Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടിക്കാഷ്ഠത്തിന് നടുവിൽ ലസ്സി നിർമ്മാണം! ഉപയോഗിക്കുന്നത് കക്കൂസ് വെള്ളം! പുഴുവരിക്കുന്ന ഇടം..

കൊച്ചി: ലസ്സി പോലുള്ള ഉത്തരേന്ത്യന്‍ പാനീയങ്ങള്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. അതുകൊണ്ട് തന്നെയാണ് പ്രധാന നഗരങ്ങളിലെല്ലാം കൂണ്‍ പോലെ ലസ്സി ഷോപ്പുകള്‍ പോലുള്ളവ മുളച്ച് പൊന്തുന്നതും. എന്നാല്‍ ഇത്തരം പാനീയങ്ങള്‍ ഏത് സാഹചര്യത്തിലാണ് ഉണ്ടാക്കുന്നത് എന്നത് അന്വേഷിച്ച് പോയാല്‍ പിന്നെ ജീവിതത്തില്‍ ഒരിക്കലും ലസ്സി പോലുള്ള കഴിച്ചെന്ന് വരില്ല.

കഴിഞ്ഞ ദിവസം എറണാകുളത്തെ ലസ്സി ഷോപ്പുകളിലേക്ക് പാനീയ എത്തിക്കുന്ന കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് റെയ്ഡ് നടത്തുകയുണ്ടായി. ഈ പരിശോധനയിലൂടെ പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്നതും അറപ്പുളവാക്കുന്നതുമായ വിവരങ്ങളാണ്.

കക്കൂസിലെ വെള്ളം

കക്കൂസിലെ വെള്ളം

എറണാകുളം നഗരത്തില്‍ അടുത്തിടെയാണ് വളരെ അധികം ലസ്സി ഷോപ്പുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു. ഇവയെക്കുറിച്ചുള്ള സംശയങ്ങളാണ് ലസ്സി നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളിലേക്കുള്ള റെയ്ഡിലേക്ക് കാര്യങ്ങളെത്തിച്ചത്. ആരോഗ്യ വകുപ്പും വില്‍പന നികുതി വിഭാഗവും ആണ് റെയ്ഡ് നടത്തിയത്. ഇതോടെയാണ് കൊച്ചിയിലെത്തുന്നവര്‍ ആര്‍ത്തിയോടെ വാങ്ങിക്കുടിക്കുന്ന ലസ്സി ഉണ്ടാക്കുന്നത് എങ്ങനെയെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. തികച്ചും വൃത്തിഹീനമായ സ്ഥലത്താണ് ലസ്സി ഉണ്ടാക്കുന്നത് എന്നാണ് റെയ്ഡ് നടത്തിയ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. ലസ്സി ഉണ്ടാക്കുന്നത് തന്നെ കക്കൂസില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് എന്നാണ് കണ്ടെത്തലുകളില്‍ ഒന്ന്.

പുഴു പുളയ്ക്കുന്ന ഇടം

പുഴു പുളയ്ക്കുന്ന ഇടം

ലസ്സിക്ക് മധുരം നല്‍കുന്നതിന് വേണ്ടി രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പുഴു പുളയ്ക്കുന്ന നിലയിലാണ് ലസ്സി ഉണ്ടാക്കുന്ന സ്ഥലമുള്ളത്. ലസ്സി ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് നിറയെ പട്ടിക്കാഷ്ടം ഉള്‍പ്പെടെയുള്ള മൃഗവിസര്‍ജ്യങ്ങളുള്ള സ്ഥലത്താണ്. തീര്‍ന്നില്ല. ലസ്സി ഇവരുണ്ടാക്കുന്നത് വളരെ നാളുകളോളം പഴക്കമുള്ള തൈര് ഉപയോഗിച്ചാണ്. ഇവയെല്ലാം റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ലസ്സി ഷോപ്പുകള്‍ വന്‍തോതില്‍ നികുതി വെട്ടിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അത് പരിശോധിക്കുന്നതിന് വേണ്ടിയെത്തിയ ഉദ്യോഗസ്ഥരാണ് ഈ അവസ്ഥ കണ്ട് ഞെട്ടിയത്.

നികുതി വെട്ടിപ്പും

നികുതി വെട്ടിപ്പും

വാചകക്കെട്ടിടത്തിലാണ് ഈ ലസ്സി നിര്‍മ്മാണ ശാല പ്രവര്‍ത്തിക്കുന്നത്. കൊച്ചി നഗരത്തിലെ പ്രധാന ലസി ബ്രാന്‍ഡുകള്‍ക്കടക്കം ഇവിടെ നിന്നാണ് ലസി വിതരണം ചെയ്യുന്നത് എന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. ലസ്സി വില്‍പ്പന പല പേരുകളില്‍ കൊച്ചി നഗരത്തില്‍ സജീവമാണ്. കെട്ടിടത്തില്‍ ആരോഗ്യ വകുപ്പും നികുതി വിഭാഗവും പരിശോധന നടത്തുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നുള്ളൂ. പൊടി കലക്കി ഉണ്ടാക്കുന്ന കൃത്രിമ തൈര് നിരവധി വീപ്പകളിലായി കലക്കി വെച്ചിരിക്കുന്ന കാഴ്ചയാണ് ഉദ്യോഗസ്ഥരെ വരവേറ്റത്. ലസ്സി നിര്‍മ്മിക്കുന്നതാകട്ടെ കക്കൂസിന് സമീപത്ത് തന്നെ ഇരുന്ന് കൊണ്ടുമായിരുന്നു.

പരിശോധന വ്യാപിപ്പിക്കാൻ നീക്കം

പരിശോധന വ്യാപിപ്പിക്കാൻ നീക്കം

അതിനിടെ ലസ്സിയില്‍ മയക്ക് മരുന്ന് ചേര്‍ക്കുന്നുണ്ടോ എന്ന സംശയവും ആരോഗ്യ വകുപ്പ് ഉന്നയിക്കുന്നുണ്ട്. കൊച്ചിയിലെ ലസ്സി നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിലെഇത്തരം മറ്റ് കേന്ദ്രങ്ങളിലും വിശദമായ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. ഇത്രയും വൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുറപ്പാണ്. എറണാകുളം നഗരത്തിലെ പല കടകള്‍ക്കും എതിരെ ആരോഗ്യ വകുപ്പിന് ഇതിനകം തന്നെ പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇവയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ തന്നെയാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+