കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരാനിരിക്കുന്നത് കനത്ത ഇടിയും മഴയും... തുലാവര്‍ഷമല്ല, പക്ഷെ ശക്തമായ മഴയ്ക്ക് സാധ്യത

15 ഓടു കൂടി കേരളത്തില്‍ തുലാവര്‍ഷമെത്തിയേക്കും

  • By Sooraj
Google Oneindia Malayalam News

Recommended Video

cmsvideo
5 ദിവസം കൂടി ഇടിയും മഴയും, പക്ഷേ തുലാവര്‍ഷമല്ല | Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തു അടുത്ത അഞ്ചു ദിവസങ്ങള്‍ കൂടി ശക്തമായ മഴയയ്ക്കു സാധ്യത. ഇടിയോടു കൂടി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കേരളത്തില്‍ ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രണ്ടു ദിവസം കനത്ത മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ആലുവയിൽ മെട്രോ തൊഴിലാളികൾക്ക് മേൽ ലോറി പാഞ്ഞ് കയറി.. 3 അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചുആലുവയിൽ മെട്രോ തൊഴിലാളികൾക്ക് മേൽ ലോറി പാഞ്ഞ് കയറി.. 3 അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു

1

തുലാവര്‍ഷത്തിന്റെ വരവ് ഇതു വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.പക്ഷെ തുലാവര്‍ഷത്തിലേതു പോലെ ഇടിയോടു കൂടിയ മഴയാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. കാറ്റിന്റെ ദിശ വടക്കു കിഴടക്കായി മാറാത്തതു കൊണ്ടാണ് തുലാവര്‍ഷം സ്ഥിരീകരിക്കാന്‍ സാധിക്കാത്തതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

2

ലക്ഷദ്വീപിനു സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും ഇപ്പോള്‍ അന്തരീക്ഷച്ചുഴിയുണ്ട്. ഇതുകൊണ്ടാണ് സംസ്ഥാനത്ത് ഇടിയോടു കൂടി മഴ ലഭിക്കുന്നത്. അഞ്ചു ദിവസം കൂടി ഇതേ സാഹചര്യം തുടരാനാണ് സാധ്യത. അന്തരീക്ഷ ഘടകങ്ങള്‍ അനുകൂലമായതിനാല്‍ ഒക്ടോബര്‍ 15 ഓടു കൂടി തന്നെ തുലാവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ഒക്ടോബറില്‍ ലഭിക്കേണ്ട മഴയുടെ ശതമാനത്തില്‍ 31 ശതമാനം കുറവാണ് ഇതുവരെ ലഭിച്ചത്.

English summary
Rain will continue in Kerala for 5 more days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X