കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയിലും വയനാട്ടിലും രാഹുല്‍ ജയിക്കും! കേരളത്തില്‍ നിന്ന് മൂന്ന് മന്ത്രിമാര്‍, വേറിട്ട പ്രവചനം

  • By
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പല പ്രവചനങ്ങളും പുറത്തുവരുന്നുണ്ട്. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. കുറഞ്ഞത് 280 നും 300 നും ഇടയില്‍ സീറ്റ് നേടി എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നും സര്‍വ്വേകള്‍ പ്രവചിക്കുന്നത്.

<strong>മോദി അധികാരത്തില്‍ വരില്ല!! സോഷ്യല്‍ മീഡിയയുടെ വന്‍ പ്രവചനങ്ങള്‍ ഇങ്ങനെ</strong>മോദി അധികാരത്തില്‍ വരില്ല!! സോഷ്യല്‍ മീഡിയയുടെ വന്‍ പ്രവചനങ്ങള്‍ ഇങ്ങനെ

മോദിയുടെ പ്രധാനമന്ത്രി പദത്തോടൊപ്പം കേരളത്തില്‍ നിന്ന് മൂന്ന് കേന്ദ്ര മന്ത്രിമാര്‍ കൂടി ഇത്തവണ ഉണ്ടായാലോ? ഇത്തരത്തിലൊരു വേറിട്ട പ്രവചനാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

അട്ടിമറി

അട്ടിമറി

2014 ല്‍ ആകെയുള്ള 543 ല്‍ 314 സീറ്റുകളും നേടിയാണ് ബിജെപി അധികാരത്തില്‍ വന്നത്. ഇത്തവണ ഇത്രയും സീറ്റുകള്‍ പ്രതീക്ഷിക്കുന്നില്ലേങ്കില്‍ ബിജെപിക്ക് തന്നെ ഭരിക്കാനാകുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. വളരെ ചുരുക്കം പോളുകള്‍ മാത്രമാണ് യുപിഎയുടെ മുന്നേറ്റം പ്രവചിക്കുന്നത്.

 പ്രധാനമന്ത്രിയോ

പ്രധാനമന്ത്രിയോ

ബിജെപി അധികാരത്തില്‍ വരുമെങ്കിലും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ എത്തുമോയെന്ന കാര്യത്തിലും സജീവ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഭൂരിപക്ഷം കുറഞ്ഞാല്‍ മോദി വീണ്ടും പ്രധാനമന്ത്രി ആയേക്കില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതിന്‍ ഗഡ്ഗരിയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

 വേറിട്ട പ്രവചനം

വേറിട്ട പ്രവചനം

എന്നാല്‍ അടുത്ത തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ തുടരുമെന്നാണ് ഗണിതശാസ്ത്ര ഗവേഷകനും അധ്യാകനുമായ ഗോപാലകൃഷ്ണന്‍ നായര്‍. ദേശീയ തലത്തില്‍ ബിജെപിക്ക് ഒറ്റയ്ക്ക് 213 സീറ്റ് നേടാനാകും എന്നാണ് പ്രവചനം.

 സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

എന്‍ഡിഎയ്ക്ക് 258 സീറ്റുകള്‍ വരെ നേടാന്‍ ആകുമെന്നും ഇദ്ദേഹം പ്രവചിക്കുന്നു. രാഹുല്‍ ഗാന്ധി വയനാട്ടിലും അമേഠിയിലും വിജയിക്കും. ദില്ലി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്, മധ്യപ്രദേശില്‍ ദിഗ് വിജയ് സിങ്ങ് എന്നിവര്‍ പരാജയപ്പെടും.

 കേരളത്തില്‍

കേരളത്തില്‍

ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും പ്രവചിക്കുന്നുണ്ട്. കേരളത്തില്‍ യുഡിഎഫിന് 14-15 സീറ്റും എല്‍ഡിഎഫിന് അഞ്ച് സീറ്റുമാണ് പ്രവചനം. ആറ്റിങ്ങല്‍, ആലപ്പുഴ, ആലത്തൂര്‍, പാലക്കാട്, കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് തന്നെ ലഭിക്കും.

 ബിജെപിയുടെ സാധ്യത

ബിജെപിയുടെ സാധ്യത

എല്‍ഡിഎഫിന് 47 മണ്ഡലങ്ങളിലും യുഡിഎഫിന് 86 നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം ലഭിക്കുമെന്നും പ്രവചനം ഉണ്ട്. ബിജെപിക്ക് തിരുവനന്തപുരത്ത് സാധ്യതയാണ് കല്‍പ്പിക്കുന്നത്. എക്സിറ്റ് പോളുകളില്‍ പലതും കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്ന് പ്രവചിച്ചിരുന്നു.

 മൂന്ന് മന്ത്രിമാര്‍

മൂന്ന് മന്ത്രിമാര്‍

അതേസമയം കേരളത്തില്‍ നിന്നും വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനും. കുമ്മനം രാജശേഖരന്‍ എന്നിവര്‍ മന്ത്രിമാരാകുമെന്നും പ്രവചിക്കുന്നു. നേരത്തെ 2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നും 2011 ല്‍ ഉമ്മന്‍ ചാണ്ടി കേരള മുഖ്യമന്ത്രിയാകുമെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു.

English summary
rahul will win from both ameti and wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X