പെരുമ്പാവൂരില്‍ 'സിങ്കമിറങ്ങി'... അന്യസംസ്ഥാന തൊഴിലാളികള്‍ വിരണ്ടു!!!
പെരുമ്പാവൂര്‍: സംസ്ഥാനത്ത് ഏറ്റവും അധികം അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്ളത് എറണാകുളം ജില്ലയിലാണ്. എറണാകുളത്തെ കാര്യം നോക്കുകയാണെങ്കില്‍ പെരുമ്പാവൂരിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നത്.
ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം അന്യസംസ്ഥാന തൊഴിലാളി ആയിരുന്നു. അമീര്‍ പിടിയ്ക്കപ്പെട്ട സമയത്ത് തന്നെ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു.

അന്യസംസ്ഥാന തൊഴിലാളികളുടെ ലഹരി ഉപയോഗം പിടിയ്ക്കാന്‍ ഇപ്പോഴിതാ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നു. പെരുമ്പാവൂരിലേയും ആലുവയിലേയും ലേബര്‍ ക്യാമ്പുകളിലാണ് ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തുന്നത്.
ജൂലായ് 17 ഞായറാഴ്ച രാവിലെ ഏഴ് മണിയ്ക്ക് തന്നെ 'സിങ്ക'ത്തിന്‌റെ നേതൃത്വത്തിലുള്ള സംഘം അപ്രതീക്ഷിത റെയ്ഡ് തുടങ്ങി. മണിക്കൂറുകള്‍ക്കകം പിടിയിലായത് 12 പേരാണ്. കഞ്ചാവും മയക്കുമരുന്നുകളും പാന്‍ മസാലകളും അടക്കം നിരവധി നിരോധിത സാധനങ്ങളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുള്ളത്.
അന്യ സംസ്ഥാന തൊഴിലാളികളുടെ പാന്‍ മസാല ഉപയോഗം സംബന്ധിച്ച് പലതവണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ അധികൃതര്‍ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. കേരളത്തില്‍ പാന്‍മസാലയ്ക്ക് നിരോധനം ഉള്ളതിനാല്‍ പല ലേബര്‍ ക്യാമ്പുകളിലും ഇത് വലിയ തോതില്‍ ശേഖരിച്ചുവച്ചിരിയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications