അശ്ലീല ഫോൺ സംഭാഷണം: മംഗളം ഓഫീസിൽ പോലീസ് പരിശോധന..!! ജീവനക്കാരെ ചോദ്യം ചെയ്തു..!!
തിരുവനന്തപുരം: എകെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം മംഗളം ടെലിവിഷന്റെ ഓഫീസില്‍ പരിശോധന നടത്തി. ജീവനക്കാരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. എകെ ശശീന്ദ്രനെതിരെ ചാനല്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ശനിയാഴ്ചയാണ് ചാനലിനെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത്.

അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തു, മന്ത്രിയെ അപമാനിക്കാന്‍ ലക്ഷ്യമിട്ട് സംഭാഷണം പുറത്ത് വിട്ടു, അശ്ലീല സംഭാഷണം ഫേസ്ബുക്ക് വഴി പരസ്യപ്പെടുത്തി എന്നീ കുറ്റങ്ങള്‍ക്ക് ചാനലിനെതിരെ കേസ് നിലവിലുണ്ട്. വിവാദ ഫോണ്‍വിളി റെക്കോര്‍ഡ് ചെയ്ത ഉപകരണങ്ങളെല്ലാം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പോലീസ് ചാനലിന് നോട്ടീസ് അയയ്ക്കും. മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും ചാനല്‍ ഹാജരാക്കേണ്ടി വരും.

ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക ആറംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോലീസ് അന്വേഷണത്തിനൊപ്പം സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനും കേസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന്‍ അന്വേഷിക്കും. ടേംസ് ഫ് റെഫറന്‍സ് തയ്യാറാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. മംഗളം ലോഞ്ചിംഗിനോട് അനുബന്ധിച്ച് പുറത്ത് വിട്ട അശ്ലീല സംഭാഷണത്തെ തുടർന്ന് ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടതായി വന്നിരുന്നു.












Click it and Unblock the Notifications