Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്; അഭിനന്ദിച്ച പ്രമുഖയെ കടന്നാക്രമിച്ച് നടിമാര്‍, എങ്ങനെ തോന്നി...

ചെന്നൈ: ദിവസങ്ങള്‍ക്ക് മുമ്പാണ് നടി കാവ്യാമാധവന് പെണ്‍കുഞ്ഞ് പിറന്നത്. കാവ്യയെയും ഭര്‍ത്താവ് ദിലീപിനെയും അഭിനന്ദിച്ച് പ്രമുഖ സിനിമാ മാധ്യമ പ്രവര്‍ത്തക ശ്രീദേവി ശ്രീധര്‍ ട്വിറ്ററില്‍ കുറിപ്പിട്ടു. സ്വാഭാവികമായ നടപടിയായിരുന്നെങ്കിലും കടുത്ത വിമര്‍ശമാണ് ഇതിനെതിരെ ഉയര്‍ന്നത്. തെന്നിന്ത്യന്‍ നടിമാര്‍ തന്നെയാണ് രംഗത്തുവന്നത്.

ദിലീപ് പ്രതിയായ കൊച്ചിയിലെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെടുത്തിയായിരുന്നു തെന്നിന്ത്യന്‍ നടിമാരുടെ പ്രതികരണം. ശ്രീദേവിയുടെ ട്വീറ്റിന് താഴെയാണ് നടിമാരായ റായ് ലക്ഷ്മി, ലക്ഷ്മി മഞ്ജു, തപ്‌സി പന്നു, ശ്രീയ സരണ്‍, രാകുല്‍ പ്രീത് എന്നിവര്‍ രംഗത്തുവന്നത്. പ്രതികരണങ്ങള്‍ ഇങ്ങനെ....

 ദിലീപിന്റെയും കാവ്യയുടെയും വിവാഹ ഫോട്ടോ

ദിലീപിന്റെയും കാവ്യയുടെയും വിവാഹ ഫോട്ടോ

ദിലീപിന്റെയും കാവ്യയുടെയും വിവാഹ ഫോട്ടോ ഉള്‍പ്പെടെയാണ് ശ്രീദേവി ശ്രീധര്‍ അഭിനന്ദിച്ച് കുറിപ്പിട്ടത്. പെണ്‍കുഞ്ഞ് പിറന്ന കാവ്യ-ദിലീപ് ദമ്പതികള്‍ക്ക് അഭിനന്ദനം എന്നായിരുന്നു കുറിപ്പ്. ഒരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ക്രമിനല്‍ കേസില്‍ പ്രതിയായ ആളുടെ ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ലക്ഷ്മി മഞ്ജുവിന്റെ പ്രതികരണം.

വിശ്വസിക്കാന്‍ സാധിക്കുന്നില്ല

വിശ്വസിക്കാന്‍ സാധിക്കുന്നില്ല

എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. മലയാള സിനിമാ നടിമാര്‍ ഇയാള്‍ക്കൊപ്പം അഭിനയിക്കാന്‍ പോലും കൂട്ടാക്കുന്നില്ല. അങ്ങനെയുള്ളപ്പോഴാണ് ഇതുപോലെ അഭിനന്ദിക്കുന്ന ഒരു ട്വീറ്റ്. ഇത്തരം ട്വീറ്റുകള്‍ വലിയ നാണക്കേടാണെന്നും ലക്ഷ്മി മഞ്ജു കുറിച്ചു. ലക്ഷ്മി മഞ്ജുവിനെ പിന്തുണച്ച് റായ് ലക്ഷ്മിയും രംഗത്തെത്തി.

ശ്രീയ സരണ്‍ പറയുന്നു

ശ്രീയ സരണ്‍ പറയുന്നു

ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിത്. ഈ ട്വീറ്റ് ചെയ്തതോടെ അവരുടെ യഥാര്‍ഥ സ്വഭാവം എന്താണെന്ന് വ്യക്തമായി. ലക്ഷ്മി മഞ്ജു പറഞ്ഞതിനെ പിന്തുണയ്ക്കുന്നു. ഇയാളൊരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. ഇത്തരത്തിലുള്ള വ്യക്തിയെ എങ്ങനെ അഭിനന്ദിക്കാന്‍ സാധിക്കുന്നു. നിങ്ങളോട് ബഹുമാനമുണ്ട്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ശ്രീയ സരണ്‍ പറഞ്ഞു.

 മകളോട് സത്യം ചെയ്യണം

മകളോട് സത്യം ചെയ്യണം

കുഞ്ഞ് ജനിച്ചതിലുള്ള എന്റെ സന്തോഷവും നിങ്ങളുടെ സുഹൃത്തിനെ അറിയിക്കൂ എന്ന് പറഞ്ഞ തപ്‌സി കടുത്ത ഭാഷയില്‍ പിന്നീട് പ്രതികരിച്ചു. ഒരു പുരുഷനെയും താന്‍ ചെയ്ത പോലെ മറ്റൊരു സ്ത്രീയോടും ചെയ്യാന്‍ അനുവദിക്കില്ല എന്ന് തന്റെ മകളോട് അയാള്‍ സത്യം ചെയ്യണമെന്നും തപ്‌സി കുറിച്ചു. ഇത്തരം ആളുകളെ പുകഴ്ത്തരുതെന്ന് രാകുല്‍ പ്രീത് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+