Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ റെയ്ഡ്; കഞ്ചാവ് പിടിച്ചെടുത്തു

കൊച്ചി: ബാംഗ്ലൂരിലും മുംബൈയിലും ഗോവയിലുമൊക്കെയുള്ള നക്ഷത്ര ഹോട്ടലുകളിലെ കുബേരന്മാരുടെ പാര്‍ട്ടികളില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊച്ചിയിലെ രാപാര്‍ട്ടികളിലും ലഹരി മരുന്ന് ഉപയോഗം വ്യാപകമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം പോലീസ്. കഴിഞ്ഞ ദിവസം കൊച്ചി കടവന്ത്രയിലെ നക്ഷത്രഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകള്‍ പോലീസ് പിടികൂടി.

ഇത്തരം ഹോട്ടലുകളില്‍ രാത്രി കാലങ്ങളില്‍ നടക്കുന്ന പാര്‍ട്ടികളില്‍ ലഹരി മരുന്നുപയോഗം വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. സിനിമയെ വെല്ലുന്ന രീതിയില്‍ വേഷം മാറിയായിരുന്നു പോലീസ് ഹോട്ടലിനുള്ളില്‍ കയറിയത്. ഷാഡോ എസ് ഐ അനന്തലാലും സംഘവുമാണ് ഡാന്‍സ് പാര്‍ട്ടിയില്‍ ന്യൂജനറേഷന്‍ സ്‌റ്റൈലില്‍ ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസുമായി ആദ്യം കടന്നു കൂടിയത്.

crime

ഡാന്‍സ് പാര്‍ട്ടി നടക്കുന്ന ഇടങ്ങളില്‍ ലഹരി മരുന്നിന്റെ ഉപയോഗം ഉണ്ടോ എന്നറിയുകയായിരുന്നു ഇവരുടെ ദൗത്യം. ഇവര്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു ഡിസിപി ആര്‍ നിഷാന്തിനിയും വിവരമറിയിച്ചു. വന്‍ പോലീസുകാരുമായെത്തിയ സംഘം ഹോട്ടലിനുള്ളില്‍ മിന്നല്‍ പരിശോധന നടത്തി.

ഇവിടെ നിന്നും കഞ്ചാവും നിരോധിത ലഹരി മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരില്‍ പലരും ലഹരി മരുന്ന് ഉപയോഗിച്ചതായും കണ്ടെത്തി. പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കാട്ടിയതായാണ് വിവരം. കടവന്ത്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഞ്ചാവിന്റെ ഒഴുക്കു തടയുമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+