Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിയുടെ ' വയറും മനസും' നിറച്ച് വയനാടന്‍ വിഭവം, പരാതി തീര്‍ത്ത് നേതൃത്വം

Recommended Video

cmsvideo
    രാഹുല്‍ ഗാന്ധിയുടെ ' വയറും മനസും' നിറച്ച് വയനാടന്‍ സദ്യ

    വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ രീതിയിലുള്ള സ്വീകരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒരുക്കുന്നത്. ഭക്ഷണവും താമസവും എന്ന് വേണ്ട എല്ലാം തന്നെ നേതൃത്വം അധ്യക്ഷന് വേണ്ടി ' സ്പെഷ്യല്‍ ആക്കിയിട്ടുണ്ട്.

    രണ്ടാം ഘട്ട പ്രചരണത്തിന് എത്തിയ രാഹുലിന് വിളമ്പിയ ഭക്ഷണമാണ് ഇപ്പോള്‍ വാര്‍ത്ത ആയിരിക്കുന്നത്.രാഹുലിന്‍റെ പരാതി പരിഹരിച്ചാണത്രേ ഇത്തവണ ഭക്ഷണമൊരുക്കിയത്. ബത്തേരിയിലെ സ്പെഷ്യല്‍ ഹോട്ടലില്‍ രാഹുലിന് സ്പെഷ്യലായി ഒരുക്കിയത് ഈ വിഭങ്ങളാണ്

     വയനാട്ടിലേക്ക്

    വയനാട്ടിലേക്ക്

    വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ബുധനാഴ്ചയാണ് മണ്ഡലത്തില്‍ വീണ്ടും എത്തിയത്.പത്രികാ സമര്‍പ്പണത്തിന് ശേഷം വീണ്ടും എത്തിയ രാഹുലിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത് വന്‍ ആവേശത്തോടെയായിരുന്നു.

     രണ്ടാം വട്ടം

    രണ്ടാം വട്ടം

    തിരുനെല്ലി യുപി സ്കൂള്‍ പരിസരത്ത് ഹെലികോപ്ടര്‍ ഇറങ്ങിയ രാഹുല്‍ പാപനാശിനിയില്‍ പിതൃകര്‍മ്മവും നടത്തി. പിതാവിന് ബലിതർപ്പണം നടത്തിയതിനൊപ്പം ഇന്ദിരാഗാന്ധിക്കും ജവഹർലാൽ നെഹ്റുവിനും പിതൃക്കൾക്കും പുൽവാമ ഭീകരാക്രമണത്തിൽ അന്തരിച്ച ജവാന്മാർക്ക് വേണ്ടിയും അന്തരിച്ച പാർട്ടിപ്രവർത്തകർക്ക് വേണ്ടിയും രാഹുൽ തർപ്പണം നടത്തി.

     പൊതുസമ്മേളനത്തില്‍

    പൊതുസമ്മേളനത്തില്‍

    പിന്നീടാണ് അദ്ദേഹം പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്. വയനാട്ടില്‍ മത്സരിക്കാന്‍ സാധിച്ചതില്‍ അഭിമനാമുണ്ടെന്ന് പറഞ്ഞ അധ്യക്ഷന്‍ എന്നും വയനാടിനെ ചേര്‍ത്ത് നിര്‍ത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.

     ഇഷ്ട ഭക്ഷണം

    ഇഷ്ട ഭക്ഷണം

    പൊതുപരിപാടി കഴിഞ്ഞ പിന്നാലെയാണ് രാഹുല്‍ ഗാന്ധി ഭക്ഷണ പരിപാടികളിലേക്ക് കടന്നത്. വയനാട്ടിലെ പത്രിക സമര്‍പ്പണത്തിന് ശേഷം തനിക്ക് വയനാട്ടിലെ ഭക്ഷണം വളരെ ഇഷ്ടമായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

     പരാതി തീര്‍ത്തു

    പരാതി തീര്‍ത്തു

    എന്നാല്‍ ഭക്ഷണത്തിന് അല്‍പ്പം എരിവ് അധികമാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്തായാലും രാഹുലിന്‍റെ പരാതി പരിഹരിച്ചാണ് ഇത്തവണ ഭക്ഷണം വിളമ്പിയത്.

     അസ്സല്‍ സദ്യ

    അസ്സല്‍ സദ്യ

    പൊതുസമ്മേളന വേദിക്ക് സമീപത്തെ സെയ്ന്‍റ് മേരീസ് കോളേജില്‍ പ്രത്യേകം തയ്യാറിക്കിയ മുറിയിലായിരുന്നു ഭക്ഷണം ക്രമീകരിച്ചത്. നല്ല തൂശനിലയിട്ട സദ്യയായിരുന്നു ഒരുക്കിയത്.

    പായസവും

    പായസവും

    സാമ്പാറും അവിയലും പയറ് തോരനും അടക്കം 20 കൂട്ടം കറികളാണ് രാഹുലിന് സദ്യയില്‍ ഒരുക്കിയത്. എരുവ് കുറച്ച് വിളമ്പിയ ഭക്ഷണത്തോടൊപ്പം നാല് കൂട്ടം പായസവും ഉണ്ടായിരുന്നു.

     മനസ് നിറഞ്ഞ് രാഹുല്‍

    മനസ് നിറഞ്ഞ് രാഹുല്‍

    അവിയലാണ് രാഹുലിന് ഏറ്റവും ഇഷ്ടമായതത്രേ. ബത്തേരിയിലെ ഹോട്ടല്‍ വില്‍ട്ടണിലാണ് ഭക്ഷണം ഒരുക്കിയത്. ചൊവ്വാഴ്ച രാത്രി തന്നെ എസ്പിജിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ എത്തിയിരുന്നു

     അഭിനന്ദനം

    അഭിനന്ദനം

    രാവിലെ ആറുമണിയോടെയാണ് വിഭവങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങിയത്. ഭക്ഷ​ണം കഴിച്ച പിന്നാലെ ഭക്ഷണമൊരുക്കുന്നതും ഹോട്ടല്‍ ഉടമയോട് രാഹുല്‍ ചോദിച്ചു. സദ്യയ്ക്കൊപ്പം നോണ്‍വെജ് വിഭവങ്ങളും രാഹുല്‍ കഴിച്ചിരുന്നു.

     വീണ്ടും എത്തും?

    വീണ്ടും എത്തും?

    എന്തായാലും ഭക്ഷണത്തിന്‍റെ കാര്യത്തില്‍ അധ്യക്ഷന്‍ ഡബിള്‍ ഹാപ്പിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളിലും അദ്ദേഹം വീണ്ടും വയനാട്ടില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.

     പ്രിയങ്ക ഗാന്ധിയും

    പ്രിയങ്ക ഗാന്ധിയും

    രാഹുലിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ രണ്ടാം ഘട്ട പ്രചരണത്തിന് എത്തുന്നുണ്ട്. 20 നാണ് പ്രിയങ്ക വയനാട്ടില്‍ എത്തുക.രാഹുല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ പ്രിയങ്ക ഗാന്ധിയും എത്തിയിരുന്നു.

     രണ്ടാം വട്ടം

    രണ്ടാം വട്ടം

    അന്ന് ഇരുവരും റോഡ് ഷോ നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ പ്രമുഖ ദേശീയ നേതാക്കളുടെ പട തന്നെ വയനാട്ടില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി മണ്ഡലത്തിലേക്ക് വരുമോയെന്ന് ഉറ്റുനോക്കുകയാണ് പ്രവര്‍ത്തകര്‍.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+