പുരോഗതി അഭിമാനാര്‍ഹമാണ്. തൃശ്ശൂര്‍ ജില്ലയിലെ ആടാട്ട് പഞ്ചായത്തിലെ പ്രവര്‍ത്തനം നേരിട്ട് കണ്ട് അത്ഭതപ്പെട്ടുപോയി. ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. ജനങ്ങളുടെ നന്മയ്ക്കായി അദ്ദേഹം രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തോടൊപ്പം ലക്ഷകണക്കിന് ജനങ്ങള്‍ കേരളത്തിലെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
ജനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങളും അവകാശങ്ങളും നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ കാവല്‍ക്കാരനാകണം. അധികാരവും സമ്പത്തും ചിലരില്‍ കേന്ദ്രീകരിക്കാനാണ് കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങളും അവകാശങ്ങളും നല്‍കുമ്പോള്‍ മാത്രമേ ജനാധിപത്യം പൂര്‍ണമാകുന്നുള്ളൂ- രാഹുല്‍ പറഞ്ഞു












Click it and Unblock the Notifications