ഖുറാനടക്കം പരിശോധിച്ചു, നദിയെ വിടാതെ പൊലീസ്, വീട്ടില്‍ റെയ്ഡ്, വീഡിയോ
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നദിയെ ഇന്ന് രാവിലെയാണ് വിട്ടയച്ചത്. ഇതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.
കോഴിക്കോട് : യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ പിണറായിയുടെ പൊലീസ് വിടുന്നില്ല. നദീറിന്റെ ബാലുശ്ശേരിയിലെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ഇരട്ടി സി ഐ, ആറളം എസ് ഐ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കേസിലെ ചില സംശയങ്ങള്‍ തീര്‍ക്കാനാണ് റെയ്ഡ് എന്നാണ് പൊലീസ് നല്‍കിയ വിശദീകരണം.

എന്നാല്‍ റെയ്ഡിനുള്ള വാറണ്ട് പോലുമില്ലാതെയാണ് പോലീസുകാര്‍ പരിശോധന നടത്തിയതെന്ന് വീട്ടിലുണ്ടായിരുന്നവര്‍ ആരോപിക്കുന്നു. നദിയുടെ അമ്മയും സഹോദരിയും ചില സുഹൃത്തുക്കളുമാണ് പരിശോധനാ സമയത്ത് വീട്ടിലുണ്ടായിരുന്നത്. അരമണിക്കൂറോളം നീണ്ട റെയ്ഡില്‍ ഖുറാനടക്കം പൊലീസ് തുറന്നു പരിശോധിച്ചെന്നും ആരോപണമുണ്ട്. പരിശോധനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത നദിയെ തെളിവില്ലെന്ന് പറഞ്ഞാണ് പിന്നീട് വിട്ടയച്ചത്. ആറളം ആദിവാസി കോളനിയില്‍ മാവോയിസ്റ്റ് അനുകൂല രേഖ വിതരണം ചെയ്തുവെന്നായിരുന്നു നദിക്കെതിരെയുള്ള കേസ്. ഇന്ന് രാവിലെ തെളിവില്ലെന്ന് പറഞ്ഞ് നദിയെ മോചിപ്പിച്ചതിന് പിന്നാലെയാണ് വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications