കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: എംസി കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും വീട്ടിൽ റെയ്ഡ്

Google Oneindia Malayalam News

കാസർഗോഡ്: നിക്ഷേപത്തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും വീടുകളിൽ റെയ്ഡ്. ചന്തേര പോലീസിന്റെ നേതൃത്വത്തിൽ കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും തങ്ങളുടെ ചന്തേരയിലുള്ള വീട്ടിലുമാണ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. നിക്ഷേപത്തട്ടിപ്പ് കേസിൽ കൂടുതൽ പേരിൽ നിന്ന് പരാതി ലഭിച്ചതോടെയാണ് പോലീസ് നീക്കം. ജ്വല്ലറി നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തെന്ന് പോലീസ് തന്നെ അറിയിച്ചിട്ടുണ്ട്. എംസി ഖമറുദ്ദീനും മുസ്ലിംലീഗ് നേതാവായ പൂക്കോയ തങ്ങൾക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസിലും കേസെടുത്തിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് നിക്ഷപേകരുടെ പരാതിയിൽ കേസെടുത്തതിന് പുറമെയാണിത്. എന്നാൽ റെയ്ഡ് നടത്തുമ്പോൾ ഇരുവരും വീടുകളിലുണ്ടിയിരുന്നില്ലെന്നാണ് വിവരം.

'ഇനി വിളിക്കാൻ കഴിഞ്ഞെന്ന് വരില്ല, ഞങ്ങൾ മരണത്തിലേക്ക് നീങ്ങുകയാണ്; ദൈവത്തിൽ അർപ്പിച്ച് കടലിലേക്ക്''ഇനി വിളിക്കാൻ കഴിഞ്ഞെന്ന് വരില്ല, ഞങ്ങൾ മരണത്തിലേക്ക് നീങ്ങുകയാണ്; ദൈവത്തിൽ അർപ്പിച്ച് കടലിലേക്ക്'

ഫാഷൻ ജ്വല്ലറി നിക്ഷേപകരുടെ പരാതിയിലാണ് നേരത്തെ മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെതിരെ പോലീസ് കേസെടുത്തത്. അഞ്ച് നിക്ഷേപകർ നൽകിയ 73 ലക്ഷം രൂപ തട്ടിയെന്നാണ് എംഎൽഎക്കെതിരെയുള്ള കേസ്. എംഎൽഎ ഉൾപ്പെടെ 13 പേർക്കെതിരെയാണ് കാസർഗോഡ് ടൌൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വഞ്ചനാ കേസുകൾ നിലവിലുള്ളത്. ഫാഷൻ ഗോൾഡിന് വേണ്ടി നിക്ഷേപിച്ചവർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ എംഎൽഎയും പൂക്കോയ തങ്ങളും ഒപ്പുവെച്ച് ചെക്കുകൾ നൽകിയെന്നും ഇത് മാറിയെടുക്കുന്നതിനായി ബാങ്കിൽ പോയപ്പോൾ അക്കൌണ്ടിൽ പണമില്ലായിരുന്നുവെന്നുമാണ് പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നത് ഇതോടെയാണ് ഇരുവർക്കുമെതിരെ 78 ലക്ഷത്തിന്റെ ചെക്ക് കേസ് രജിസ്റ്റർ ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് നഷ്ടത്തിലായതിനെ തുടർന്ന് ഫാഷൻ ജ്വല്ലറി ശാഖകൾ പൂട്ടുന്നത്.

khamarudheen-1

Recommended Video

cmsvideo
NIA give clean chit to pinarayi vijayan in gold smuggling case | Oneindia Malayala

കള്ളാർ സ്വദേശികളായ സുബീർ, അഷ്റഫ് എന്നീവരാണ് കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇതോടെ ചെക്ക് തട്ടിപ്പ് കേസിൽ പൂക്കോയ തങ്ങൾക്കും എംഎൽഎ കമറുദ്ദീനും കോടതി സമൻസ് അയയ്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമേ കണ്ണൂർ ജില്ലക്കാരായ നിക്ഷേപകർ ഉൾപ്പെടെയുള്ളവരിൽ നിന്നായി 29 ലക്ഷം തട്ടിയെന്ന പരാതിയിൽ അഞ്ചോളം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ച് പേരിൽ നിന്നായി 75 ലക്ഷം തട്ടിയെന്ന പരാതിയിൽ കാസർഗോഡ് ടൌൺ പോലീസ് സ്റ്റേഷനിൽ വന്ന പരാതികളും ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

English summary
Raid in MLA MC Kamaruddin's and Pookoya Thangal's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X